പെൻഷൻ പ്രായം 62 ൽ നിന്നും 64 ആക്കാനുള്ള നീക്കത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം.നിരവധിപേർ തെരുവിലിറങ്ങി, അക്രമ സംഭവങ്ങളും വ്യാപകമാകുന്നു. പ്രതിഷേധക്കാർക്കുനേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.സർക്കാരിന്റെ ബാധ്യത പരമാവധി കുറക്കും വിധത്തിൽ പലയിടത്തു നിന്നും ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കി ഇതാണ് ഒരു പോലെ യുവാക്കളെയും പെൻഷൻകാരെയും ഒരുപോലെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. ഈ പ്രതിഷേധങ്ങൾക്കിടയിലും ഇമ്മാനുവൽ മക്രോൺ സർക്കാർ പറയുന്നത് ഈ പെൻഷൻ പരിഷ്ക്കരണത്തിൽ നിന്നും പിന്നോട്ടില്ല എന്നു തന്നെയാണ്.
പെൻഷൻ പരിഷ്ക്കരണത്തെ തുടർന്ന് ഫ്രാൻസിൽ പ്രതിഷേധം
