Posted inബിസിനസ്സ്

ഒരു ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്ത് ‘യോനോ’

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ‘യോനോ’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഒരു ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. 2022 ഡിസംബര്‍ 31 വരെ മാത്രം 71,000 കോടി രൂപയുടെ ഡിജിറ്റല്‍ വായ്പകളാണ് എസ്ബിഐ യോനോ വഴി വിതരണം ചെയ്തത്. യോനോ വഴി പ്രതിദിനം സേവിംഗ്സ് അക്കൗണ്ടുകള്‍ തുറക്കുന്നുത് വര്‍ധിച്ചിട്ടുണ്ട്. വിവിധ സാമ്പത്തിക സേവനങ്ങള്‍ കൂടാതെ യോനോ ഉപയോക്താക്കള്‍ക്ക് ഫ്ലൈറ്റ്, ട്രെയിന്‍, ബസ്, ടാക്സി ബുക്കിംഗുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് അല്ലെങ്കില്‍ മെഡിക്കല്‍ ബില്‍ പേയ്‌മെന്റുകള്‍ […]

Posted inവിനോദം

മൃണാള്‍ താക്കൂര്‍, ആദിത്യ കപൂര്‍ ചിത്രം ‘ഗുമ്രാ’ ട്രെയിലര്‍

മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രം ‘തടം’ ബോളിവുഡില്‍ ‘ഗുമ്രാ’ എന്ന പേരില്‍ എത്തുന്നു. 2019ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം അരുണ്‍ വിജയ് നായകനായി തമിഴില്‍ ഒരുങ്ങിയതാണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു ‘തടം’. ‘ഗുമ്രാ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. മൃണാള്‍ താക്കൂറിനൊപ്പം ചിത്രത്തില്‍ ആദിത്യ കപൂറും പ്രധാന വേഷത്തിലെത്തുന്നു. വര്‍ധന്‍ ഖേട്കറാണ് ചിത്രത്തിന്റെ സംവിധാനം. വിനീത് മല്‍ബോത്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മഗിഴ് തിരുമേനിയുടെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് വര്‍ദ്ധന്‍ കേത്കര്‍, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ്. […]

Posted inവിനോദം

സാമന്ത നായികയാകുന്ന ‘ഖുഷി’ റിലീസിന്

സാമന്ത നായികയാകുന്ന പുതിയ ചിത്രമാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ദേവെരകൊണ്ടയാണ് നായകനാകുന്നത്. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് തിയ്യതി അറിയിച്ചിരിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ […]

Posted inഓട്ടോമോട്ടീവ്

ഹോണ്ട അമേസിന്റെ വിലയില്‍ 12,000 വരെ വര്‍ധനവ്

എന്‍ട്രി ലെവല്‍ കോംപാക്ട് സെഡാന്‍ അമേസിന്റെ വില 12,000 രൂപ വരെ ഉയര്‍ത്താന്‍ ഹോണ്ട കാര്‍സ് ഇന്ത്യയുടെ തീരുമാനം. അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന കര്‍ശനമായ മലിനീകരണ മാനദണ്ഡങ്ങള്‍ കാരണം ഉല്‍പാദനച്ചെലവിലുണ്ടായ വര്‍ധനയുടെ ആഘാതം നികത്തുന്നതിനാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കമ്പനി പറയുന്നതനുസരിച്ച്, മോഡലിന്റെ വ്യത്യസ്ത ട്രിമ്മുകള്‍ അനുസരിച്ച് വില വര്‍ദ്ധനവ് വ്യത്യാസപ്പെടും. ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഇടത്തരം സെഡാന്‍ സിറ്റിയുടെ വില മാറ്റമില്ലാതെ തുടരും. അതുപോലെ, 2023 ഏപ്രില്‍ 1 മുതല്‍ വാണിജ്യ വാഹനങ്ങളുടെ […]

Posted inപുസ്തകങ്ങൾ

ചെഖോവിന്റെ പത്ത് കഥകള്‍

റഷ്യന്‍ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്ന ആന്റണ്‍ ചെഖോവിന്റെ തെരഞ്ഞെടുത്ത പത്ത് കഥകളുടെ വിവര്‍ത്തനമാണിത്. പന്തയം, ലോട്ടറി ടിക്കറ്റ്, സന്തോഷം, ഗ്രാമത്തിലെ ഒരു ദിവസം, നെല്ലിക്ക, ഒരു പേരില്ലാക്കഥ തുടങ്ങിയ കഥകളുടെ സമാഹാരം. ചെഖോവ് എഴുത്തുകളുടെ മുഖമുദ്രയായ ഋജുത്വവും ലാളിത്യവും അതിസാധാരണ പദങ്ങളുടെ വിന്യാസവും യാതൊരു പൊലിമകളുമില്ലാതെ കഥകളിലേക്ക് സന്നിവേശിച്ചിട്ടുണ്ട്. ‘ചെഖോവിന്റെ പത്ത് കഥകള്‍’. വിവര്‍ത്തനം – അഫാഫ് നൗറിന്‍. ഗ്രീന്‍ ബുക്‌സ്. വില 95 രൂപ.  

