അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകും. ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി സി.എ.പി.എ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം എയര്‍പോര്‍ട്ട് വരുമാനത്തില്‍ 26 ശതമാനം വര്‍ദ്ധനവുണ്ടായി 3.9 ബില്യണ്‍ ഡോളര്‍ ( എകദേശം 32,390 കോടി രൂപ) ആകും. 2023-24 വര്‍ഷത്തില്‍ ആഭ്യന്തര- അന്തര്‍ദേശീയ വിമാന യാത്രക്കാരുടെ എണ്ണം 395 ദശലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു, മൊത്തം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഈ സാമ്പത്തിക വര്‍ഷം 275-ല്‍ നിന്ന് 320 ദശലക്ഷമായി ഉയരും. ഈ കാലയളവില്‍ അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ […]
സ്റ്റീവ് ജോബ്സിന് പ്രചോദനമായ മൗസ് ലേലം ചെയ്തു
റോളര്‍ബോള്‍ നിയന്ത്രിത കംപ്യൂട്ടര്‍ മൗസ് കണ്ടുപിടിക്കാന്‍ അന്തരിച്ച ആപ്പിള്‍ സിഇഒ സ്റ്റീവ് ജോബ്സിന് പ്രചോദനമായ അപൂര്‍വ മൗസ് 1.48 കോടി രൂപയ്ക്ക് (47,000 പൗണ്ട്) ലേലം ചെയ്തു. കംപ്യൂട്ടിംഗ് വിദഗ്ധനായ ഡഗ്ലസ് ഏംഗല്‍ബാര്‍ട്ട് ആണ് ത്രീബട്ടണ്‍ മൗസും കോഡിംഗ് കീസെറ്റും സൃഷ്ടിച്ചത്. ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ആര്‍.ആര്‍ ഓക്ക്ഷന്‍ എന്ന സ്ഥാപനമാണ് ലേലം നടത്തിയത്. അടിസ്ഥാന വിലയായ 12,000 പൗണ്ടിന്റെ ഏകദേശം 12 മടങ്ങ് അധികം തുകയ്ക്കാണ് മൗസ് ലേലത്തില്‍ പോയത്. കംപ്യൂട്ടറുകളുടെ ചരിത്ര പരിണാമത്തില്‍ നിര്‍ണായക പങ്കുവഹിച്ച […]
സസ്‌പെന്‍സ് ത്രില്ലര്‍ ‘ഹിഗ്വിറ്റ’ ട്രെയിലര്‍
സുരാജ് വെഞ്ഞാറമ്മൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹിഗ്വിറ്റ’ ട്രെയിലര്‍ എത്തി. കണ്ണൂരുള്ള പന്ന്യന്നൂര്‍ മുകുന്ദന്‍ എന്ന രാഷ്ട്രീയ നേതാവായി സുരാജ് ചിത്രത്തിലെത്തുന്നു. സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്നു വ്യക്തം. നേരത്തെ ഹിഗ്വിറ്റ എന്ന പേരിടുന്നത് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ എതിര്‍ത്തതോടെ സിനിമ വിവാദത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരില്‍ റജിസ്‌ട്രേഷന്‍ നല്‍കില്ലെന്ന് നേരത്തെ ഫിലിം ചേംബര്‍ നിലപാട് എടുത്തിരുന്നു. പേര് മാറ്റില്ലെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുകയും […]
‘നല്ല നിലാവുള്ള രാത്രി’യിലെ അടിപൊളി ഗാനം ‘താനാരോ തന്നാരോ’
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘നല്ല നിലാവുള്ള രാത്രി’യിലെ അടിപൊളി ഗാനം പുറത്ത്. ‘താനാരോ തന്നാരോ’ എന്നാരംഭിക്കുന്ന നാടന്‍ പാട്ട് ശൈലിയിലുള്ള വീഡിയോ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയികൊണ്ടിരിക്കുന്നത്. കൈലാസ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ മര്‍ഫി ദേവസിയാണ്. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിന്‍, നിതിന്‍ ജോര്‍ജ്, ഗണപതി, കൈലാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ […]
വെര്‍നയ്ക്ക് ലഭിച്ചത് 8000 ബുക്കിങ്!
