രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വത്തിന് അയോഗ്യത പ്രഖ്യാപിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ നിയമോപദേശം തേടി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍. സംസ്ഥാനത്തെ നെല്ലു കര്‍ഷകര്‍ക്ക് സപ്ലൈകോയുടെ ഇരുട്ടടി. അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലത്തെ നെല്ല് അളക്കുമ്പോള്‍ നല്‍ വിലയിലെ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ എട്ടു രൂപ 42 പൈസ നല്‍കില്ലെന്നാണു സപ്ലൈകോയുടെ ഉത്തരവെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഒരു കിലോ നെല്ലിന് 28 രൂപ 40 പൈസയാണ് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. […]
കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി റദ്ദാക്കി
കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു.ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി യുടെ വിധി.വിധിയെ തുടർന്ന് അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു.
പെൻഷൻ പരിഷ്ക്കരണത്തെ തുടർന്ന് ഫ്രാൻസിൽ പ്രതിഷേധം
പെൻഷൻ പ്രായം 62 ൽ നിന്നും 64 ആക്കാനുള്ള നീക്കത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം.നിരവധിപേർ തെരുവിലിറങ്ങി, അക്രമ സംഭവങ്ങളും വ്യാപകമാകുന്നു. പ്രതിഷേധക്കാർക്കുനേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.സർക്കാരിന്റെ ബാധ്യത പരമാവധി കുറക്കും വിധത്തിൽ പലയിടത്തു നിന്നും ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കി ഇതാണ് ഒരു പോലെ യുവാക്കളെയും പെൻഷൻകാരെയും ഒരുപോലെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. ഈ പ്രതിഷേധങ്ങൾക്കിടയിലും ഇമ്മാനുവൽ മക്രോൺ സർക്കാർ പറയുന്നത് ഈ പെൻഷൻ പരിഷ്ക്കരണത്തിൽ നിന്നും പിന്നോട്ടില്ല എന്നു തന്നെയാണ്.
രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ
കളവും അപകീർത്തിപ്പെടുത്തലും രാഹുലിന്റെ പതിവാണെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചതോടെ രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും ഇത്തവണ തിരിച്ചടി 2019ൽ കിട്ടിയതിനേക്കാൾ കനത്തതാകുമെന്നും നദ്ദ പ്രസ്താവനയിൽ പറഞ്ഞു.ഇപ്പോൾ രാഹുൽ ഗാന്ധി മുഴുവൻ ഒബിസി വിഭാഗത്തെയും കള്ളന്മാരാക്കിയിരിക്കുകയാണ്. കോടതിയിൽ ക്ഷമാപണം നടത്താൻ അദ്ദേഹം തയ്യാറാകാത്തത് കൊണ്ടാണ് തടവ് ശിക്ഷ ലഭിച്ചത്. അദ്ദേഹത്തിന്റെ ഒബിസി വിരുദ്ധത എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാകുമെന്നും നദ്ദ കൂട്ടിച്ചേർത്തു.
മെഡിക്കൽ കോളേജിൽ അഞ്ച് ജീവനക്കാരികൾക്കു സസ്പെൻഷൻ ഒരാളെ പിരിച്ചു വിട്ടു
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരന്റെ അതിക്രമത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച അഞ്ച് ജീവനക്കാരികളെ സസ്പെൻഡ് ചെയ്തു. ഒരാളെ പിരിച്ചു വിട്ടു. ജീവനക്കാരികൾ വാർഡിലെത്തി ഭീഷണിപ്പെടുത്തിയതായി മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുന്ന യുവതി ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയിരുന്നു. സൂപ്രണ്ട് ഈ പരാതി മെഡിക്കൽ കോളേജ് പോലീസിനു കൈമാറിയതിനെ തുടർന്നാണു കേസെടുത്തത്.
കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നത് 29 വരെ വിലക്കി ഹൈക്കോടതി
കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നത് 29 വരെ വിലക്കി ഹൈക്കോടതി. ആനയെ മയക്കുവെടി വച്ചു പിടികൂടി കോടനാട് ആനക്കൊട്ടിലിലേക്കു മാറ്റാനുള്ള തീരുമാനത്തിനെതിരെ പീപ്പിൾ ഫോർ അനിമൽസ് തിരുവനന്തപുരം ചാപ്റ്റർ, വോക്കിങ്ങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്നിവർ നൽകിയ ഹർജിയിൽ രാത്രി സിറ്റിങ്ങ് നടത്തിയാണ് ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വന്യമൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ആദ്യമായാണ് ഹൈക്കോടതി രാത്രി പ്രത്യേകം സിറ്റിങ്ങ് നടത്തിയത്. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ തുടർന്ന് ഇന്നുച്ചയ്ക്ക് മന്ത്രി എ കെ ശശീന്ദ്രൻ […]
രാഹുലിനെതിരായ വിധി ചർച്ച ചെയ്യാൻ കോൺഗ്രസ് യോഗം ചേരും
നിയമനടപടിക്ക് കോൺഗ്രസ്. രാഹുലിനെതിരായ വിധി ചർച്ച ചെയ്യാൻ കോൺഗ്രസ് യോഗം ചേരും. സ്റ്റിയറിങ്ങ് കമ്മിറ്റി അംഗങ്ങളും പി സി സി അധ്യക്ഷൻമാരും പങ്കെടുക്കും. ഒപ്പം പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടി, തൃണമൂൽ കോൺഗ്രസിനടക്കം കത്ത് നൽകിയിട്ടുണ്ട്. രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ സംസ്ഥാന ഘടകങ്ങൾക്കു കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകി. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടേക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർലമെൻറിനു സമീപം വിജയ് ചൗക്കിൽ ഇന്നു പ്രതിപക്ഷ എംപി മാരുടെ സമരവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 24
◾കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും പ്രതിരോധത്തില്‍. അപകീര്‍ത്തി കേസില്‍ സൂററ്റ് സിജെഎം കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതോടെ രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത. ശിക്ഷ വിധിച്ച അതേ കോടതിതന്നെ മുപ്പതു ദിവസത്തേക്കു വിധി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷ നിലനില്‍ക്കുന്നുണ്ട്. മേല്‍ക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കാനുള്ള ശ്രമത്തിലാണു രാഹുലും കോണ്‍ഗ്രസും. അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ രാഹുലിന്റെ ലോക്സഭാംഗത്വം നഷ്ടമാകുമെന്നു മാത്രമല്ല ജയിലില്‍ പോകേണ്ടി വരികയും ചെയ്യും. ◾അടുത്ത മാസം മുതല്‍ കെട്ടിട നിര്‍മാണ ഫീസ് വര്‍ധിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ […]
രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജി വാരാണസി കോടതി തള്ളി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജി വാരാണസി കോടതി തള്ളി. രാഹുൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. പ്രതിപക്ഷത്തിന്‍റെ മൈക്ക് പതിവായി ഓഫ് ചെയ്യുന്നതിനാല്‍ ഇന്ത്യൻ പാര്‍ലമെന്‍റില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരാറില്ല, ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന്റെ സ്വഭാവം അട്ടിമറിക്കപ്പെട്ടു, താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തി എന്നടക്കം ഗുരുതര […]
രാത്രി വാര്‍ത്തകള്‍
കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും പ്രതിരോധത്തില്‍. അപകീര്‍ത്തി കേസില്‍ രാഹുലിനു രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂററ്റ് സിജെഎം കോടതിതന്നെ മുപ്പതു ദിവസത്തേക്കു സ്‌റ്റേ ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷ നിലനില്‍ക്കുന്നുണ്ട്. മേല്‍ക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കാനായില്ലെങ്കില്‍ രാഹുലിന്റെ ലോക്‌സഭാംഗത്വം അവതാളത്തിലാകുമെന്നു മാത്രമല്ല ജയിലില്‍ പോകേണ്ടി വരികയും ചെയ്യും. ഇന്ത്യയില്‍ ജനാധിപത്യം വെല്ലുവിളികള്‍ നേരിടുകയാണെന്നു ലണ്ടനില്‍ പ്രസംഗിച്ചതിന് രാഹുലിനെതിരേ നല്‍കിയ കേസ് വാരാണസി കോടതി തള്ളിയതാണ് കോണ്‍ഗ്രസിന് അല്‍പം ആശ്വാസമേകുന്നത്. സൂററ്റില്‍നിന്ന് തിരിച്ചെത്തിയ രാഹുലിന് ഡല്‍ഹിയില്‍ ആവേശകരമായ സ്വകീരണമാണ് നേതാക്കളും പ്രവര്‍ത്തകരും […]
