പാലക്കാട് നഗരസഭയിൽ ബജറ്റ് അവലോകന റിപ്പോർട്ട് മുൻകൂറായി നൽകിയില്ല എന്ന് പറഞ്ഞ് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം.ബജറ്റ് അവതരിപ്പിക്കാൻ നഗരസഭാ ഉപാധ്യക്ഷൻ എഴുന്നേറ്റതും ചെയറിന് മുമ്പിൽ വട്ടംകൂടി പ്രതിപക്ഷം ബഹളം വച്ചു. ബഹളത്തിനിടയിലും ഇ കൃഷ്ണദാസ് ബജറ്റ് അവതരണവുമായി മുന്നോട്ട് പോയതോടെ പ്രതിഷേധം കടുത്തു. ആവശ്യമെങ്കിൽ ഒരു നാൾ അധികം ബജറ്റ് ചർച്ച ചെയ്യാമെന്ന് നാഗരസഭ അധ്യക്ഷ പ്രിയ അജയൻ പറഞ്ഞെങ്കിലും പ്രതിപക്ഷം പിൻവാങ്ങിയില്ല.
ബജറ്റ് അവതരണത്തിനിടെ പാലക്കാട് നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം
