Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നു വീണു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നു വീണു.കോസ്റ്റ് ഗാർഡ് അന്വേഷണം തുടങ്ങി.ആളപായമില്ല, അപകടത്തിന്റെ പശ്ചാത്തലത്തിൽ റൺവേ തത്കാലത്തേക്ക് അടച്ചു. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. പറന്നുയരാൻ തുടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. കോസ്റ്റ് ഗാർഡ് ഹാങ്ങറിൽ നിന്നും റൺവേയിൽ എത്തി പരിശീലന പറക്കൽ തുടങ്ങുമ്പോഴായിരുന്നു അപകടം. ഹെലികോപ്റ്റർ നീക്കിയ ശേഷം റൺവേ തുറക്കും. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നു പേരും കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ്. വിമാനങ്ങളുടെ സമയം പുന:ക്രമീകരിച്ചു.

Posted inബിസിനസ്സ്

ഇന്ത്യ- യു.എ.ഇ കയറ്റുമതി പുതിയ ഉയരത്തിലേക്ക്

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതി നടപ്പു സാമ്പത്തികവര്‍ഷം (2022-23) പുതിയ ഉയരം കുറിച്ചേക്കും. ഇന്ത്യയുടെ കയറ്റുമതി വരുമാനം 3200 കോടി ഡോളര്‍ (2.62 ലക്ഷം കോടി രൂപ) കടക്കുമെന്നാണ് വിലയിരുത്തല്‍. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞവര്‍ഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് കയറ്റുമതിയിലെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നത്. നടപ്പുവര്‍ഷം ഇതുവരെ യു.എ.ഇയിലേക്കുള്ള കയറ്റുമതി വരുമാനം 2830 കോടി ഡോളറാണ് (2.32 ലക്ഷം കോടി രൂപ). 2016-17ലെ 3120 കോടി ഡോളറാണ് (2.55 ലക്ഷം കോടി രൂപ) […]

Posted inടെക്നോളജി

വിന്‍ഡോസിനായി പുതിയ വാട്ട്സ്ആപ്പ് ആപ്ലിക്കേഷന്‍

വിന്‍ഡോസ് പി.സികളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വിന്‍ഡോസിനായി പുതിയ വാട്ട്സ്ആപ്പ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മൊബൈല്‍ പതിപ്പിന് സമാനമായ രീതിയിലാണ് വിന്‍ഡോസ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഗ്രൂപ്പ് വീഡിയോ കോളില്‍ എട്ട് ആളുകളെ വരെ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതടക്കം നിരവധി മികച്ച ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെസ്‌ക്ടോപ്പിലൂടെ ചെയ്യുന്ന ഓഡിയോ കോളില്‍ 32 ആളുകളെ വരെ ചേര്‍ക്കാനും സാധിക്കും. അങ്ങനെ ചെയ്യുന്ന കോളുകള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്റെ സുരക്ഷയുണ്ടാകുമെന്ന് സി.ഇ.ഒ സക്കര്‍ബര്‍ഗ് പറയുന്നു. ഫോണില്ലാതെയും വാട്‌സ്ആപ്പിന്റെ വിന്‍ഡോസ് […]

Posted inവിനോദം

‘നീലവെളിച്ചം’പുതിയ റിലീസ് ഏപ്രില്‍ 20-ന്

ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 20-ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഈദ് ദിനത്തോട് അനുബന്ധിച്ചാണ് റിലീസ്. അടുത്ത മാസം 21-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെ പേരില്‍ […]

Posted inവിനോദം

‘രോമാഞ്ചം’ഏപ്രില്‍ 7 ന് ഒടിടി സ്ട്രീമിംഗ്

മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ആണ് ‘രോമാഞ്ചം’. തിയറ്ററുകളില്‍ എത്തിയപ്പോള്‍ ആദ്യദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഏപ്രില്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിലെ ഓള്‍ ടൈം ടോപ്പ് 10 ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്താണ് ഈ ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. വൈഡ് റിലീസിന്റെ കാലത്ത് ലോംഗ് […]

Posted inഓട്ടോമോട്ടീവ്

കാവസാക്കി സി900 ആര്‍എസ് വിപണിയിലെത്തി

കാവസാക്കി അവരുടെ പ്രീമിയം റെട്രോ ക്ലാസിക് ബൈക്കായ സി900 ആര്‍എസ് വിപണിയിലെത്തിച്ചു. 16.47 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്ന സൂപ്പര്‍ ക്ലാസിക് ക്രൂസര്‍ ബൈക്കാണ് ഇത്. ബിഎസ്6 നിലവാരം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതോടെ കാവസാക്കി സി9000 ആര്‍എസ് ഇന്ത്യയില്‍ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വരുന്ന മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്ന വിധത്തില്‍ പഴയ 4 സിലിണ്ടര്‍ എന്‍ജിനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കാവസാക്കി വാഹനം വിപണിയിലെത്തിക്കുന്നത്. പൂര്‍ണമായി റീ ട്യൂണ്‍ ചെയ്ത എന്‍ജിനാണിത്. മാര്‍ച്ച് അവസാനത്തോടെ ഷോറൂമുകളില്‍ […]

