Posted inആരോഗ്യം

നല്ല ഉറക്കം വേണേ? രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം!

ഉറക്കക്കുറവ് തലവേദന മുതല്‍ ഹൃദ്രോഗം വരെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണക്രമം പോലുള്ള ഫിസിയോളജിക്കല്‍ വശങ്ങളും ഉറക്കക്കുറവിന് കാരണമാകുന്നു. നല്ല ഉറക്കം ലഭിക്കാന്‍ രാത്രിയില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ആദ്യമായി ഇതില്‍ വരുന്നത് തക്കാളിയാണ്. രണ്ട് കാരണങ്ങളാല്‍ തക്കാളിക്ക് നിങ്ങളുടെ ഉറക്കത്തെ തടയാന്‍ കഴിയും. ഒന്നാമതായി, തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളെ ഉണര്‍ത്തുകയും ചെയ്യുമെന്ന് പറയപ്പെടുന്ന അമിനോ ആസിഡായ ടൈറാമിന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. രണ്ടാമതായി, തക്കാളി അസിഡിറ്റി സ്വഭാവമുള്ളതാണ്. കിടക്കുന്നതിന് തൊട്ടുമുമ്പ് ഇവ കഴിക്കുന്നത് ദഹനത്തിനും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രിയ നടൻ ഇന്നസെന്റിന് ആദരാഞ്‌ജലികൾ

മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെൻറിന്റെ ഭൗതികശരീരം കടവന്ത്രയിലെ ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതു ദർശനത്തിന് വെച്ചതിനെ തുടർന്ന് നിരവധിയാളുകൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. ആദരാഞ്ജലി അർപ്പിച്ച് ചലച്ചിത്ര സാമൂഹിക രംഗങ്ങളിലെ പ്രമുഖർ.സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മന്ത്രി പിരാജീവ്, ആർ ബിന്ദു തുടങ്ങിയവരും ധാരാളം സിനിമാ പ്രവർത്തകരും അന്തിമോപചാരം അർപ്പിക്കാനായി എത്തുകയുണ്ടായി.പന്ത്രണ്ട് മണിയോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം ഇരിങ്ങാലക്കുടയിലേക്കു കൊണ്ടുപോകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.കോവിഡ് ബാധയും തുടർന്നുണ്ടായ ശ്വാസകോശ രോഗവും മൂലം ഈ മാസം മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചിരി മാഞ്ഞു. നടന്‍ ഇന്നസെന്റ് അന്തരിച്ചു.

ചിരി മാഞ്ഞു. നടന്‍ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. മുന്‍ എംപിയും മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റ് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഇന്നു രാവിലെ എട്ടു മുതല്‍ 11 വരെ എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നര വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നരം വീട്ടിലെത്തിക്കും. അര നൂറ്റാണ്ടിലേറെക്കാലമായി […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 27

◾ചിരി മാഞ്ഞു. നടന്‍ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. മുന്‍ എംപിയും മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റ് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഇന്നു രാവിലെ എട്ടു മുതല്‍ 11 വരെ എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നര വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നരം വീട്ടിലെത്തിക്കും. ◾അര നൂറ്റാണ്ടിലേറെക്കാലമായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് കോൺഗ്രസ് എംപി ശശി തരൂർ

ഗുജറാത്തിലെ ബിജെപി നേതാവ് നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് കോൺഗ്രസ് എംപി ശശി തരൂർ. മോദി എന്ന കുടുംബപ്പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്നും നീരവ് മോദിയും ലളിത് മോദിയും പിന്നാക്കക്കാരല്ലെന്നും ശശി തരൂർ പറഞ്ഞു.നീരവ് മോദിയും ലളിത് മോദിയും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് ആർക്കും സങ്കൽപ്പിക്കാൻ കഴിയില്ല. 2019 ൽ നടത്തിയ പ്രസംഗത്തിൽ ഒബിസി സമൂഹത്തെയാകെ അപമാനിച്ചുവെന്നായിരുന്നു രാഹുലിനെതിരെയുള്ള ആരോപണം. ഇത് സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതാണ്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പൻ തിരികെ പെരിയ കനാൽ എസ്റ്റേറ്റ് ആനയിറങ്കൽ അണക്കെട്ട് ഭാഗത്തേക്ക്‌ നീങ്ങുന്നു

