കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്രം. ഇപ്പോള്‍ വെള്ളപ്പൊക്ക പ്രശ്നം പരിഹരിച്ചതായി തെളിയിക്കുന്ന എക്സ്പ്രസ് വേയുടെ ചിത്രങ്ങളും വിഡിയോകളും കേന്ദ്രം പുറത്തുവിട്ടു. മഴയിൽ വെള്ളത്തിനടിയിലായതിനാൽ നിർമാണ നിലവാരത്തെച്ചൊല്ലി വിവാദത്തിലായിരുന്നു.ബെംഗളൂരു-മൈസൂരു എക്സ്പ്രസ്വേയിൽ മദാപുര ഗ്രാമത്തിന് സമീപമുള്ള സംഗബസവൻതോഡിയിൽ വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചതായി തിങ്കളാഴ്ച നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിശദീകരണം നൽകി. ഈ ഭാഗത്ത് ഗതാഗതം സുഗമമായി നടക്കുന്നതായും അധികൃതർ അറിയിച്ചു.
ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്രം
