മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെൻറിന്റെ ഭൗതികശരീരം കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനത്തിന് വെച്ചതിനെ തുടർന്ന് നിരവധിയാളുകൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. ആദരാഞ്ജലി അർപ്പിച്ച് ചലച്ചിത്ര സാമൂഹിക രംഗങ്ങളിലെ പ്രമുഖർ.സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മന്ത്രി പിരാജീവ്, ആർ ബിന്ദു തുടങ്ങിയവരും ധാരാളം സിനിമാ പ്രവർത്തകരും അന്തിമോപചാരം അർപ്പിക്കാനായി എത്തുകയുണ്ടായി.പന്ത്രണ്ട് മണിയോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം ഇരിങ്ങാലക്കുടയിലേക്കു കൊണ്ടുപോകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.കോവിഡ് ബാധയും തുടർന്നുണ്ടായ ശ്വാസകോശ രോഗവും മൂലം ഈ മാസം മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് അന്തരികാവയാവങ്ങളുടെ പരാജയവും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.സംസ്ക്കാരം നാളെ ഇരിങ്ങാലക്കുടയിൽ.
പ്രിയ നടൻ ഇന്നസെന്റിന് ആദരാഞ്ജലികൾ