മയക്കുവെടി വെക്കാൻ ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നതിനിടെ അരിക്കൊമ്പൻ തിരികെ പെരിയ കനാൽ എസ്റ്റേറ്റ് ആനയിറങ്കൽ അണക്കെട്ട് ഭാഗത്തേക്ക്‌ നീങ്ങുന്നു. കഴിഞ്ഞ ദിവസം പെരിയ കനാലിൽ ഒരു ജീപ്പ് അരിക്കൊമ്പൻ തകർത്തിരുന്നു. കോടതി വിധി അനുസരിച്ച് ദൗത്യം മുന്നോട്ടു കൊണ്ടു പോകുമെന്ന്  വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.അരിക്കൊമ്പൻ ഒരാഴ്ചയിലധികമായി തമ്പടിച്ചിരുന്ന പെരിയ കനാൽ എസ്റ്റേറ്റിലെ ചോലക്കാടിനു  താഴെ ദേശീയ പാതയിലാണ് ജീപ്പ് തകർത്തത്. പൂപ്പാറ സ്വദേശികളായ നാല് പേരാണ് ജീപ്പിലുണ്ടായിരുന്നത്. പുറകോട്ടെടുത്ത ജീപ്പിന്റെ പിൻചക്രങ്ങൾ ഓടയിലേക്ക് വീണപ്പോൾ കൊമ്പൻ […]

Posted inബിസിനസ്സ്

വിദേശ നാണ്യ ശേഖരത്തില്‍ വന്‍ വര്‍ദ്ധന

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ വര്‍ദ്ധന. മാര്‍ച്ച് 17ന് അവസാനിച്ച ആഴ്ചയില്‍ വിദേശ നാണ്യ ശേഖരം 12.798 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 572.801 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ കരുതല്‍ ശേഖരം 2.39 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 560.003 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് രാജ്യത്തിന്റെ ഫൊറെക്‌സ് കിറ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തിയത്. മാര്‍ച്ച് 17ന് അവസാനിച്ച ആഴ്ചയില്‍, […]

Posted inവിനോദം

മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘ഏജന്റിലെ’ ഗാനം

മമ്മൂട്ടിക്ക് നിര്‍ണായക കഥാപാത്രമാണ് അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റി’ല്‍. ‘ഏജന്റിലെ’ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ഏന്തേ ഏന്തേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. അഖില്‍,ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണം ചെയ്യുന്ന ‘ഏജന്റ്’ ഏപ്രില്‍ 28ന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏജന്റ്’. സാക്ഷി വൈദ്യ നായികയായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം റസൂല്‍ എല്ലൂരാണ്. രാമബ്രഹ്മം സുങ്കരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ […]

Posted inവിനോദം

ആര്‍ എസ് വിമല്‍ ചിത്രം ‘ശശിയും ശകുന്തളയും’ ടീസര്‍

ആര്‍ എസ് വിമല്‍ അവതരിപ്പിക്കുന്ന ‘ശശിയും ശകുന്തളയും’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. 1970- 75 കാലഘട്ടങ്ങളില്‍ നടക്കുന്ന ട്യൂട്ടോറിയല്‍ കോളേജുകളും, പ്രണയവും, പകയും മത്സരവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. സംവിധായകന്‍ വിനയന്‍, നടന്‍ ടോവിനോ തോമസ്, സംവിധായകനും നടനുമായ നാദിര്‍ഷ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ പ്രകാശനം ചെയ്തത്. നവാഗതനായ ബിച്ചാള്‍ മുഹമ്മദാണ് ചിത്രം സംവിധാനം. ഷാഹിന്‍ സിദ്ദീഖ്, ആര്‍ എസ് വിമല്‍, അശ്വിന്‍ കുമാര്‍, ബാലാജി ശര്‍മ്മ, നേഹ (ആമി ) തുടങ്ങിയവര്‍ പ്രധാന […]

Posted inഓട്ടോമോട്ടീവ്

സ്‌പ്ലെന്‍ഡറിന്റെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

രാജ്യത്തെ ഏറ്റവും ജനപ്രിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ ഹീറോ സ്‌പ്ലെന്‍ഡറിന്റെ വില വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ്. ഇന്‍പുട്ട് കോസ്റ്റിന്റെ വര്‍ധനവും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാഹനം പരിഷ്‌കരിക്കേണ്ടതിനാലും വാഹനത്തിന്റെ വില വര്‍ധിപ്പിക്കാതെ തരമില്ലെന്നാണ് ഹീറോ പറയുന്നത്. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മോട്ടോര്‍ സൈക്കിളുകള്‍ ഓണ്‍ ബോര്‍ഡ് ഡയഗനോസ്റ്റിക്‌സ് 2ലേക്ക് നിര്‍ബന്ധമായും മാറേണ്ടതുണ്ട്. ഇതിനായി വാഹനം പരിഷ്‌കരിക്കേണ്ടതിന് ചെലവ് കൂടുന്നതിനാലാണ് സ്‌പ്ലെന്‍ഡര്‍ ബൈക്കിന്റെ വില ഏപ്രിലില്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് […]