ഒരേ സമയം ഒരേ മണ്ഡപത്തില് രണ്ടു യുവതികളെ വിവാഹം കഴിച്ചിരിക്കുകയാണ് ഒരു യുവാവ്. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം സ്വദേശിയായ മാദിവി സതിബാബുവാണ് സുനിത, സ്വപ്ന എന്നീ രണ്ടു യുവതികളെ ഒരേ വേദിയില് വിവാഹം ചെയ്തത്. ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെയാണു വിവാഹം. വിവാഹ ക്ഷണക്കത്തിലും രണ്ടു യുവതികളുടെയും അവരുടെ മാതാപിതാക്കളുടെയും പേരുകള് ചേര്ത്തിരുന്നു. വിദ്യാര്ത്ഥികളായായിരുന്നപ്പോള് തന്നെ സതിബാബുവും സ്വപ്നയും തമ്മില് പ്രണയത്തിലായിരുന്നു. ഇരുവര്ക്കും ഒരു കുഞ്ഞു പിറന്നതോടെ ലിവ് ഇന് ടുഗതര് റിലേഷന്ഷിപ്പില് ഒന്നിച്ചു താമസിക്കാന് തുടങ്ങി. ഇതിനിടയിലാണ് സതിബാബു കര്ണേപള്ളി ഗ്രാമത്തിലെ സുനിത എന്ന പെണ്കുട്ടിയുമായി അടുപ്പത്തിലായത്. ചുറ്റിക്കളി മൂത്തതോടെ സതിബാബുവിന് സുനിതയിലും കുഞ്ഞു പിറന്നു. ഇതോടെ കാര്യങ്ങളെല്ലാം കൈവിട്ടുപോയി. രണ്ടു ബന്ധങ്ങളും അങ്ങാടിപ്പാട്ടായി. ഇതോടെ ഇരു യുവതികളുടെയും മാതാപിതാക്കള് തങ്ങളുടെ മക്കളെ വിവാഹം കഴിക്കണമെന്ന് സതിബാബുവിനോട് ആവശ്യപ്പെട്ടു. ഇരുവരേയും സ്വീകരിക്കാന്തന്നെ തീരുമാനിച്ചു. സുനിതയോടും സ്വപ്നയോടും വിവരം പറഞ്ഞു. ആദ്യ കാമുകിയായ സ്വപ്ന ആദ്യം എതിര്ത്തു. മാതാപിതാക്കളും ഗ്രാമമുഖ്യനും ഇടപെട്ടതോടെ വഴങ്ങി. ഒരേ മണ്ഡപത്തില് വിവാഹം ചെയ്യാനുള്ള ആഗ്രഹത്തിന് ഇരുവരും വഴങ്ങുകയായിരുന്നു. നിയമത്തിനു മുന്നില് ബഹുഭാര്യാത്വം കുറ്റകൃത്യമാണ്. ഇരട്ടവിവാഹത്തിന് സതിബാബു അകത്തായിട്ടില്ലെന്നാണ് വിവരം.
അമ്മമാരായി, ഇരുവരേയും ഒന്നിച്ചു താലികെട്ടി
