ഇന്ത്യന്‍ വാഹന വിപണിയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഒകിനാവ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ 2,50,000 ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ചാണ് ഒകിനാവ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. കമ്പനിയുടെ രാജസ്ഥാനിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നുള്ള ഒകിനാവ പ്രെയ്‌സ് പ്രോ ആയിരുന്നു കമ്പനിയുടെ 2,50,000 -ാമത്തെ യൂണിറ്റ്. 2015- ലാണ് ഒകിനാവ ഓട്ടോടെക് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്. എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് കമ്പനി 2.5 ലക്ഷം യൂണിറ്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍, കമ്പനിക്ക് രാജ്യത്തുടനീളം 540- […]
വി ടി ഒരു തുറന്ന പുസ്തകം
സാഹിത്യം എഴുതി തനിക്കുണ്ടായ നേട്ടങ്ങളില്‍ ഓര്‍മ്മിക്കത്തക്കതായ ഒരു നേട്ടം വി.ടിയുടെ അരികില്‍ ഇരിക്കാന്‍ കഴിഞ്ഞു എന്നതാണെന്ന് പലപ്പോഴും കണക്കുകൂട്ടുന്നു. വി.ടി. തന്റെ ജീവിതത്തെക്കുറിച്ച് ഒട്ടും എഴുതിയിട്ടില്ല എന്നാണ് ചിലരെങ്കിലും ഖേദിക്കുന്നതെന്നും കോവിലന്‍ പറഞ്ഞിട്ടുണ്ട്. വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ച് മകന്‍ വി.ടി. വാസുദേവന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍. ‘വി ടി ഒരു തുറന്ന പുസ്തകം’. വി ടി വാസുദേവന്‍. മാതൃഭൂമി ബുക്‌സ്. വില 304 രൂപ.
നാല് മുതല്‍ ഏഴ് വരെ ഉച്ചമയക്കം വേണ്ട!
ഉച്ചനേരത്ത് ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ അല്‍പം മയങ്ങുന്നത് ശരീരത്തിനും മനസിനും ഒരുപോലെ നല്ലതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് ബിപി (രക്തസമ്മര്‍ദ്ദം) ഉള്ളവര്‍ക്കും ഹൃദയത്തിന് നേരത്തേ പ്രശ്മമുണ്ടായി ചികിത്സ നേടിയവര്‍ക്കും. ഹോര്‍മോണ്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇത് ഗുണകരമാണ്. പ്രമേഹം, തൈറോയ്ഡ്, പിസിഒഡി, അമിതമായി ഭക്ഷണം കഴിക്കുന്ന പ്രശ്‌നമുള്ളവര്‍ക്കും ഉച്ചയുറക്കം നല്ലതാണ്. ദഹനം കൂട്ടാനും ഉച്ചമയക്കം സഹായിക്കുന്നു. ഐബിഎസ്, മലബന്ധം, മുഖക്കുരു, താരന്‍ എന്നിവയുള്ളവര്‍ക്ക് ഗുണകരം. ഉച്ചമയക്കം രാത്രിയിലെ മയക്കത്തെ തടസപ്പെടുത്തില്ല. മാത്രമല്ല രാത്രിയിലെ ഉറക്കത്തെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്യുന്നു. […]
കല്യാണ സമ്മാനങ്ങളുമായി താരങ്ങളായ അമ്മാവന്മാര്‍
സഹോദരിയുടെ മകളുടെ കല്യാണത്തിന് മൂന്നു കോടി രൂപയുടെ സമ്മാനങ്ങളുമായി എത്തിയ അമ്മാവന്മാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ താരങ്ങളായി. രാജസ്ഥാനിലെ നാഗേറില്‍ ഗെവാരി ദേവിയുടെ മകള്‍ അനുഷ്‌കയുടെ കല്യാണപന്തലിലാണ് അത്യപൂര്‍വമായ കാഴ്ചകള്‍. അനുഷ്‌കയും ഭന്‍വര്‍ലാല്‍ എന്ന യുവാവും തമ്മിലാണു വിവാഹം. ഗൊവേരി ദേവിയുടെ മൂന്നു സഹോദരന്മാരായ ഹരീന്ദ്ര, രാമേശ്വര്‍, രാജേന്ദ്ര എന്നിവര്‍ അച്ഛന്‍ ഭന്‍വര്‍ലാല്‍ ഗര്‍വയ്ക്കൊപ്പമാണ് സമ്മാനങ്ങളുമായി എത്തിയത്. ജയ്പൂരിലെ ബര്‍ധി ഗ്രാമവാസികളാണ് ഇവര്‍. അവര്‍ നല്‍കിയ സമ്മാനങ്ങള്‍ എന്തെല്ലാമാണെന്നോ? 80 ലക്ഷം രൂപയുടെ നോട്ട് കെട്ടുകള്‍. 41 പവന്‍ […]
പാറ്റ്ന റെയിൽവേ സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദർശനവുമായി ബന്ധപ്പെട്ട് നടപടിയുമായി അധികൃതർ
പാറ്റ്ന റെയിൽവേ സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദർശനവുമായി ബന്ധപ്പെട്ട് നടപടിയുമായി അധികൃതർ. റെയിൽവേ സ്റ്റേഷനിലെ ടെലിവിഷൻ സംപ്രേഷണത്തിൻ്റെ കരാർ ഏറ്റെടുത്ത കമ്പനിയുമായുള്ള കരാർ റദ്ദാക്കിയതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ വക്താവ് ബിരേന്ദ്ര കുമാർ പറഞ്ഞു. ഇവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു എന്നും അദ്ദേഹം അറിയിച്ചു.കൊൽക്കത്ത ആസ്ഥാനമായ ദത്ത സ്റ്റുഡിയോ ആണ് ഈ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി. ഇവർക്കെതിരെ രണ്ട് വ്യത്യസ്ത കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പാറ്റ്ന റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനുകളിൽ അശ്ലീല സിനിമയിലെ ദൃശ്യങ്ങൾ […]
ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രം
കഴിഞ്ഞയാഴ്ച പെയ്‌ത മഴയിൽ വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രം. ഇപ്പോള്‍ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിച്ചതായി തെളിയിക്കുന്ന എക്‌സ്പ്രസ് വേയുടെ ചിത്രങ്ങളും വിഡിയോകളും കേന്ദ്രം പുറത്തുവിട്ടു. മഴയിൽ വെള്ളത്തിനടിയിലായതിനാൽ നിർമാണ നിലവാരത്തെച്ചൊല്ലി വിവാദത്തിലായിരുന്നു.ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ മദാപുര ഗ്രാമത്തിന് സമീപമുള്ള സംഗബസവൻതോഡിയിൽ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചതായി തിങ്കളാഴ്ച നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിശദീകരണം നൽകി. ഈ ഭാഗത്ത് ഗതാഗതം സുഗമമായി നടക്കുന്നതായും അധികൃതർ അറിയിച്ചു.
