Posted inവിനോദം

‘ഭോലാ’ ചിത്രത്തിലെ ഗാനം ‘ദില്‍ ഹേ ഭോലാ’

തമിഴകത്തെ ഹിറ്റ് ചിത്രം ‘ഭോലാ’ ബോളിവുഡിലേക്ക്. ലോകേഷ് കനകരാജ് സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അജയ് ദേവ്ഗണ്‍ ആണ് നായകന്‍’. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’യിലെ ‘ദില്‍ ഹേ ഭോലാ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ‘യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നിവയാണ് അജയ് ദേവ്ഗണ്‍ […]

Posted inഓട്ടോമോട്ടീവ്

ബുക്കിംഗില്‍ കുതിപ്പ് തുടര്‍ന്ന് ജിംനിയും ഫ്രോങ്സും

2023 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച മാരുതി സുസുക്കി അഞ്ച് ഡോര്‍ ജിംനിക്കും ലൈഫ്സ്റ്റൈല്‍ എസ്യുവിയും ഫ്രോങ്ക്‌സ് ക്രോസ്ഓവറിനും ബുക്കിംഗ് ജനുവരി 12-ന് ആരംഭിച്ചിരുന്നു. രണ്ട് എസ്യുവികളും നെക്സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍ക്കുന്നത്. ഫ്രോങ്ക്‌സ ക്രോസ്ഓവര്‍, ജിംനി എസ്യുവി എന്നിവ യഥാക്രമം 11,000 രൂപയും 25,000 രൂപയും നല്‍കി ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. അഞ്ച് ഡോര്‍ ജിംനി ലൈഫ്സ്റ്റൈല്‍ എസ്യുവിക്ക് 23,500-ലധികം ബുക്കിംഗുകള്‍ ലഭിച്ചപ്പോള്‍ മാരുതി സുസുക്കി ഫ്രോങ്സിന് ഏകദേശം 15,500 ബുക്കിംഗുകള്‍ ലഭിച്ചു. ഫ്രോങ്ക്‌സ് […]

Posted inപുസ്തകങ്ങൾ

ഫോട്ടോ

ഉണര്‍ത്തുപാട്ടായ് മൂകപ്രാര്‍ത്ഥനയുടെ തേന്മൊഴികള്‍ നിറയുന്ന പ്രണയരഥവീഥിയില്‍, ചന്ദ്രദര്‍ശനത്തിന്റെ നിറദീപക്കാഴ്ചകള്‍ ആര്‍ദ്രത പകരുന്ന, മണ്‍വീണയില്‍ ജീവലയമായ് ശുഭഗീതങ്ങള്‍ നിറയുന്ന, പ്രപഞ്ചസത്യത്തില്‍ മൃദുസ്‌മേരം നൂലിഴ പാകിയ ശ്യാമാംബരത്തിന്‍ നിറച്ചാര്‍ത്തുകളാല്‍ ചാരുതയാര്‍ന്ന കാവ്യസമാഹാരം. ‘ഫോട്ടോ’. ടി കെ രാധാകൃഷ്ണന്‍. ഗ്രീന്‍ ബുക്‌സ്. വില 152 രൂപ.  

Posted inആരോഗ്യം

ഭക്ഷണത്തിന് മുമ്പ് ബദാം കഴിച്ചാല്‍ ഗുണങ്ങളേറെ!

ഓരോ തവണയും പ്രധാന ഭക്ഷണത്തിന് 30 മിനിറ്റ് മുന്‍പ് 20 ഗ്രാം ആല്‍മണ്ട് കഴിക്കുന്നത് പെട്ടെന്നുണ്ടാകുന്ന ഗ്ലൂക്കോസ് വര്‍ധനവിനെ നിയന്ത്രിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഗ്ലൂക്കോസിന്റെ മാത്രമല്ല ഇന്‍സുലിന്‍, സി-പെപ്‌റ്റൈഡ് തോത് മെച്ചപ്പെടുത്താനും ഭക്ഷണത്തിന് മുന്‍പ് ബദാം കഴിക്കുന്നത് സഹായിക്കുമെന്ന് ഇന്ത്യക്കാരില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രിഭക്ഷണം എന്നിവയ്ക്ക് മുന്‍പ് 20 ഗ്രാം അല്ലെങ്കില്‍ 17-18 ബദാമുകളാണ് ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. 18നും 60നും ഇടയില്‍ പ്രായമുള്ള 60 പേരിലാണ് ഗവേഷണം നടത്തിയത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തേജസ്വി യാദവ് രാവിലെ സിബിഐ ഓഫീസിലെത്തി

