കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ ജീവനക്കാർ സമ്മർദ്ദം ചെലുത്തിയ കാര്യം സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ട്.സംഭവത്തെക്കുറിച്ച് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു. ഭർത്താവിൻ്റെ ഈ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് ആശുപത്രി സൂപ്രണ്ടും. ഇരയോട് ജീവനക്കാർ മോശമായി പെരുമാറുകയും സമ്മർദ്ദം ചെലുത്തി മൊഴി മാറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഡോക്ടർമാർ അല്ലാതെ മറ്റാരും ഇനി യുവതി ചികിത്സയിലുള്ള വാർഡിൽ പ്രവേശിക്കരുതെന്നും ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
അതിജീവിതയ്ക്ക് മേൽ ജീവനക്കാർ സമ്മർദ്ദം ചെലുത്തിയ കാര്യം സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ട്