കാപികോ റിസോർട്ട് പൊളിച്ച് നീക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര യോഗം
ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോർട്ട് പൊളിച്ച് നീക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര യോഗം. അനധികൃതമായി നിർമിച്ച റിസോർട്ട് വേഗത്തിൽ പൊളിക്കണമെന്ന സുപ്രിം കോടതിയുടെ കർശന നിർദേശത്തിന് പിന്നാലെയാണ് യോഗം വിളിച്ചത്. ഈമാസം 28ന് മുമ്പ് പൊളിക്കൽ നടപടി പൂർത്തിയാക്കുമെന്ന് നോഡൽ ഓഫീസറായ സബ് കലക്ടർ പറഞ്ഞു.തീര പരിപാലന നിയമം ലംഘിച്ച് പാണാവള്ളിയിൽ വേമ്പനാട്ട് കായലിൽ നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചുനീക്കാൻ 2020 ജനുവരിയിലാണ് സുപ്രിം കോടതി ഉത്തരവിട്ടത്. പൊളിച്ച് തുടങ്ങിയത് കഴിഞ്ഞ വർഷം സെപ്തംബറിൽ. ആറുമാസത്തിനുള്ളിൽ പൂർണമായും […]
ഡിസിസി, ബ്ലോക്ക് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിക്കാനായി ഏഴംഗ ഉപസമിതിയെ രൂപീകരിച്ചു
ഡിസിസി, ബ്ലോക്ക് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിക്കാനായി ഏഴംഗ ഉപസമിതിയെ രൂപീകരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം പി, അഡ്വ. ടി സിദ്ധിക്ക് എംഎൽഎ, കെ സി ജോസഫ് മുൻ എംഎൽഎ, എ പി അനിൽ കുമാർ എംഎൽഎ, ജോസഫ് വാഴക്കൻ മുൻ എംഎൽഎ,അഡ്വ കെ ജയന്ത് , അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ. ജില്ലകളിൽ നിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും, ബ്ലോക്ക് പ്രസിഡന്റ്റുമാരുടെയും ലിസ്റ്റിൽ നിന്നും അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. […]
ഡൽഹിയുടെ പേര് മാറ്റണമെന്ന് ഹിന്ദുസേന
രാജ്യതലസ്ഥാനമായ ഡൽഹിയുടെ പേര് മാറ്റണമെന്ന് ഹിന്ദുസേന. ഡൽഹി എന്ന പേരുമാറ്റി ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യവുമായി ഹിന്ദു സേന ലഫ്റ്റനൻ്റ് ഗവർണർക്ക് കത്തയച്ചു.കഴിഞ്ഞ കാലങ്ങളിൽ ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൽഹി തന്നെയാണ് ഇന്ദ്രപ്രസ്ഥമെന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു. അതിനാൽ ഡൽഹിയുടെ പേരുമാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്നും ഇക്കാര്യം ഉടൻ പരിഗണിക്കണമെന്നും ഹിന്ദു സേന ദേശീയാധ്യക്ഷൻ വിഷ്ണു ഗുപ്ത ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്സേനയ്ക്കയച്ച കത്തിൽ പറയുന്നു.
ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ ഇന്ത്യ പിൻവലിച്ചു
ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ ഇന്ത്യ പിൻവലിച്ചു. ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്. പഞ്ചാബിൽ അമൃത്പാൽ സിംഗിനെതിരായിട്ടുള്ള നടപടികൾ പൊലീസും കേന്ദ്രസേനയും ശക്തമാക്കിയതിന് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസിന് അകത്തേക്ക് കയറി ഖലിസ്ഥാൻ വാദികൾ അവിടെ ഇന്ത്യൻ പതാകയെ അപമാനിക്കുന്ന സംഭവമടക്കം ഉണ്ടായിരുന്നു. അതിന് പിന്നാലെ ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഇന്ത്യ പ്രതിഷേധം ശക്തമാക്കിയത്.ഹൈക്കമ്മീഷണറുടെ വീടിന് മുന്നിലെ […]