തേജസ്വി യാദവ് രാവിലെ സിബിഐ ഓഫീസിലെത്തി.  ഹാജരാവാനുള്ള മൂന്നു തീയ്യതികളും ഒഴിവാക്കി നാലാമത്തെ തീയ്യതിക്കാണ് തേജസ്വി ചോദ്യം ചെയ്യലിനെത്തുന്നതെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. ജോലിക്ക് ഭൂമി കോഴ ആരോപണക്കേസിൽ ചോദ്യം ചെയ്യാനായാണ് സി ബി ഐ വിളിപ്പിച്ചിരിക്കുന്നത്.സിബിഐ ഹെഡ്ക്വാർട്ടേഴ്സിൽ രാവിലെ എത്തിയ തേജസ്വി ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ട എല്ലാ ഡോക്യുമെൻ്റ്സോടും കൂടിയാണ് എത്തിയത്.ഫെബ്രുവരി 28, മാർച്ച് 4,11 തിയ്യതികളിൽ തേജസ്വിയാദവിനോട് ചോദ്യം ചെയ്യലിന് എത്താൻ നിർദ്ദേശിച്ചിരുന്നു.ഈ മാസം 25ന് തേജസ്വി ഹാജരാവുമെന്ന് അഭിഭാഷകനും കോടതിയിൽ ഉറപ്പുനൽകിയിരുന്നു. ആരോപണങ്ങൾ തന്റെ പിതാവായ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  കര്‍ണാടകക്കൊപ്പം വയനാട് ലോക്‌സഭാ സീറ്റീലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനം. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സിപിഎമ്മും തെരുവില്‍ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണുള്ളത്. യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ചാവേര്‍ സമരമാണ്. ജനാധിപത്യ രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തേണ്ടതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രതിഷേധം

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രതിഷേധം. തൃശൂരിൽ റോഡ് ഉപരോധിച്ചു. വയനാട്ടിൽ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. പത്തനംതിട്ടയിൽ പ്രവർത്തകർ പോസ്റ്റാഫീസ് കെട്ടിടത്തിൽ കയറി തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. രാഹുലിനെതിരായ നടപടിയിൽ അപലപിച്ച് യെച്ചൂരി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണിതെന്നും, 2024 നു മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി യുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജനാധിപത്യ രീതിയിലാണ് യൂത്ത് കോൺഗ്രസ് സമരം നടത്തേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

യൂത്ത് കോൺഗ്രസ് നടത്തുന്നത് ചാവേർ സമരമാണെന്നും ജനാധിപത്യ രീതിയിലാണ് യൂത്ത് കോൺഗ്രസ് സമരം നടത്തേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.വയനാട് ഉപതെരഞ്ഞെടുപ്പ് നേരിടാൻ ഇടതുപക്ഷം തയ്യാറാണെന്നും, ഏത്      സാഹചര്യത്തിലും തെരഞ്ഞെടുപ്പിന് ഒരുക്കമാണ്.എന്നാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിലെ ഇടത് പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രമാണെന്ന് സതീശൻ

ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെ എസ്‌   യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ഈ ആക്രമണങ്ങളുണ്ടായത്.ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് അനുകൂലമായ പ്രസ്താവന നൽകുകയും മറുവശത്ത് ബിജെപിയെ സന്തോഷിപ്പാക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഇടത് പിന്തുണ സോഷ്യൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽ മൽസരിക്കും

കർണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ  മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഡി കെ ശിവകുമാർ കനക പുരയിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. ജി പരമേശ്വര കൊരട്ടിഗരെയിൽ നിന്നും മത്സരിക്കും. 124 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. ബിജെപി വിട്ട് വന്ന കിരൺ കുമാറിന് ചിക്കനായകനഹള്ളി സീറ്റ് നൽകി. ബിജെപിയിൽ നിന്ന് വന്ന എംഎൽസി പുട്ടണ്ണയ്ക്ക് ബംഗളൂരു രാജാജി നഗറിലാണ് സ്ഥാനാർത്ഥിത്വം നൽകിയത്. […]