കളവും അപകീർത്തിപ്പെടുത്തലും രാഹുലിന്റെ പതിവാണെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചതോടെ രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും ഇത്തവണ തിരിച്ചടി 2019ൽ കിട്ടിയതിനേക്കാൾ കനത്തതാകുമെന്നും നദ്ദ പ്രസ്താവനയിൽ പറഞ്ഞു.ഇപ്പോൾ രാഹുൽ ഗാന്ധി മുഴുവൻ ഒബിസി വിഭാഗത്തെയും കള്ളന്മാരാക്കിയിരിക്കുകയാണ്. കോടതിയിൽ ക്ഷമാപണം നടത്താൻ അദ്ദേഹം തയ്യാറാകാത്തത് കൊണ്ടാണ് തടവ് ശിക്ഷ ലഭിച്ചത്. അദ്ദേഹത്തിന്റെ ഒബിസി വിരുദ്ധത എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാകുമെന്നും നദ്ദ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ
