രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ്ഘട്ടിൽ കോൺഗ്രസിന്റെ സത്യാഗ്രഹം.ഒരു വ്യക്തിയുടെ അഹങ്കാരത്തിനുള്ള മറുപടി കാലം നൽകുമെന്ന് മല്ലികാർജുൻ ഖാർഗെ. രാഹുലിനെ ഭയപ്പെടുത്താനാവില്ലെന്നും, രാഹുലിനെ രാജ്യ ദ്രോഹിയായി ചിത്രീകരിച്ചെന്നും, ഭയപ്പെടുത്തി നിശബ്ദനാക്കാനാണ് ശ്രമമെന്നും, രക്ത സാക്ഷിയായ പിതാവിനെ പാർലമെൻറിൽ അപമാനിച്ചുവെന്നും, കൊള്ളയടിച്ചത് രാജ്യത്തിന്റെ സ്വത്താണ് രാഹുലിന്റെ സ്വത്തല്ലെന്നും, രാഹുലിന്റെ ചോദ്യങ്ങളെ പ്രധാനമന്ത്രി പേടിക്കുന്നുവെന്നും, അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകുമന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പോലീസ് കസ്റ്റഡി മരണത്തിൽ എസ് ഐക്ക് സസ്പെൻഷൻ
അലക്ഷ്യമായി വാഹനം ഓടിച്ചതിന് തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചതിനെ തുടർന്ന് എസ് ഐ ജിമ്മി ജോസിനെ സസ്പെന്റ് ചെയ്തു. ഹിൽ പാലസ് പോലീസ് സ്റ്റേഷൻ നാട്ടുകാർ ഉപരോധിച്ചു.ഇരുമ്പനം സ്വദേശിയായ മനോഹരനാണ് മരിച്ചത്. മനോഹരനെ കസ്റ്റഡിയിൽ പോലീസ് മർദ്ദിച്ചെന്നും,മദ്യപിച്ചിട്ടില്ല എന്ന് സ്ഥിരീകരിച്ചിരുന്നിട്ടും സ്‌റ്റേഷനിൽ കൊണ്ടുപോയി എന്നുമാണ് നാട്ടുകാരുടെ ആരോപണം.
ഐഎസ്ആർഒ യുടെ എൽവിഎം3_എം3 വിക്ഷേപണം വിജയം
ഐഎസ്ആർഒ യുടെ എൽവിഎം3_എം3 വിക്ഷേപണം വിജയം. വൺ വെബ്ബിന്റെ മുപ്പത്തിയാറ് ഉപഗ്രഹങ്ങളേയും ഭ്രമണപഥത്തിൽ സ്ഥാപിച്ചു. ഇത് രണ്ടാം തവണയാണ് ഉപഗ്രഹ ഇൻറർനെറ്റ് സർവീസ് ദാതാവായ വൺ വെബ്ബുമായി ഇസ്രൊ സഹകരിക്കുന്നത്. 2022 ഒക്ടാബർ 23 നു 36 ഉപഗ്രഹങ്ങൾ എൻ എസ് ഐ എൽ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഇന്നത്തെ വിക്ഷേപണത്തോടെ ആകെ 72 ഉപഗ്രഹങ്ങൾ ഇസ്രൊ വഴി വൺ വെബ്ബ് കമ്പനി ഭ്രമണപഥത്തിലെത്തിക്കും.
തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസ വേതനം വർദ്ധിപ്പിച്ചു
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസ വേതനം കേരളത്തിൽ 333 രൂപയാക്കി വർദ്ധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയായിരുന്നു 22 രൂപ വർദ്ധിപ്പിച്ച് 333 രൂപയാക്കി. ഹരിയാനയിലാണ് ഏറ്റവും ഉയർന്ന മിനിമം വേതനം 357 രൂപ. കാർഷിക തൊഴിലുമായി ബന്ധപ്പെട്ട നാണ്യപ്പെരുപ്പ സൂചിക അടിസ്ഥാനമാക്കിയാണ് ഒരോ സാമ്പത്തിക വർഷവും വേതനം പുതുക്കുന്നത്.
തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലും കോൺഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കും
രാഹുൽ ഗാന്ധിക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഇന്നു തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലും കോൺഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ അറിയിച്ചു. ഡി സി സി കളുട നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ഇന്നു 5 മണി വരെ സത്യാഗ്രഹം സംഘടിപ്പിക്കും. അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാൽപ്പത് പേർക്കെതിരെ കേസെടുത്തു.
കോവിഡുൾപ്പെടെയുള്ള പകർച്ചവ്യാധി രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി
രാജ്യത്ത് കോവിഡുൾപ്പെടെയുള്ള പകർച്ചവ്യാധി രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി. മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഒന്നിലധികം അസുഖങ്ങളുള്ളവരും പ്രായമായവരും തിരക്കേറിയതും വായു സഞ്ചാരം കുറഞ്ഞതുമായ സ്ഥലങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും തിരക്കേറിയതും അടഞ്ഞുകിടക്കുന്നതുമായ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യമായി പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 26
◾രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരേ ഇന്നു രാവിലെ പത്തിനു രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യഗ്രഹം. കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളിലും ഇന്നു കോണ്‍ഗ്രസ് സത്യഗ്രഹം. അയോഗ്യതാ നടപടി രാഹുലിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചിരിക്കുകയാണ്. രാഹുല്‍ ഇഫക്ടില്‍ പ്രതിപക്ഷ ഐക്യത്തിനു വഴിയൊരുങ്ങുന്നുമുണ്ട്. രാഹുലിനെതിരായ നടപടികളില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ◾മാപ്പു ചോദിക്കാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും രാഹുല്‍ ഗാന്ധി. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചു ചോദ്യങ്ങള്‍ ഉയരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണുകളില്‍ […]
തൃശൂർ ചേർപ്പിലെ സദാചാര കൊലക്കേസിൽ 2 പേർ കൂടി അറസ്റ്റിലായി
തൃശൂർ ചേർപ്പിലെ സദാചാര കൊലക്കേസിൽ 2 പേർ കൂടി അറസ്റ്റിലായി. വിഷ്ണു, വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്നാണ് ഇവരെ പിടികൂടിയത്. സഹറിനെ ആക്രമിച്ച സംഘത്തിൽ ഉൾപ്പെട്ടവർ ആണ് ഇവർ. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവർ നേരത്തേ പിടിയിലായത്. ഡിനോൺ, രാഹുൽ, അഭിലാഷ്, മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പ്രധാന പ്രതി അരുൺ വിദേശത്താണ്. ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
അരിക്കൊമ്പനെ പിടികൂടുന്നതിനായി മാർച്ച് 29 ന് മോക്ക് ഡ്രിൽ നടത്തും
ഇടുക്കിയിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യ പടിയായി മാർച്ച് 29 ന് മോക്ക് ഡ്രിൽ നടത്തും. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ 30 മുതൽ മയക്കു വെടി വക്കാനുള്ള നടപടികളിലേക്ക് കടക്കും. അരിക്കൊമ്പൻ നടത്തിയ ആക്രമണങ്ങൾ കോടതിയെ അറിയിക്കുമന്നും കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈറേഞ്ച് സർക്കിൾ സിസിഎഫ്ആർഎസ് അരുൺ പറഞ്ഞു.
രാത്രി വാര്‍ത്തകള്‍
രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരേ നാളെ രാവിലെ പത്തിനു രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യഗ്രഹം. കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നാളെ കോണ്‍ഗ്രസ് സത്യഗ്രഹം. അയോഗ്യതാ നടപടി രാഹുലിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ച നിലയിലാണ്. രാഹുല്‍ ഇഫക്ടില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടുവരികയുമാണ്. രാഹുലിനെതിരായ നടപടികളില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബ്രഹ്‌മപുരം ബയോമൈനിംഗില്‍ സോണ്ട ഇന്‍ഫ്രാടെക്ക് ഉപകരാര്‍ നല്‍കിയത് കൊച്ചി കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ആണെങ്കിലും അതിനെതിരേ നടപടിയെടുക്കില്ലെന്നു മേയര്‍ എം. […]
