കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരന്റെ അതിക്രമത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച അഞ്ച് ജീവനക്കാരികളെ സസ്പെൻഡ് ചെയ്തു. ഒരാളെ പിരിച്ചു വിട്ടു. ജീവനക്കാരികൾ വാർഡിലെത്തി ഭീഷണിപ്പെടുത്തിയതായി മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുന്ന യുവതി ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയിരുന്നു. സൂപ്രണ്ട് ഈ പരാതി മെഡിക്കൽ കോളേജ് പോലീസിനു കൈമാറിയതിനെ തുടർന്നാണു കേസെടുത്തത്.
മെഡിക്കൽ കോളേജിൽ അഞ്ച് ജീവനക്കാരികൾക്കു സസ്പെൻഷൻ ഒരാളെ പിരിച്ചു വിട്ടു
