കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു.ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി യുടെ വിധി.വിധിയെ തുടർന്ന് അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് രാജ്ഭവന് അറിയിച്ചു.
കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി റദ്ദാക്കി
