രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയുടെ വിദേശ മാധ്യമ റിപ്പോർട്ടുകൾ പങ്കുവെച്ച് ശശി തരൂർ. ‘ഒരു ശബ്ദം ഇല്ലാതാക്കാൻ അവര്‍ ശ്രമിച്ചു. എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു’ വെന്ന് തരൂർ ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി കൊണ്ട് ഇന്നലെയാണ് ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. തുടർന്ന് പ്രതിക്ഷ പാർട്ടികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയുടെ വേഗത ഞെട്ടിപ്പിക്കുന്നതാണെന്നും […]
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് സിതാറാം യെച്ചൂരി
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയെന്നാണ് രാഹുലിന്റെ അയോഗ്യതയോട് യെച്ചൂരിയുടെ പ്രതികരണം. 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഏപ്രിൽ മൂന്നിന് ഹർത്താൽ പ്രഖ്യാപിച്ചു
ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഏപ്രിൽ മൂന്നിന് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ എന്ന് ഇടതു മുന്നണി നേതാക്കൾ അറിയിച്ചു. ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെയുമാണ് ഹർത്താലെന്നും എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കി.
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിലെ കോടതി നടപടി നിരീക്ഷിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. കോടതിയിൽ നിന്നും രാഹുലിന് സ്റ്റേ ലഭിച്ചില്ലെങ്കിലാകും ഉപതെരഞ്ഞെടുപ്പെന്നതിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബസ്തർ മേഖലയിൽ മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടം വിജയത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് അമിത് ഷാ
സിആർപിഎഫ് ദിന പരേഡ് മാവോയിസ്റ്റ് സ്വാധീന മേഖലയായ ഛത്തീസ്ഗഡ് ബസ്തറിൽ അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഈ മേഖലയിൽ മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടം വിജയത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. 2010മായി താരതമ്യം ചെയ്യുമ്പോൾ ഇടത് തീവ്രവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് അക്രമങ്ങൾ 76 ശതമാനം കുറഞ്ഞെന്നും, ഇത്തരം അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 78 ശതമാനം കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു. കരൺപൂർ ക്യാംപിൽ നടന്ന ചടങ്ങിൽ മികച്ച സേവനം കാഴ്ചവച്ചവർക്കുള്ള മെഡലുകളും അമിത് ഷാ വിതരണം […]
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 25
◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനൊപ്പം വയനാട് ലോക്സഭാ സീറ്റീലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ഇക്കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനം. ◾ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. രാജ്യത്തെ ജനാധിപത്യത്തിന്റെ ശബ്ദത്തിനായാണ് താന്‍ പോരാടുന്നതെന്നും രാഹുല്‍ ആവര്‍ത്തിച്ചു. ‘മോദിയും അദാനിയും തമ്മിലുള്ള ബന്ധം തുറന്നു കാട്ടിയതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനിക്കു നല്‍കുന്നു. അദാനിയുടെ ഷെല്‍ കമ്പനിയില്‍ 20,000 കോടി രൂപ നിക്ഷേപിച്ചതാരാണ്. […]
ആരെയും ഭയക്കുന്നില്ലെന്നും നിശബ്ദനാക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി
ആരെയും ഭയക്കുന്നില്ലെന്നും നിശബ്ദനാക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളോടു പറഞ്ഞു.ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ ശബ്ദത്തിനായാണ് താൻ പോരാടുന്നതെന്നും,മോദിയും അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം തുടക്കമിട്ടത്.സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്സഭയിൽ സംസാരിക്കാൻ അനുവദിച്ചില്ല. വയനാട്ടിലെ ജനങ്ങൾ തൻ്റെ കുടുംബമാണ്. അവർക്ക് വിശദാംശങ്ങൾ അറിയിച്ച് കത്തെഴുതും. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് എന്‍എഫ്ഒ മാര്‍ച്ച് 31 വരെ
ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് സസ്റ്റയനബിള്‍ ഇക്വിറ്റി ഫണ്ട്, ഡൈനാമിക് അഡ്വാന്റേജ് ഫണ്ട് എന്നിവയുടെ പുതിയ ഫണ്ട് ഓഫറുകള്‍ക്ക് തുടക്കം കുറിച്ചു. യൂണിറ്റിന് പത്തു രൂപ എന്ന എന്‍എവിയില്‍ മാര്‍ച്ച് 31 വരെയാണ് പുതിയ ഫണ്ട് ഓഫര്‍. പരിസ്ഥിതി, സാമൂഹ്യ, ഭരണ സൗഹാര്‍ദ്ദ കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലത്തില്‍ മൂലധന നേട്ടം കൈവരിക്കാനാണ് ടാറ്റാ എഐഎയുടെ സസ്റ്റയനബിള്‍ ഇക്വിറ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിക്ഷേപത്തിന്റെ 80 മുതല്‍ 100 ശതമാനം വരെ ഇഎസ്ജി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള ഓഹരികളിലും ഓഹരി […]
അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങളുമായി വാട്‌സ്ആപ്പ്
ഉപഭോക്തൃ സേവനം കൂടുതല്‍ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനും ഒട്ടനവധി ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ഇത്തവണ ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന അപ്‌ഡേറ്റുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. ഇന്ന് ഭൂരിഭാഗം ആളുകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ഗ്രൂപ്പിന്റെ പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്താന്‍ സഹായിക്കുന്ന തരത്തിലാണ് പുതിയ അപ്‌ഡേറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണയായി വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് മുഖാന്തരം ഏതൊരു വ്യക്തിക്കും ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ ആരെല്ലാം ഗ്രൂപ്പില്‍ […]
നവ്യയും സൈജുവും ‘ജാനകി ജാനേ’ ടീസര്‍
നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ജാനകി ജാനേ’. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധാനം. സൈജു കുറുപ്പാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിലായിരുന്നു ചിത്രീകരണം. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ‘ജാനകി’യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്‌ള്യൂഡി സബ് കോണ്‍ട്രാക്‌റായ ‘ഉണ്ണി’ അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവര്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹ ജീവിതത്തിലും […]