പുതിയ തലമുറ ഹ്യുണ്ടേയ് വെര്‍നയ്ക്ക് ലഭിച്ചത് 8000 ബുക്കിങ്. വില പ്രഖ്യാപിക്കുന്നതിന് ഏകദേശം ഒരു മാസം മുന്‍പാണ് ഇത്രയും ബുക്കിങ് ലഭിച്ചതെന്ന് ഹ്യുണ്ടേയ് അറിയിക്കുന്നു. ഇഎക്‌സ്, എസ്, എസ്എക്‌സ്, എസ്എക്‌സ് ഒ എന്നീ വേരിയന്റുകളിലായി രണ്ടു എന്‍ജിന്‍ വകഭേദങ്ങള്‍ പുതിയ വെര്‍നക്കുണ്ട്. 1.5 ലീറ്റര്‍ പെട്രോള്‍ എംടി, 1.5 ലീറ്റര്‍ പെട്രോള്‍ ഓട്ടമാറ്റിക്, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ മാനുവല്‍, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഓട്ടമാറ്റിക് എന്നീ എന്‍ജിന്‍ വകഭേദങ്ങളില്‍ ലഭിക്കുന്ന കാറിന്റെ എക്‌സ്‌ഷോറൂം വില […]
സാറാ ജോസഫ് ഒരു എഴുത്തുകാരിയുടെ ഉള്ളില്‍
സ്ത്രീജീവിതത്തിലെ സങ്കടങ്ങള്‍ക്കുമേല്‍ പടര്‍ന്നുവളര്‍ന്ന അമരവള്ളിപോലെ, കോക്കാഞ്ചിറയുടെയും കുരിയച്ചിറയുടെയും ചരിത്രവും ജനജീവിതവും ആവിഷ്‌കരിച്ച കൃതികളില്‍ തുടങ്ങി, വികസനത്തില്‍ ഇരകളാക്കപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ദുരിതങ്ങളുടെയും അതിജീവനത്തിന്റെയും ചിത്രീകരണങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെയും ആക്ടിവിസ്റ്റിന്റെയും ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം. ‘സാറാ ജോസഫ് ഒരു എഴുത്തുകാരിയുടെ ഉള്ളില്‍’. കെ.വി സുമംഗല. മാതൃഭൂമി ബുക്‌സ്. വില 312 രൂപ.
വേനല്‍ക്കാലത്ത് പ്രമേഹം നിയന്ത്രിക്കാന്‍
വേനല്‍ക്കാലത്ത് പ്രമേഹരോഗികള്‍ക്ക് കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നു. ഇത് വിയര്‍പ്പ് ഗ്രന്ഥികളെ ബാധിക്കും. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഒരാളെ കൂടുതല്‍ മൂത്രമൊഴിക്കാന്‍ ഇടയാക്കുന്നതിനാല്‍ പ്രമേഹമുള്ളവര്‍ക്കും ശരീരത്തില്‍ നിന്ന് വെള്ളം വേഗത്തില്‍ നഷ്ടപ്പെടാം. ഇത് അവരെ നിര്‍ജ്ജലീകരണത്തിന് കൂടുതല്‍ ഇരയാക്കുന്നു. ടൈപ്പ് 1 പ്രമേഹരോഗികള്‍ക്ക് ആവശ്യമായ ഇന്‍സുലിന്‍ ഡോസ് കൃത്യമായി നിര്‍ണ്ണയിക്കാന്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടതായി വന്നേക്കാം. വേനല്‍ക്കാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് വ്യായാമം എന്നത്. ദിവസവും രാവിലെയും വൈകുന്നേരവും 30 മിനിറ്റ് നടക്കാന്‍ […]
മധ്യാഹ്ന വാര്‍ത്തകള്‍
അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കു രണ്ടു വര്‍ഷം തടവുശിക്ഷ. ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതിയില്‍നിന്നു തന്നെ രാഹുല്‍ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീല്‍ നല്‍കും. എല്ലാ കള്ളന്മാരുടെ പേരിനു പിറകേ മോദി എന്ന പേരുണ്ടെന്നു പ്രസംഗിച്ചതിനെതിരേയാണ് കേസ്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി തുടങ്ങിയ പേരുകള്‍ അങ്ങനെയാണ്. പ്രസംഗം മോദി സമുദായത്തിന് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ രൂപേഷ് മോദി നല്‍കിയ പരാതിയിലാണ് […]
അതിജീവിതയ്ക്ക് മേൽ ജീവനക്കാർ സമ്മർദ്ദം ചെലുത്തിയ കാര്യം സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ട്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ ജീവനക്കാർ സമ്മർദ്ദം ചെലുത്തിയ കാര്യം സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ട്.സംഭവത്തെക്കുറിച്ച് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു. ഭർത്താവിൻ്റെ ഈ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് ആശുപത്രി സൂപ്രണ്ടും. ഇരയോട് ജീവനക്കാർ മോശമായി പെരുമാറുകയും സമ്മർദ്ദം ചെലുത്തി മൊഴി മാറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഡോക്ടർമാർ അല്ലാതെ മറ്റാരും ഇനി […]
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നും മുടങ്ങുമെന്ന് ആശങ്ക
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സൗജന്യ മരുന്ന് വിതരണവും ചികിത്സാ സഹായവും നല്‍കിയിരുന്നത് ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴിയായിരുന്നു.2022 മുതല്‍ ഇത് നിര്‍ത്തി. ഇതോടെ കാസര്‍കോട് വികസന പാക്കേജില്‍ ഉൾപ്പെടുത്തി സഹായം നല്‍കാന്‍ തീരുമാനിച്ചു. പക്ഷേ ഇതുവരെ സാമ്പത്തിക അനുമതി ലഭിക്കാത്തതിനാല്‍ തുക നീക്കി വച്ചിട്ടില്ല.തുക കുടിശിക ആയതോടെ നീതി സ്റ്റോറുകള്‍ മരുന്ന് നല്‍കുന്നത് പലയിടത്തും നിര്‍ത്തിക്കഴിഞ്ഞു. ഇതോടെ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നും മുടങ്ങുമെന്ന് ആശങ്ക.
