ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിലെ തുടർനടപടിക്ക് മ്യൂസിയം പൊലീസ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടി.എംഎൽഎമാരുടെ മൊഴി എടുക്കാനും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസർ തയ്യാറാക്കാനും അനുമതി തേടി. എന്നാൽ തുടർ നടപടി വിശദമായ പരിശോധനക്ക് ശേഷം മതിയെന്ന് നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.തുടർനടപടിക്ക് അനുമതി തേടിയുള്ള പൊലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല. അനുമതി നൽകിയാൽ നിയമപരമായി നേരിടാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം.
യു.വി.ജോസിനെ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു
ലൈഫ് മിഷൻ കോഴക്കേസിൽ മുൻ സിഇഒ യു .വി. ജോസിനെ തുടർച്ചയായ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. സന്തോഷ് ഈപ്പനൊപ്പം ചോദ്യം ചെയ്യുന്നതിനായാണ് വിളിപ്പിച്ചത്.സാക്ഷി എന്ന നിലയിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. കാരണം വിവാദമായ കരാറിനൊക്കെ ശേഷം ചുമതലയിലേക്ക് വന്നയാളാണ് യു.വി.ജോസ്. ശിവശങ്കറാണ് ഈപ്പനെ പരിചയപ്പെടുത്തിയതെന്നും, പദ്ധതി രേഖകളെല്ലാം അവസാന നിമിഷത്തിലാണ് താൻ കണ്ടതെന്നും സി ഇ ഒ ആയിരുന്നിട്ടു പോലും താൻ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞത് അവസാനമാണെന്നുമാണ് ജോസ് പറയുന്നതെന്നാണ് വിവരം.
പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചതിന് ദില്ലിയിൽ ആറ് പേർ അറസ്റ്റിൽ
പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചതിന് ദില്ലിയിൽ ആറ് പേർ അറസ്റ്റിലായി. ആം ആദ്മി പാർട്ടി ഓഫീസിൽ നിന്നും പോസ്റ്ററുകളുമായി വാഹനം പിടിച്ചെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി ഇത്തരത്തിലുള്ള പോസ്റ്ററുകൾ ദില്ലിയുടെ പല ഭാഗത്തും പതിച്ചിരുന്നു. തുടർന്നാണ് പോലീസ് പോസ്റ്ററുകൾ ശേഖരിക്കുകയും അറസ്റ്റുണ്ടാവുകയും ചെയ്തത്.
ബ്രഹ്മപുരം തീപിടിത്തം സംസ്ഥാനത്ത് പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം
ബ്രഹ്മപുരം തീപിടിത്തം സംസ്ഥാനത്ത് പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാനായി തദ്ദേശ സെക്രട്ടറി നൽകിയ സമയക്രമം കോടതി അംഗീകരിച്ചു. ഉടൻ, ഹ്രസ്വ, ദീർഘ കാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും ഇത് നടപ്പാക്കുക. പുരോഗതി ഹൈക്കോടതി വിലയിരുത്തും.ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ വിധി.