Posted inആരോഗ്യം

ഈ ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്!

മാനസിക സമ്മര്‍ദ്ദം പലരേയും പലരീതിയിലാണ് ബാധിക്കാറുള്ളത്. സമ്മര്‍ദ്ദമുള്ളപ്പോള്‍ ശരീരം പല കാര്യത്തിലും ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ഈ സമയങ്ങളില്‍ ചിലര്‍ക്ക് സെക്‌സിനോടുള്ള താല്‍പര്യം കുറയുന്നു. സമ്മര്‍ദ്ദം കുറവുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന അളവിലുള്ള വിട്ടുമാറാത്ത സമ്മര്‍ദ്ദമുള്ളവരില്‍ ലൈംഗിക ഉത്തേജനത്തിന്റെ അളവ് കുറയുന്നു. സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന തലവേദന, നടുവേദന തുടങ്ങിയവ ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമാകും. നിങ്ങള്‍ ഉത്കണ്ഠാകുലരായിരിക്കുമ്പോള്‍ കഴുത്തിലെയും തലയോട്ടിയിലെയും പേശികള്‍ കഠിനമാകുകയോ ചുരുങ്ങുകയോ ചെയ്‌തേക്കാം. ഇത് തലവേദനയിലേക്ക് നയിച്ചേക്കാം. സ്‌ട്രെസ് മുഖക്കുരുവിന് കാരണമാകില്ല. എന്നാല്‍ ഇത് ഒരു വ്യക്തിയുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടോ എന്ന് ആരോഗ്യവകുപ്പ് കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നലെ മരണ കണക്കില്‍ സംഭവിച്ച പിഴവില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംഭവിച്ചത് ക്ലിനിക്കല്‍ പിഴവാണെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആശുപത്രി കോമ്പൗണ്ടിനടുത്ത് […]

Posted inലേറ്റസ്റ്റ്

അമ്മമാരായി, ഇരുവരേയും ഒന്നിച്ചു താലികെട്ടി

ഒരേ സമയം ഒരേ മണ്ഡപത്തില്‍ രണ്ടു യുവതികളെ വിവാഹം കഴിച്ചിരിക്കുകയാണ് ഒരു യുവാവ്. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം സ്വദേശിയായ മാദിവി സതിബാബുവാണ് സുനിത, സ്വപ്ന എന്നീ രണ്ടു യുവതികളെ ഒരേ വേദിയില്‍ വിവാഹം ചെയ്തത്. ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെയാണു വിവാഹം. വിവാഹ ക്ഷണക്കത്തിലും രണ്ടു യുവതികളുടെയും അവരുടെ മാതാപിതാക്കളുടെയും പേരുകള്‍ ചേര്‍ത്തിരുന്നു. വിദ്യാര്‍ത്ഥികളായായിരുന്നപ്പോള്‍ തന്നെ സതിബാബുവും സ്വപ്നയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവര്‍ക്കും ഒരു കുഞ്ഞു പിറന്നതോടെ ലിവ് ഇന്‍ ടുഗതര്‍ റിലേഷന്‍ഷിപ്പില്‍ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങി. ഇതിനിടയിലാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പരുക്കേറ്റ നിലയില്‍ റഷ്യന്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പരുക്കേറ്റ നിലയില്‍ റഷ്യന്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയെന്നാണ് സൂചന. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം.യുവതിയുടെ ആണ്‍സുഹൃത്തിനെ കാണാനില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താത്തതിനാല്‍ കേസെടുക്കാന്‍ സാധിച്ചിട്ടില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുജറാത്തിലെ വൽസാദിലുള്ള പാക്കേജിംഗ് ഫാക്ടറിയിൽ വൻ തീപിടിത്തം

ഗുജറാത്തിലെ വൽസാദിലുള്ള പാക്കേജിംഗ് ഫാക്ടറിയിൽ വൻ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെയാണ് വൻ തീപിടിത്തമുണ്ടായത്. അഗ്നിശമന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.ബറൂച്ച് ജിഐഡിസിയിലെ ഒരു പാക്കേജിംഗ് കമ്പനിയിൽ ബുധനാഴ്ച തീപിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെയാണിത്.