കാട്ടാനയായ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ തീയതി ഇരുപത്തിയാറാം തീയതിയിലേക്ക് മാറ്റി. കുങ്കിയാനകൾ എത്താൻ വൈകുന്നതും പ്ലസ്‌വൺ പരീക്ഷകൾ നടക്കുന്നതുമാണ് തീയതി മാറ്റാൻ കാരണം. അതേസമയം ചിന്ന കനാൽ, ശാന്തൻപാറ പഞ്ചായത്തുകളുടെ സംയുക്ത യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്‍റുമാർ, അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് യോഗം. അതേസമയം, അരിക്കൊമ്പനെ പിടികൂടാൻ സൂര്യ എന്ന കുങ്കിയാനയെക്കൂടി ചിന്നക്കനാലിൽ എത്തിച്ചു.രണ്ട് ദിവസം മുൻപ് എത്തിയ വിക്രമിനൊപ്പം സിമൻ്റുപാലത്താണ് സൂര്യനുമിപ്പോഴുള്ളത്. ദൗത്യസംഘത്തിലെ പ്രധാനികളായ […]
കെപിസിസി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി
കെപിസിസി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി.ജില്ലകളിൽ നിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും, ബ്ലോക്ക് പ്രസിഡന്റുമാരുടെയും ലിസ്റ്റിൽ നിന്നും അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം.കൊടിക്കുന്നിൽ സുരേഷ് എം പി, അഡ്വ. ടി സിദ്ധിക്ക് എംഎൽഎ, കെ സി ജോസഫ് മുൻ എംഎൽഎ, എ പി അനിൽ കുമാർ എംഎൽഎ, ജോസഫ് വാഴക്കൻ മുൻ എംഎൽഎ,അഡ്വ കെ ജയന്ത് , അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ. ജില്ലാതല ഉപസമിതികൾ കെപിസിസിക്ക് സമർപ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് […]
തമിഴ്നാട് കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം
തമിഴ്നാട് കാഞ്ചീപുരം കുരുവിമലയ്ക്ക് സമീപം നരേന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള നാൽപ്പതിലേറെപ്പേർ ജോലി ചെയ്യുന്ന പടക്കശാലയിൽ സ്ഫോടനമുണ്ടായി.തൊട്ടടുത്ത പടക്കശാലയിലേക്കും തീ പടർന്നു.സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചു.നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണെന്നാണ് വിവരം. പത്തോളം പേരുടെ നില ഗുരുതരമാണ്. കുടുങ്ങിക്കിടന്ന ഇരുപത് പേരെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. പടക്കശാലയുടെ പുറത്ത് ഉണങ്ങാനിട്ട പടക്കങ്ങളിലേക്ക് തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിൽ സംഭവിച്ചത് വലിയ ഒരു പരിസ്ഥിതി ദുരന്തമാണെന്ന് പ്രകാശ് ജാവദേക്കർ
ബ്രഹ്മപുരം തീപിടുത്തത്തിൽ സിബിഐ അന്വേഷണം വേണമെന്നും,സോണ്ടക്ക് വേണ്ടി വഴി വിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പങ്ക് പരിശോധിക്കണമെന്നും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു.കേരളത്തിൽ സംഭവിച്ചത് വലിയ ഒരു പരിസ്ഥിതി ദുരന്തമാണെന്ന ആമുഖത്തോടെ തുടങ്ങിയ ജാവദേക്കർ, ഇടത് വലത് മുന്നണികളെ വിഷയത്തിൽ രൂക്ഷമായി വിമർശിച്ചു. ഖരമാലിന്യ സംസ്കരണത്തിൽ കേരളം മാനദണ്ഡങ്ങൾ ലംഘിച്ചെന്നും അതിന്‍റെ ദൂഷ്യഫലമാണ് കൊച്ചിയിൽ കണ്ടതെന്നും ബി ജെ പി കേരള ഘടകത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയായ ജാവദേക്കർ അഭിപ്രായപ്പെട്ടു.