Posted inപുസ്തകങ്ങൾ

കേരളത്തിലെ ഏതാനും ക്ഷേത്രങ്ങളിലെ പ്രത്യേകതകള്‍

ബഹുവിധമായ ധര്‍മസങ്കടങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന് അവയുടെ ലഘൂകരണംവഴി സ്ഥായിയായ ശാന്തി കണ്ടെത്താന്‍ സഹായിക്കുന്ന സുനിശ്ചിതമായ മാര്‍ഗമാണ് ക്ഷേത്രാരാധന എന്നു വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട 40 ക്ഷേത്രങ്ങളുടെ പ്രാധാന്യവും അതിന്റെ ഐതിഹ്യങ്ങളെക്കുറിച്ചും അവിടെ എത്തേണ്ട വഴികളെ സംബന്ധിച്ചും വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം സാധാരണക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പുസ്തകം രചിക്കുവാന്‍ ശരശ്ചന്ദ്രദാസ് വളരെയധികം യാത്രകള്‍ ചെയ്യുകയും പല ഗ്രന്ഥങ്ങള്‍ പഠിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഈ ഗ്രന്ഥം വായിക്കുമ്പോള്‍ മനസ്സിലാകും. […]

Posted inആരോഗ്യം

പ്രതിരോധശക്തിക്ക് കുടിക്കാം, മാതള ജ്യൂസ്!

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പാനീയമാണ് മാതള ജ്യൂസ്. മറ്റ് ഫലങ്ങളേക്കാള്‍ കൂടുതല്‍ ആന്റിഓക്‌സിഡന്റ് മാതള ജ്യൂസില്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. രക്തം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉചിതമായ മാതളത്തില്‍ റെഡ് വൈന്‍, ഗ്രീന്‍ ടീ തുടങ്ങിയവയില്‍ ഉള്ളതിനേക്കാള്‍ മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകളാണുള്ളത്. ദിവസവും ശരീരത്തിന് ആവശ്യമായ ജീവകം സിയുടെ നാല്‍പ്പതു ശതമാനത്തോളം മാതളജ്യൂസിന് തരാനാകും. പ്രോസ്റ്റേറ്റ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മാതള ജ്യൂസിനു കഴിയും എന്നാണ് വിധഗ്ദര്‍ പറയുന്നത്. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിന്തുണ രാഹുൽ ഗാന്ധിക്കല്ല,എതിർക്കുന്നത് ബിജെപി യുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെയാണെന്ന് എം വി ഗോവിന്ദൻ

സി പി എമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല എന്നും എതിർക്കുന്നത് ബിജെപി യുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെയാണെന്നും സംസ്ഥാന സെക്രട്ടറി എം വി .ഗോവിന്ദൻ. രാഹുൽ ഗാന്ധിക്കല്ലെങ്കിൽ പിന്തുണ ആർക്കെന്നു വ്യക്തമാക്കണമെന്ന് കെ സുധാകരനും പറഞ്ഞു.കേരളത്തിൽ കോൺഗ്രസിനെതിരായ നിലപാടുകളിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോൺഗ്രസിനെ അതിശക്തമായി എതിർത്തുകൊണ്ട് തന്നെ പാർട്ടി മുന്നോട്ട് പോകും. അതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. സിപിഎം ഇപ്പോൾ എടുക്കുന്ന നിലപാട് കോൺഗ്രസിനെ സഹായിക്കുമോ എന്നുള്ളതല്ലെന്നും ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ ചെയ്യുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.ഏത് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഗുജറാത്ത് കലാപത്തില്‍ ആയിരങ്ങള്‍ മരിച്ചപ്പോള്‍ ‘വണ്ടി കയറി നായ ചത്താല്‍ ഡ്രൈവര്‍ സങ്കടപ്പെടുമോ’യെന്നാണ് മോദി ചോദിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. ജനത്തെ നായയോട് ഉപമിച്ചയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്ഘട്ടില്‍ ആരംഭിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാജ്യവ്യാപകമായി എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നരേ അഞ്ചുവരെയാണു സത്യഗ്രഹം. രാഹുല്‍ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ട്. സത്യത്തിന്റെ വായ മൂടിക്കെട്ടാനാണ് ശ്രമിച്ചത്. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗാന്ധി […]