എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സൗജന്യ മരുന്ന് വിതരണവും ചികിത്സാ സഹായവും നല്‍കിയിരുന്നത് ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴിയായിരുന്നു.2022 മുതല്‍ ഇത് നിര്‍ത്തി. ഇതോടെ കാസര്‍കോട് വികസന പാക്കേജില്‍ ഉൾപ്പെടുത്തി സഹായം നല്കാന് തീരുമാനിച്ചു. പക്ഷേ ഇതുവരെ സാമ്പത്തിക അനുമതി ലഭിക്കാത്തതിനാല്‍ തുക നീക്കി വച്ചിട്ടില്ല.തുക കുടിശിക ആയതോടെ നീതി സ്റ്റോറുകള്‍ മരുന്ന് നല്‍കുന്നത് പലയിടത്തും നിര്‍ത്തിക്കഴിഞ്ഞു. ഇതോടെ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നും മുടങ്ങുമെന്ന് ആശങ്ക.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നും മുടങ്ങുമെന്ന് ആശങ്ക