ക്രമസമാധാനം നിലനിർത്തുന്നതിനുള്ള സർക്കാരിന്റെ നടപടികളോട് സഭയ്ക്ക് എതിർപ്പില്ലെന്ന് സിറോ മലബാർ സഭ
ക്രമസമാധാനം നിലനിർത്തുന്നതിനുള്ള സർക്കാരിന്റെ നടപടികളോട് സഭയ്ക്ക് എതിർപ്പില്ലെന്ന് സിറോ മലബാർ സഭ. ഏകീകൃത കുർബാന സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതാണ്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ചില ഇടവകകൾ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനപ്രകാരം സഭയ്ക്കുണ്ട്. മധ്യസ്ഥ ശ്രമത്തിന് സർക്കാരിനെയും ഹർജിയിലെ കക്ഷികളെയും കോടതി നിർബന്ധിക്കരുത്. ഇത് സംബന്ധിച്ച സത്യവാങ്മൂലം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഹൈക്കോടതിയിൽ സമർപ്പിച്ചു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് വീണ്ടും കോവിഡ് ജാഗ്രതാ നിർദേശം. രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധന കണ്ടെത്തിയ സാഹചര്യത്തിലാണ് നിർദേശം. ആവശ്യത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ ആശുപത്രികൾക്കും നിർദേശം. കോവിഡ്ബാധ ഉയർന്നാൽ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച 70/80 എന്നുള്ള നിലയിലാണ് കോവിഡ് രോഗികളുണ്ടായിരുന്നത് എന്നാൽ കഴിഞ്ഞ ദിവസം 172 ലേക്ക് വർദ്ധിച്ചു. തുടർന്നാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ഉന്നതതലയോഗം ചേരും.
ജില്ലാ ജഡ്ജി റാങ്കിലുളള ഏഴുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു
ജില്ലാ ജഡ്ജി റാങ്കിലുള്ള ഏഴ് പേരെ ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിനായി ശുപാർശ ചെയ്യാൻ കൊളീജിയം തീരുമാനം. ഹൈക്കോടതി രജിസ്ട്രാർ ജനറൽ കൃഷ്ണകുമാർ , വിജിലൻസ് രജിസ്ട്രാർ ജയകുമാർ, ഹൈക്കോടതിയിലെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി വിൻസെന്റ്, കൊല്ലം ജില്ലാ ജഡ്ജി സ്നേഹലത, തലശേരി ജില്ലാ ജഡ്ജി എസ് ഗിരീഷ്, കാസർഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാർ, അഡീഷണൽ ജില്ലാ ജഡ്ജി പ്രദീപ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇവരിൽ അഞ്ചുപേരുടെ പേരുകൾ ഹൈക്കോടതി കൊളീജിയം അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്.
ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി
ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്കു കൂടി നീട്ടി.2024 മാർച്ച് 31 വരെയാണു ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള പുതുക്കിയ സമയ പരിധി. നേരത്ത നൽകിയ സമയ പരിധി ഈ വർഷം ഏപ്രിൽ ഒന്നു വരെയായിരുന്നു.വോട്ടർപട്ടികയിലെ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനും ഒന്നിലധികം നിയോജക മണ്ഡലങ്ങളിൽ ഒരേ വ്യക്തിയുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് തിരിച്ചറിയാനും വോട്ടർ ഐഡിയും ആധാർ കാർഡും ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 22
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നു ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പതിച്ചതിന് ആറുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേര്‍ അച്ചടിശാല നടത്തിപ്പുകാരാണ്. സംഭവവുമായി ബന്ധപ്പെട്ട് 44 കേസുകളിലായി നൂറിലേറെ പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പൊതുസ്ഥലം വൃത്തികേടാക്കിയതിനും പോസ്റ്ററില്‍ അച്ചടിശാലയുടേയും പ്രസാധകരുടേയും പേരും വിലാസവും പൂര്‍ണമല്ലാത്തതിനുമാണ് കേസ്. രണ്ടായിരം പോസ്റ്ററുകള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. ◾സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ചു. ചട്ടങ്ങള്‍ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേല്‍നോട്ടം വഹിക്കും. ബ്രഹ്‌മപുരം തീപിടിത്തം സംസ്ഥാനത്ത് പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്നാണ് […]
ബജറ്റ് അവതരണത്തിനിടെ പാലക്കാട് നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം
പാലക്കാട് നഗരസഭയിൽ ബജറ്റ് അവലോകന റിപ്പോർട്ട് മുൻകൂറായി നൽകിയില്ല എന്ന് പറഞ്ഞ് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം.ബജറ്റ് അവതരിപ്പിക്കാൻ നഗരസഭാ ഉപാധ്യക്ഷൻ എഴുന്നേറ്റതും ചെയറിന് മുമ്പിൽ വട്ടംകൂടി പ്രതിപക്ഷം ബഹളം വച്ചു. ബഹളത്തിനിടയിലും ഇ കൃഷ്ണദാസ് ബജറ്റ് അവതരണവുമായി മുന്നോട്ട് പോയതോടെ പ്രതിഷേധം കടുത്തു. ആവശ്യമെങ്കിൽ ഒരു നാൾ അധികം ബജറ്റ് ചർച്ച ചെയ്യാമെന്ന് നാഗരസഭ അധ്യക്ഷ പ്രിയ അജയൻ പറഞ്ഞെങ്കിലും പ്രതിപക്ഷം പിൻവാങ്ങിയില്ല.
