എംപി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്. സോണിയ ഗാന്ധി രാഹുലിന്‍റെ വീട്ടിലെത്തി. ഇരുവരും കൂടിക്കാഴ്ച നടത്തുകയാണ്. വൈകിട്ട് അഞ്ചുമണിക്ക് കോൺഗ്രസ് ഉന്നതതലയോഗവും ചേരും. സൂറത്ത് കോടതി വിധിയിലും അയോഗ്യതയിലും ഇനി സ്വീകരിക്കേണ്ട നിയമനടപടികൾ മുതിർന്ന നേതാക്കൾ യോഗം ചേർന്ന് തീരുമാനിക്കും. രാഹുലിന്റെ വസതിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.രാഹുലിനെ അയോഗ്യനാക്കിയ നടപടിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഏകാധിപത്യനീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. അന്വേഷണ […]
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 24
◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. അപകീര്‍ത്തികേസില്‍ രണ്ടു വര്‍ഷം തടവിനു സൂററ്റ് കോടതി ശിക്ഷിച്ച വയനാട് എംപി രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കോടതി വിധി പ്രസ്താവിച്ച ഇന്നലെ മുതല്‍ അയാഗ്യനാണെന്നാണു വിജ്ഞാപനത്തില്‍ പറയുന്നത്. അയോഗ്യത പ്രഖ്യാപിക്കാന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള രാവിലെത്തന്നെ നിയമോപദേശം തേടിയിരുന്നു. രാഹുല്‍ഗാന്ധി ഇന്നും പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയിരുന്നു. എന്നാല്‍ സഭയ്ക്കുള്ളിലേക്കു പ്രവേശിച്ചില്ല. ◾രാഹുല്‍ഗാന്ധിക്കെതിരായ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എംപിമാരെ പോലീസ് കൈയേറ്റം ചെയ്തു. എംപിമാരെ അറസ്റ്റു ചെയ്തു. ജനാധിപത്യം […]
ഡിജിറ്റല്‍ പണമിടപാടില്‍ മുന്നേറി ഇന്ത്യ
ഡിജിറ്റല്‍ പണമിടപാടില്‍ മറ്റ് രാജ്യങ്ങളെയെല്ലാം അതിശയിപ്പിക്കും വിധം ഇന്ത്യ മുന്നേറുകയാണെന്ന് പ്രമുഖ രാജ്യാന്തര ധനകാര്യ സാങ്കേതികവിദ്യാ സ്ഥാപനമായ എഫ്.ഐ.എസിന്റെ റിപ്പോര്‍ട്ട്. 40 രാജ്യങ്ങളിലെ ഡിജിറ്റല്‍ ഇടപാടുകള്‍ വിലയിരുത്തി. തത്സമയം പണംകൈമാറ്റം ഉറപ്പാക്കുന്ന മികച്ച ഡിജിറ്റല്‍ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസാണ് (യു.പി.ഐ) ഇന്ത്യയുടെ ഈ നേട്ടത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിറ്റല്‍ ഇടപാട് കൂടിയതോടെ കറന്‍സിക്ക് സ്വീകാര്യത ഇന്ത്യയില്‍ കുറയുകയാണ്. 2019ല്‍ മൊത്തം വ്യാപാര ഇടപാടില്‍ 71 ശതമാനം കറന്‍സികളായിരുന്നത് 2022ല്‍ 27 ശതമാനമായി കുറഞ്ഞു. ഇ-കൊമേഴ്സിലെ […]
ടെക്‌നോ സ്പാര്‍ക് 10 പ്രോ ഇന്ത്യയിലെത്തി
ഈ വര്‍ഷം ഫെബ്രുവരിയില്‍ എംഡബ്ല്യൂസി 2023 ല്‍ അവതരിപ്പിച്ച ടെക്‌നോ സ്പാര്‍ക് 10 പ്രോ ഇന്ത്യയിലെത്തി. മീഡിയടെക് ഹീലമിയോ ജി88 പ്രോസസറും 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് പ്രധാന ഫീച്ചറുകള്‍. ഗ്ലോബല്‍ വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ ടെക്‌നോ സ്പാര്‍ക് 10 പ്രോയുടെ മൂന്ന് കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ 16 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയാണ് വില. ലൂണാര്‍ എക്ലിപ്‌സ്, പേള്‍ വൈറ്റ്, സ്റ്റാറി ബ്ലാക്ക് എന്നീ മൂന്ന് […]
‘കാസര്‍ഗോള്‍ഡ്’ ചിത്രത്തിലെ ഗാനം ‘താനാരോ’
ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍, ദീപക് പറമ്പോള്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാസര്‍ഗോള്‍ഡ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. ‘താനാരോ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് നിരഞ്ജ് സുരേഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നിരഞ്ജ് സുരേഷും തങ്കച്ചന്‍ അഭിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മുഖരി എന്റര്‍ടെയ്ന്‍മെന്റ്‌സ്, യൂഡ്ലീ ഫിലിംസ് എന്നിവരുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന ചിത്രമാണ് കാസര്‍ഗോള്‍ഡ്. […]
‘ത്രിശങ്കു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
അച്യുത് വിനായകിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന റൊമാന്റിക് ഹാസ്യ ചിത്രമായ ‘ത്രിശങ്കു’ മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവര്‍ പിക്ചേഴ്സ് & കമ്പനി എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍. അന്ന ബെന്നും അര്‍ജുന്‍ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. എ.പി ഇന്റര്‍നാഷണല്‍ ഇ4 എന്റര്‍ടെയ്ന്‍മെന്റിലൂടെയാകുംചിത്രം റിലീസ് ചെയ്യുക. തിങ്ക് […]
വില വര്‍ധനയ്‌ക്കൊരുങ്ങി ഫോക്സ്വാഗണ്‍
ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍ അതിന്റെ ടൈഗണ്‍, വിര്‍ട്ടസ്, ടിഗുവാന്‍ മോഡലുകള്‍ക്ക് ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ വില പരിഷ്‌കരണം പ്രഖ്യാപിച്ചു. എല്ലാ കാറുകളുടെയും വില ഏകദേശം രണ്ട് ശതമാനം വര്‍ദ്ധിക്കും. എല്ലാ കാറുകള്‍ക്കും ഇനി വരാനിരിക്കുന്ന ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനുകള്‍ നല്‍കും. കൂടാതെ ഇ20 ഇന്ധന മിശ്രിതവുമായി പൊരുത്തപ്പെടും. ഫോക്സ്വാഗണ്‍ വിര്‍റ്റസിന് ഏപ്രില്‍ മുതല്‍ 35,000 രൂപ വരെ വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോക്സ്വാഗണ്‍ ടൈഗണിന് ഇന്ത്യയില്‍ 37,000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. […]
മസ്തിഷ്‌ക്കം – വികാരം, വേദന, വിശ്വാസം
ശരീരവ്യവസ്ഥയും മസ്തിഷ്‌ക്കവും തമ്മിലുള്ള ബന്ധങ്ങളും വേദനയും വികാരവും ന്യൂറോണിന്റെ രഹസ്യങ്ങളും അവ ഉളവാക്കുന്ന പ്രത്യാഘാതങ്ങളും പഠനവിധേയമാകുന്ന ഗ്രന്ഥം. ‘മസ്തിഷ്‌ക്കം – വികാരം, വേദന, വിശ്വാസം’. എതിരന്‍ കരിരവന്‍. മാതൃഭൂമി ബുക്‌സ്. വില 320 രൂപ.
ക്ഷയരോഗം പൂര്‍ണമായും സുഖപ്പെടുത്താം
മാര്‍ച്ച് 24 ലോകക്ഷയരോഗദിനം. നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടിബി. ക്ഷയരോഗം ബാധിക്കുന്ന പ്രധാന അവയവം ശ്വാസകോശമാണ്. ടിബിയുടെ ലക്ഷണങ്ങള്‍ – ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച, രാത്രിയില്‍ വിയര്‍ക്കുന്ന അവസ്ഥ, പനി, വിശപ്പും ശരീരഭാരവും കുറയുന്നു, ആഴ്ചയില്‍ കൂടുതലുള്ള ചുമ, രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വീര്‍ത്ത ലിംഫ് നോഡുകള്‍, വയറുവേദന, സന്ധി വേദന, തലവേദന, അപസ്മാരം, ചുഴലി, എന്നിവയും ഉണ്ടാകാം. ക്ഷയരോഗമുള്ള രോഗി സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ […]
ലോക്‌സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി
ലോക്‌സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. രാഹുൽ പാർലമെൻറ് മന്ദിരത്തിലെത്തിയെങ്കിലും സഭാ നടപടികളിൽ പങ്കെടുത്തില്ല. അദാനി വിഷയത്തിൽ ചർച്ച വേണമെന്നും, രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയിലൂടെ രാഷ്ട്രീയ പകപോക്കൽ ബിജെപി നടത്തുന്നതിനുമെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം.
