Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 28

◾പാര്‍ലമെന്റിന്റെ ഇരു സഭകളും നടപടികള്‍ വെട്ടിച്ചുരുക്കി ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കും. പ്രതിപക്ഷത്തിന്റെ മോദി – അദാനി ഭായ്, ഭായ് മുദ്രാവാക്യം വിളികള്‍ക്കിടയില്‍ ദിവസങ്ങളായി സഭാ നടപടികള്‍ തടസപ്പെട്ടു. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ കറുത്ത വസ്ത്രങ്ങളണിഞ്ഞുള്ള സമരത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 17 പ്രതിപക്ഷ പാര്‍ട്ടികള്‍ അണി ചേര്‍ന്നു. പ്രതിഷേധം തുടരും. ബഹളത്തിനിടെ ധനബില്ലുകളെല്ലാം പാസായെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴുവരെ ചേരാനിരുന്ന സമ്മേളനം ഇന്നോ നാളെയോ അവസാനിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം. ◾‘മോദാനി’ ബന്ധം വെളിപ്പെട്ടതിനു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമൃത്പാൽ സിംഗ് നേപ്പാളിലേക്ക് കടന്നതായി റിപ്പോർട്ട്

ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനായി പൊലീസ് തെരച്ചിൽ തുടരുന്നതിനിടെ ഇയാൾ നേപ്പാളിലേക്ക് കടന്നതായി റിപ്പോർട്ട്. അമൃത്പാൽ സിംഗിന് സംരക്ഷണം നൽകരുതെന്ന് ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെട്ടു. മറ്റൊരു രാജ്യത്തേക്ക് കടക്കാൻ അനുവദിക്കരുതെന്നും ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെടാനിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി വഴിയാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകി

രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകി. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2004 മുതൽ രാഹുൽ ​ഗാന്ധി താമസിച്ചുവരുന്ന വസതിയായ തു​ഗ്ളക് ലൈൻ 12ാം നമ്പർ വസതി ഒഴിയാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയ നടപടിക്ക് പിന്നാലെ ഇസ്രായേലില്‍ പതിനായിരങ്ങള്‍ തെരുവിലേക്കിറങ്ങി

പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയ നടപടിക്ക് പിന്നാലെ ഇസ്രായേലില്‍ പതിനായിരങ്ങള്‍ തെരുവിലേക്കിറങ്ങി. ജഡ്ജിമാരുടെ നിയമന രീതിയുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ നീക്കത്തോട് പരസ്യ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് ഗാലന്റിനെതിരായ നടപടിയും തുടര്‍ പ്രതിഷേധങ്ങളും. ജറുസലേമില്‍ നെതന്യാഹുവിന്റെ വസതിക്ക് സമീപം പ്രതിഷേധക്കാര്‍ സംഘടിച്ചെത്തിയതോടെ പൊലീസും സൈനികരും കൂട്ടമായി ഇറങ്ങി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ജഡ്ജിമാരുടെ നിയമനത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളെല്ലാം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാരിനെ. ഇസ്രായേല്‍ ജനതയുടെ ഐക്യത്തിന് വേണ്ടി […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ‘മോദാനി’ ബന്ധം വെളിപ്പെട്ടതിനു ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനിയില്‍ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുല്‍ ഗാന്ധി. എല്‍ഐസിയിലെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെയും എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ടിലെയും ജനങ്ങളുടെ പണം അദാനിയുടെ കമ്പനിയിneCg നിക്ഷേപിച്ചത്. അദാനിയെക്കുറിച്ച് അന്വേഷണമില്ലെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. എന്തിനാണ് ഇത്ര ഭയമെന്നും രാഹുല്‍ ചോ?ദിച്ചു. കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തു നല്‍കി. രാഹുല്‍ഗാന്ധിയെ […]

Posted inലേറ്റസ്റ്റ്

പാമ്പുകളിക്കു മൃഗശാല സ്വന്തമാക്കിയ യു ട്യൂബര്‍

അമേരിക്കന്‍ യൂട്യൂബര്‍ ജെയ് ബ്രൂവര്‍ പാമ്പുകളുടെ ആരാധകനാണ്. കാലിഫോര്‍ണിയയിലെ ഫൗണ്ടൈന്‍ വാലിയില്‍ പലയിനം പാമ്പുകള്‍ അടക്കമുള്ള ഉരഗങ്ങളുടെ മൃഗശാല സ്വന്തമായി പരിപാലിക്കുന്നയാളാണ് ജെയ് ബ്രുവര്‍. ഉരഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക ലൈസന്‍സുള്ള ഇദ്ദേഹം അവയുമൊത്തു സല്ലപിക്കുന്ന വീഡിയോകളുമായാണ് സോഷ്യല്‍ മീഡിയയില്‍ അതിപ്രശസ്തനായത്. രണ്ടു പെരുമ്പാമ്പുകളെ അനായാസം കൈകാര്യം ചെയ്യുന്ന വീഡിയോയാണ് നേരത്തെ വൈറലായിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു കൂറ്റന്‍ പാമ്പിനെ ഇരുകൈകൊണ്ടും എടുത്തുയര്‍ത്തിയ വീഡിയോയാണ് തരംഗമായിരിക്കുന്നത്. പാമ്പുകള്‍ മാത്രമല്ല ചീങ്കണ്ണികളും ആമകളും ഉള്‍പ്പടെ നൂറുകണക്കിന് ഉരഗങ്ങളാണ് ജെയ് ബ്രുവറിന്റെ ഫാമില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മലയാളിയുടെ ജീവിതത്തിൽ നർമവും സൗഹൃദവും നിറച്ച ഇന്നസെന്റിന് കലാകേരളത്തിന്റെ അന്ത്യാഞ്ജലി

മലയാളിയുടെ ജീവിതത്തിൽ നർമവും സൗഹൃദവും നിറച്ച ഇന്നസെന്റിന് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. കൊച്ചിയിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അർപ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ ചലച്ചിത്രലോകം ഒന്നടങ്കം എത്തുകയാണ്. പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വിയോഗ വേദനയിൽ പലർക്കും വാക്കുകൾ മുറിഞ്ഞു. രാഷ്ട്രീയ മേഖലയിലെ ഒട്ടേറെ പ്രമുഖരാണ് മുൻ എംപി കൂടിയായിരുന്ന  ഇന്നസെന്റിന്  അന്തിമോപചാരം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സവർക്കർ വിരുദ്ധ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

സവർക്കർ വിരുദ്ധ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സവർക്കറെ പോലെ ആകാൻ രാഹുലിന് കഴിവില്ല. ത്യാഗവും രാജ്യസ്നേഹവും വിശ്വസ്തതയും ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് സവർക്കർ ആകാൻ കഴിയൂ. രാഹുൽ നിരന്തരം സവർക്കറെ അപമാനിക്കുകയാണെന്നും സവർക്കറുടെ വീരേതിഹാസം പ്രചരിപ്പിക്കാൻ സംസ്ഥാനത്ത് ‘സവർക്കർ ഗൗരവ് യാത്ര’ നടത്തുമെന്നും ഷിൻഡെ.സവർക്കറുടെയും വിപ്ലവകാരികളുടെയും പോരാട്ടം നമുക്ക് സ്വാതന്ത്ര്യം നേടി തന്നു. ആൻഡമാനിലെ തടവറയിൽ കഴിഞ്ഞാൽ സവർക്കർ എന്താണെന്ന് രാഹുലിന് മനസിലാകും. സവർക്കറെ അവഹേളിച്ചതിൽ ജനങ്ങൾക്കിടയിൽ രോഷമുണ്ട് എന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് ബിജെപി

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. പാർലമെന്ററി പാർട്ടി ഭാരവാഹികളുടെ യോഗം ചേർന്ന ശേഷം എംപിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി. രണ്ടു പേരെയും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പീക്കറുടെ മുഖത്തേക്ക് രണ്ടു പേരും പേപ്പർ കീറി എറിഞ്ഞിരുന്നു. വൈകീട്ട് സഭ ചേർന്നപ്പോഴും ഇരുവരും കരിങ്കൊടി കാട്ടിയിരുന്നു.രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ലോക് സഭയില്‍ ശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്. സ്പീക്കര്‍ക്ക് നേരെ പ്ലക്കാര്‍ഡ് വലിച്ചെറിഞ്ഞും, പേപ്പര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മോദിക്കും ​കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

മോദിക്കും ​കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. അയോ​ഗ്യനാക്കിയതിന് പിന്നാലെ താൻ ചോദ്യങ്ങൾ തുടരുമെന്ന് രാഹുൽ പറഞ്ഞിരുന്നു. മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അദാനിയെ കുറിച്ച് അന്വേഷണമില്ലെന്നും ചോദ്യങ്ങൾക്കുത്തരമില്ലെന്നും എന്തിനാണ് ഇത്ര ഭയമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ചു. എൽഐസിയിലെയും എസ്ബിഐയിലെയും ഇപിഎഫ്ഒയിലെയും പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന ചോദ്യമാണ് രാഹുൽ ഉന്നയിക്കുന്നത്.