ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ ഇന്ത്യ പിൻവലിച്ചു. ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്. പഞ്ചാബിൽ അമൃത്പാൽ സിംഗിനെതിരായിട്ടുള്ള നടപടികൾ പൊലീസും കേന്ദ്രസേനയും ശക്തമാക്കിയതിന് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസിന് അകത്തേക്ക് കയറി ഖലിസ്ഥാൻ വാദികൾ അവിടെ ഇന്ത്യൻ പതാകയെ അപമാനിക്കുന്ന സംഭവമടക്കം ഉണ്ടായിരുന്നു. അതിന് പിന്നാലെ ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഇന്ത്യ പ്രതിഷേധം ശക്തമാക്കിയത്.ഹൈക്കമ്മീഷണറുടെ വീടിന് മുന്നിലെ സുരക്ഷയും പിൻവലിച്ചു. ഇവിടെ ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ച് ഉദ്യോഗസ്ഥരുടെ സുരക്ഷ കർശനമാക്കിയിരുന്നു. ഇതെല്ലാം പിൻവലിച്ചിരിക്കുകയാണ് ഇന്ത്യ. ഔദ്യോഗികമായി അധികൃതർ ഇത് സംബന്ധിച്ച് വിശദീകരിക്കുന്നില്ല. ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെയും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ ആസ്ഥാനത്തിന് മുന്നിലെയും മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇപ്പോൾ ഇന്ത്യ പിൻവലിച്ചിരിക്കുകയാണ്.
ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ ഇന്ത്യ പിൻവലിച്ചു
