Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോസ്റ്റുഗാ‍‍ർഡ് ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് തുടങ്ങും

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്ടർ പരിശോധിക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. റൺവേയിൽ നിന്ന് ഉയർന്ന് പൊങ്ങിയശേഷം വശങ്ങളിലേക്കുളള ബാലൻസ് തെറ്റിയതാണ് അപകടകാരണമെന്നാണ് നിലവിലെ വിലയിരുത്തൽ.മൂന്ന് കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ ഡപ്യൂട്ടി കമാൻഡൻറും മലയാളിയുമായ വിപിൻ,കമാണ്ടൻറ് സി.ഇ.ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്ല എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ സുനിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ടൈം ഓഫ് ഡെ താരിഫ് രീതി 2025 ഏപ്രിൽ ഒന്നിനകം രാജ്യമാകെ പ്രാബല്യത്തിൽ വരും

വെവ്വേറെ നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ഡെ താരിഫ് രീതി 2025 ഏപ്രിൽ ഒന്നിനകം രാജ്യമാകെ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച കരടു ചട്ട ഭേദഗതിയിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അഭിപായം തേടി. സ്മാർട്ട് മീറ്ററിലാണു സമയമനുസരിച്ചുള്ള ബില്ലിങ്ങ് സാധ്യമാകുന്നത്. ഈ രീതി നടപ്പായാൽ വൈദ്യുതി ഉപയോഗം കൂടുന്ന വൈകുന്നേര സമയങ്ങളിൽ നിരക്കു കൂടുകയും പകൽ സമയത്തു കുറയുകയും ചെയ്യും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുലിന്റെ അയോഗ്യതയിൽ പ്രതിഷേധം തുടരാൻ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും

രാഹുലിന്റെ അയോഗ്യതയിൽ പ്രതിഷേധം തുടരാൻ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും. പാർലമെൻറിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ ഇതുമായി ബന്ധപ്പെട്ട് അനുമതി നൽകാൻ സാധ്യതയില്ല എന്നാണ് കരുതുന്നത്. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധം നടത്തിയ ശേഷം വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തും. ഈ മാർച്ചിൽ തൃണമൂൽ കോൺഗ്രസ്, ബി ആർ എസ് തുടങ്ങിയ കക്ഷികളെല്ലാം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് വിഡി സതീശനും,എം വി ഗോവിന്ദനും

പ്രിയ നടൻ ഇന്നസെൻറിനെ യാത്രയാക്കാൻ പ്രമുഖരോടൊപ്പം സാധാരണ ജനങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമാ ലോകത്തു നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ഇന്നസെന്റെന്നും ജനപ്രതിനിധിയായി വന്നപ്പോഴും എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നുവെന്നും അസുഖ ബാധിതനായിരുന്നപ്പോഴും അതിനെ മറികടന്ന കഥ വളരെ സരസമായി മററുള്ളവർക്ക് പ്രചോദനമാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുകയും ചെയ്ത ഒരു മഹത് വ്യക്തിയായിരുന്നു ഇന്നസെന്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഓർമിച്ചു. കേരള സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ് ഇന്നസെൻറിന്റെ ദേഹവിയോഗത്തോടെ ഉണ്ടായതെന്നും, ധീരതയോടെ കാൻസറിനെ വെല്ലുവിളിച്ച് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തീപിടുത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമനസേന ബ്രഹ്മപുരത്ത് തുടരുന്നു

ബ്രഹ്മപുരത്ത് ഇനിയും തീപിടുത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന അവിടെത്തന്നെ തുടരുകയാണ്. കഴിഞ്ഞ തവണ തീപിടുത്തമുണ്ടായപ്പോൾ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും.മാലിന്യ പ്ലാന്റിൽ ഇന്നലെ പടർന്ന തീ പൂർണമായി അണച്ചെങ്കിലും തീപിടുത്തിനുണ്ടായ സാഹചര്യം അഗ്നിശമന സേന അന്വേഷിക്കും.ബ്രഹ്മപുരത്ത് സെക്ടർ ഒന്നിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. സെക്ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം.  

Posted inബിസിനസ്സ്

വിപണി മൂല്യമിടിഞ്ഞ് ഇന്‍ഫോസിസ്, ടാറ്റ, എസ്ബിഐ

കഴിഞ്ഞയാഴ്ച ഓഹരി വിപണിയില്‍ ഏറ്റവുമധികം മൂല്യമുള്ള 5 കമ്പനികളുടെയും വിപണി മൂല്യമിടിഞ്ഞു. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, എസ്ബിഐ എന്നിവയുടെ മൂല്യത്തിലാണ് ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തിയത്. ഒരാഴ്ച കൊണ്ട് 10 ഇല്‍ 5 കമ്പനികളുടെ വിപണി മൂല്യത്തില്‍ 86,447.12 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച സെന്‍സെക്‌സ് 462 .8 പോയിന്റാണ് ഇടിഞ്ഞത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ് സി ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ എന്നിവയുടെ മൂല്യത്തില്‍ കുറവ് രേഖപെടുത്തിയപ്പോള്‍ ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, […]

Posted inടെക്നോളജി

റെഡ്മി നോട്ട് 12 സീരീസ് സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തി

റെഡ്മി നോട്ട് 12 സീരീസ് സ്മാര്‍ട് ഫോണുകള്‍ രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 12 5ജി, നോട്ട് 12 പ്രോ 5ജി, നോട്ട് 12 പ്രോ + 5ജി, പുതുതായി അവതരിപ്പിച്ച റെഡ്മി നോട്ട് 12 4ജി എന്നിവയാണ് നോട്ട് 12 ലൈനപ്പില്‍ ഉള്‍പ്പെടുന്ന നാല് മോഡലുകള്‍. റെഡ്മി നോട്ട് 12 4ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 229 യൂറോയാണ് (ഏകദേശം 20,400 രൂപ) വില. നിലവില്‍ 199 […]

Posted inവിനോദം

നായ്ക്കള്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘വാലാട്ടി’ മെയ് അഞ്ച് മുതല്‍

നായ്ക്കള്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ ‘വാലാട്ടി’യുടെ റിലീസ് പ്രഖ്യാപിച്ചു. മെയ് അഞ്ച് മുതലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദേവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിര്‍മ്മിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ സിനിമയാണ് വാലാട്ടി. ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോഡ് വീലര്‍, നാടന്‍ നായ ഇനങ്ങളില്‍ പെട്ട നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടോമി, അമലു, കരിദാസ്, ബ്രൂണോ എിങ്ങനെയാണ് ചിത്രത്തില്‍ ഇവരുടെ […]

Posted inവിനോദം

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനാകുന്നു

സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവ് സുരേഷ് നായകനാകുന്ന ചിത്രം വരുന്നു. ആര്‍ കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എ ചിത്രത്തിലാണ് മാധവ് എത്തുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 98-ാമത് ചിത്രമാണ് കുമ്മാട്ടിക്കളി. ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍ റാഷിക് അജ്മല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ […]

Posted inഓട്ടോമോട്ടീവ്

ഏറ്റവും വേഗതയേറിയ ഇവി ഡ്രൈവ് നേട്ടവുമായി അയോണിക് 5

പുതിയ ഹ്യുണ്ടായിയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡല്‍ അയോണിക് 5 ന് പുതിയ നേട്ടം. വാഹനത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങള്‍ കണ്ടുമടങ്ങാനും ഒരു യാത്രക്ക് ഹ്യുണ്ടായി തുടക്കമിട്ടിരുന്നു. ഇന്ത്യയിലെ 7 അത്ഭുതങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം ഇവി ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്ന ഏറ്റവും വേഗതയേറിയ ഇവി ഡ്രൈവ് എന്ന റെക്കോര്‍ഡും ഇപ്പോള്‍ സ്വന്തമാക്കി. ഏഴ് അത്ഭുതങ്ങള്‍ കണ്ട് മടങ്ങുന്ന ഏറ്റവും വേഗതയേറിയ ഇവി എന്ന നിലയിലാണ് ഹ്യുണ്ടായി അയോണിക് […]