സമര മുന്നറിയിപ്പുമായി സെക്രട്ടറിയേറ്റിലെ സർവീസ് സംഘടനകൾ
സെക്രട്ടറിയേറ്റിന്റെ സുരക്ഷയും ജീവനക്കാരുടെ കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായാണ് ആക്സസ് കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവരുന്നത്. 2019 ഏപ്രിൽ ഒന്നു മുതലാണ് ബയോമെട്രിക് പഞ്ചിംഗിനെ സ്പാർക്കുമായി ബന്ധിപ്പിച്ചത്.പഞ്ച് ചെയ്ത് സെക്രട്ടറിയേററിൽ കയറിയാലും ജീവനക്കാരെ ഇരിപ്പിടത്തിൽ കാണുന്നില്ലെന്ന വിലയിരുത്തലിലാണ് ഒരു ഓഫീസിൽ നിന്നും മറ്റൊരു ഓഫീസിലേക്ക് പോകാൻ നിയന്ത്രണം കൊണ്ടുവരുന്നത്. സെക്രട്ടറിയേറ്റിലെ പ്രധാന ക്യാമ്പസിൽ നിന്നും അടുത്തുള്ള അനക്സ് കെട്ടിടത്തിലേക്ക് പോകാൻ അനുവദിച്ചിട്ടുള്ളത് 10 മിനിറ്റ്. ഒരു ദിവസം മൂന്നു പ്രാവശ്യം പുറത്തുപോകാം. ഒരു ദിവസം 2.15 മണിക്കൂർ സെക്രട്ടറിയേറ്റിന് പുറത്തുപോയാൽ അരദിവസം അവധിയാകും. […]
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാത്രി 10.20 ഓടുകൂടി ഭൂചലനം അനുഭവപ്പെട്ടു. ജനങ്ങൾ വീടുവിട്ടു പുറത്തേക്കോടി. ഉത്തരേന്ത്യ മുഴുവൻ പ്രകമ്പനമുണ്ടായി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകളിലായിരുന്നു. റിക്ട്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പാക്കിസ്ഥാനും, ചൈനയും അടക്കം എട്ടോളം രാജ്യങ്ങളിൽ അനുഭവപ്പെട്ടു.ജമ്മു കാശ്മീർ,പഞ്ചാബ്,രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ പ്രകമ്പനവും അനുഭവപ്പെട്ടു.പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് പേർ മരണപ്പെട്ടെന്നും മുന്നൂറിലധികം പേര്‍ക്ക് പരുക്കേറെറന്നും,നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 22
◾സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ മുങ്ങുന്നതു തടയാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പാക്കും. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ജീവനക്കാര്‍ മുങ്ങുന്നതായി കണ്ടതോടെയാണ് അകത്തേക്കു പ്രവേശിക്കാനും പുറത്തു പോകാനും പഞ്ചു ചെയ്യേണ്ട ആക്സസ് കണ്‍ട്രോള്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. പൊതു ഭരണ സെക്രട്ടറി ജ്യോതി ലാല്‍ ഉത്തരവിറക്കി. ◾സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം വരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ടാമത്തെ ആഴ്ചയില്‍ സമരം ചെയ്യാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. നിയമസഭ നേരത്തെ പിരിയാന്‍ […]
സെക്രട്ടറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം അടുത്തമാസം മുതല്‍ നിലവില്‍ വരും
സെക്രട്ടറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം അടുത്തമാസം മുതല്‍ നിലവില്‍ വരും. ഏപ്രില്‍ ഒന്നു മുതലാണ് സെക്രട്ടറിയേറ്റില്‍ പുതിയ മാറ്റം. ജീവനക്കാര്‍ അകത്തേക്കും പുറത്തേക്കും പോകുമ്പോള്‍ അക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിക്കണം. രണ്ടുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ അരമണിക്കൂറിലധികം പുറത്തു പോയാല്‍ ആ ദിവസം അവധിയായി പരിഗണിക്കും.
രാത്രി വാര്‍ത്തകള്‍
സെക്രട്ടേറിയേറ്റില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജീനക്കാര്‍ മുങ്ങുന്നതു തടയാന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പാക്കും. പൊതു ഭരണ സെക്രട്ടറി ജ്യോതി ലാല്‍ ഉത്തരവിറക്കി. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ജീവനക്കാര്‍ മുങ്ങുന്നതായി കണ്ടതോടെയാണ് അകത്തേക്കു പ്രവേശിക്കാനും പുറത്തു പോകാനും പഞ്ചു ചെയ്യേണ്ട ആക്സസ് കണ്‍ട്രോള്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം വരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ടാമത്തെ ആഴ്ചയില്‍ സമരം ചെയ്യാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. […]
ആഗോള മൂല്യമുള്ള കമ്പനികളില്‍ ഇടംനേടി റിലയന്‍സ്
ലോകത്തിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് റിലയന്‍സ് റീട്ടെയിലും, റിലയന്‍സ് ജിയോയും. ഫിനാന്‍ഷ്യല്‍ ടെക്നോളജി സ്ഥാപനമായ ടിപാല്‍റ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 63 ബില്യണ്‍ ഡോളറും 58 ബില്യണ്‍ ഡോളറും മൂല്യമുള്ള ഇവര്‍ ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് കമ്പനികളും. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ആന്റ് ഗ്രൂപ്പ്, ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് എന്നിവയാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികള്‍. […]
