Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക.ജനാധിപത്യ മൂല്യങ്ങളും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്നും നിയമവാഴ്ച്ചയും സ്വതന്ത്ര്യ ജുഡീഷ്യറിയും ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാനശിലയാണെന്നും യു എസ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. അതേസമയം ലോകത്തിന്റെ കണ്ണുകളെ മൂടാനാകില്ലെന്ന് ഈ വിഷയത്തിൽ കോൺഗ്രസ് പ്രതികരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒപിഎസ് പക്ഷം നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു.  കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി വിധിക്ക് ശേഷമേ പുറത്തുവിടാവു എന്നായിരുന്നു ഉത്തരവ്.മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പനീർസെൽവം പക്ഷം നൽകിയ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഒപിഎസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതടക്കമുള്ള പളനിസ്വാമി പക്ഷത്തിന്റെ തീരുമാനങ്ങൾക്ക് ഇതോടെ നിയമപരമായ അംഗീകാരമായി.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ലോക് സഭയില്‍ ബഹളവും പ്രതിഷേധവും. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുന്നിലേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ സഭ രണ്ടു മണിവരെ പിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭയിലും നടപടികള്‍ നിര്‍ത്തിവച്ചു. പ്രതിപക്ഷം നിരാശരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിന്റെ നിരാശയാണ് പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിക്കൊണ്ട് പ്രകടിപ്പിക്കുന്നതെന്നു മോദി പറഞ്ഞു. ലോക്‌സഭയില്‍ ടിഎന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കലാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്ന് സ്മൃതി ഇറാനി

പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കലാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഗാന്ധി കുടുംബം പ്രധാനമന്ത്രിയെ അപമാനിച്ചു കൊണ്ടിരിക്കുകയാണെന്നും പിന്നാക്ക, ആദിവാസി വിഭാഗങ്ങളോട് രാഹുലിന് പുച്ഛമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും. സുരക്ഷ കുറച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയാൻ കഴിഞ്ഞ ദിവസം രാഹുലിന് നോട്ടീസ് നൽകിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അധികാര വികേന്ദ്രീകരണം സംസ്ഥാന സർക്കാർ അട്ടിമറിച്ചെന്നും, രാഹുൽ വിഷയത്തിൽ ഏപ്രിൽ അഞ്ചിന് രാജ്ഭവന് മുന്നിൽ സത്യാഗ്രഹം നടത്തുമെന്നും വിഡി സതീശൻ

സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പദ്ധതി വിഹിതം നൽകാതെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം സർക്കാർ താറുമാറാക്കിയെന്നും,സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്തുഞെരിച്ച് കൊല്ലുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതോടൊപ്പം രാഹുൽ വിഷയത്തിൽ കക്ഷിനേതാക്കളും ജനപ്രതിനിധികളും ഏപ്രിൽ അഞ്ചിന് രാജ്ഭവന് മുന്നിൽ സത്യാഗ്രഹം നടത്തുമെന്നും , കെ സുരേന്ദ്രൻ സിപിഎം വനിതാ നേതാക്കൾക്കെതിരെ നടത്തിയത് സഭ്യേതര പരാമർശമാണ് ഇതിനെതിരെ  സിപിഎം കേസെടുക്കാൻ മടിച്ചാൽ സത്രീവിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് കേസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി

അമൃത് പാൽ സിങ് വിഷയവും സിക്ക് പ്രതിഷേധ വാർത്തകളുമായി ബന്ധപ്പെട്ട് ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി.അധികൃതരുടെ നിർദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്ന് ട്വിറ്റർ വ്യക്തമാക്കി.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദത്തിന് പിന്നാലെ ദില്ലിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നും പാർലമെൻറ് സ്തംഭിച്ചു

പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നും പാർലമെൻറ് സ്തംഭിച്ചു. ലോക്സഭയിൽ സ്പീക്കറിന്റെ മുഖത്തേക്ക് രമ്യാ ഹരിദാസ്, ജ്യോതി മണി, ഹൈബി ഈഡൻ എന്നിവർ പേപ്പർ വലിച്ചെറിയുകയും, ടി എൻ പ്രതാപൻ കരിങ്കൊടി വീശുകയും ചെയ്തു. ബഹളത്തെ തുടർന്ന് സമ്മേളിച്ചത് ഒരു മിനിറ്റു മാത്രം. രാജ്യസഭയിൽ ജെപിസി അന്വേഷണം ആവശ്യപെട്ടു കൊണ്ട് പ്രതിഷേധം ഉയരുകയും, മന്ത്രി ഹർദീപ് സിങ്ങ് പുരി സംസാരിക്കുന്നതിനിടെ പ്രതിപക്ഷം കൂകി വിളിക്കുകയും ചെയ്തു. പ്രതിപക്ഷ അംഗങ്ങൾ ഇന്നും കറുത്ത വസ്ത്രമണിഞ്ഞാണെത്തിയത്. അതേസമയം പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പു തോൽവിയുടെ നിരാശയെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിദ ഫാത്തിമയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇപ്പോഴും ലഭിച്ചിട്ടില്ല എന്ന് കുടുംബം

നാഗ്പൂരില്‍ നടന്ന ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സ്കൂൾ വിദ്യാര്‍ഥിനി നിദ ഫാത്തിമയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇപ്പോഴും ലഭിച്ചിട്ടില്ല, കൂടാതെ എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയും വന്നിട്ടില്ല.പൂര്‍ണ ആരോഗ്യവതിയായിരുന്ന നിദയുടെ മരണത്തിലേക്ക് നയിച്ചത് കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന സംശയത്തിലാണ് കുടുംബം.നാഗ്പൂർ മെഡിക്കല്‍ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതിനെ തുടർന്ന് രണ്ടാഴ്ചക്കക്ക് ശേഷം മരണകാരണം എന്തെന്ന് വ്യക്തമാക്കാതെയുള്ള എട്ടുപേജുള്ള പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ബന്ധുക്കൾക്ക് നൽകി. ആന്തരികാവയവങ്ങളുടെ ഫോറന്‍സിക്ക് പരിശോധനാ ഫലം കൂടി കിട്ടിയാൽ മാത്രമേ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രിയ നടൻ ഇന്നസെൻറിന് നാടിൻെറ യാത്രാമൊഴി

പ്രിയ നടൻ ഇന്നസെൻറിന് നാടിൻെറ യാത്രാമൊഴി. കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലും, ഇരിങ്ങാലക്കുട ടൗൺഹാളിലും, തുടർന്ന് സ്വവസതിയിലും പൊതു ദർശനത്തിനു വച്ചതിനു ശേഷം ഇന്നു രാവിലെ സംസ്ക്കാര ചടങ്ങുകൾക്കു മുന്നോടിയായി ഗാർഡ് ഓഫ് ഓണർ നൽകുകയും തുടർന്ന് രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ മുതൽ സാധാരണ ജനങ്ങളുൾപ്പെടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വിലാപയാത്രയെ തുടർന്ന് ഭൗതികശരീരം സെൻറ് തോമസ് കത്തീഡ്രലിലേക്ക് കൊണ്ടുപോവുകയും തുടർന്ന്  ഔദ്യോഗിക ബഹുമതികളോടെ  മാതാപിതാക്കൾക്കരികെയുള്ള കല്ലറയിൽ സംസ്കരിക്കുകയും ചെയ്തു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ 30 ന് ഖർഗെയും 1 ന് സ്റ്റാലിനും എത്തിച്ചേരും

പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങാൻ കേരളത്തിലെ കോൺഗ്രസ് ഒരുക്കുന്ന ആദ്യ വേദിയാണ് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദി.പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം മല്ലികാർജുൻ ഖാർഗെക്ക് കേരളത്തിലെ കോൺഗ്രസ് ഒരുക്കുന്ന ആദ്യ വേദിയാണിത്. ഈ മാസം മുപ്പതിനാണ് ഖാർഗെ വൈക്കത്തെത്തുന്നത്. അതോടൊപ്പം സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയില്‍ പിണറായി വിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഏപ്രിൽ ഒന്നിന് വൈക്കത്ത് എത്തിച്ചേരും. ഇടത് തീരുമാനത്തിനു പിന്നിലുളളതും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തന്നെയാണെന്നാണ് റിപ്പോർട്ട്.