Posted inബിസിനസ്സ്

ഇന്ത്യ 7 ശതമാനം വളര്‍ച്ച കൈവരിക്കും

ആഗോള തലത്തില്‍ വിവിധ രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇന്ത്യ മുന്നേറ്റം കൈവരിക്കുമെന്ന് ധനമന്ത്രാലയം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7 ശതമാനം വളര്‍ച്ചയാണ് കൈവരിക്കുക. കൂടാതെ, രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം മൊത്ത വിലക്കയറ്റത്തിന് അനുസൃതമായി 25 മാസത്തെ താഴ്ന്ന നിലയില്‍ എത്തുമെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2022 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 4.4 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവിധ മേഖലകള്‍ നേട്ടം കൈവരിച്ചതിനാല്‍ നാലാം […]

Posted inടെക്നോളജി

നോക്കിയ സി12 പ്രോ അവതരിപ്പിച്ചു

നോക്കിയ സി12 സീരീസ് കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ട് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി12 പ്രോ അവതരിപ്പിച്ചു. ഒക്ടാകോര്‍ പ്രോസസര്‍, 2 ജിബി വെര്‍ച്വല്‍ റാം, സ്ട്രീംലൈന്‍ഡ് ഒഎസ്, നൈറ്റ്, പോര്‍ട്രെയിറ്റ് മോഡുകളുമായി മുന്‍, പിന്‍ ക്യാമറകള്‍ക്ക് മെച്ചപ്പെടുത്തിയ ഇമേജിങ് തുടങ്ങിയ സവിശേഷതകളുമായാണ് സി12 പ്രോ എത്തുന്നത്. 8 എംപി റിയര്‍, 5 എംപി ഫ്രണ്ട് ക്യാമറകള്‍, ആകര്‍ഷകമായ 6.3 എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 12 ഗോ എഡിഷനുമായി ശരാശരി 20 ശതമാനം അധിക സ്റ്റോറേജും […]

Posted inവിനോദം

‘നന്‍പകല്‍ നേരത്ത് മയക്കം’ അഞ്ചാം സ്ഥാനത്ത്

ലോകമെമ്പാടുമുള്ള, സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വ്വീസാണ് ലെറ്റര്‍ബോക്‌സ്ഡ്. ഇപ്പോഴിതാ 2023 ല്‍ അന്തര്‍ദേശീയ തലത്തില്‍ ഇതുവരെയിറങ്ങിയ സിനിമകളില്‍ റേറ്റിംഗില്‍ മുന്നിലെത്തിയ 50 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റര്‍ബോക്‌സ്ഡ്. നിലവിലെ സ്റ്റാന്‍ഡിംഗ് അനുസരിച്ച് മലയാള ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തിലെത്തിയ ഹൊറര്‍ കോമഡി ചിത്രം ‘രോമാഞ്ചം’, ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തിയ രോഹിത്ത് എം ജി കൃഷ്ണന്‍ ചിത്രം ‘ഇരട്ട’ എന്നിവയാണ് ലെറ്റര്‍ബോക്‌സ്ഡ് ടോപ്പ് […]

Posted inവിനോദം

‘സലാര്‍’ ഇംഗ്‌ളീഷിലും ഒരുങ്ങുന്നു

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാര്‍ ഇംഗ്‌ളീഷിലും ഒരുങ്ങുന്നു. ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണ്. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ […]

Posted inഓട്ടോമോട്ടീവ്

മാര്‍ച്ചില്‍ കിഴിവുമായി മാരുതി, ഹ്യുണ്ടായ്, ടാറ്റ

മാരുതി സുസുക്കി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ മുന്‍നിര കമ്പനികള്‍ മാര്‍ച്ചില്‍ തങ്ങളുടെ കാറുകള്‍ക്ക് മികച്ച കിഴിവുകള്‍ നല്‍കുന്നുണ്ട്. മാരുതി സുസുക്കി ഇഗ്നിസിന് മാര്‍ച്ചില്‍ 52,000 രൂപ വരെ കിഴിവുണ്ട്. സിയാസിന് 28,000 രൂപ വരെയും കിഴിവ് ലഭിക്കും. ആള്‍ട്ടോയ്ക്ക് 38,000 രൂപ വരെയും, ആള്‍ട്ടോ കെ10, എസ്-പ്രസ്സോ എന്നിവയ്ക്ക് 49,000 രൂപ വരെയും, വാഗണ്‍ആറിന് 64,000 രൂപ വരെയും, മാരുതി സുസുക്കി 40,000 രൂപ വരെയും വിലക്കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. […]

Posted inപുസ്തകങ്ങൾ

അനശ്വര ഉറൂബ്

ഉറൂബിന്റെ കഥാമലയാളം സമ്പന്നമാണ്; നല്ല വൈവിധ്യമുള്ളതുമാണ്. നന്മയിലുള്ള പര്യവസാനം എന്നുള്ള ഒറ്റക്കാര്യംവെച്ച് ഉറൂബിന്റെ കഥകളെ സര്‍ഗ്ഗാത്മകമായി മനസ്സിലാക്കാന്‍ പറ്റില്ല. പല പല അവസ്ഥകളും വികാരവഴികളും വിചാരതലങ്ങളും ആ കഥകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം തൊട്ട് തന്റെ ജീവിതം തീരുന്ന കാലംവരെയുള്ള കേരള ജീവിതത്തിന്റെ കലാരേഖകള്‍ ഉറൂബ് കഥകളില്‍ സൂക്ഷ്മമായി നിര്‍മ്മിച്ചിട്ടുണ്ട്. അക്കാലത്തെ മലയാളികളുടെ ചില പുറംനാട് പാര്‍പ്പുകളെയും ഈ കഥകള്‍ സ്ഥാനപ്പെടുത്തിവെച്ചിട്ടുണ്ട്. ജീവിതത്തിന്റെ നാടകീയതയെയും മനുഷ്യാവസ്ഥ എന്ന നിര്‍മ്മിതിയിലെ അസാധാരണഭാവങ്ങളെയും സവിശേഷമായ ആഖ്യാനകൗശലത്തോടെ അവതരിപ്പിക്കുകയായിരുന്നു […]

Posted inആരോഗ്യം

അമിതമായാല്‍ നാരങ്ങാവെള്ളവും ദോഷം!

ചുട്ടുപൊള്ളുന്ന വേനലില്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കിട്ടിയാല്‍ കുടിക്കാത്തവരാരുണ്ട്? എന്നാല്‍ ഇത് അമിതമായി കുടിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നാരങ്ങാവെള്ളം കൂടുതല്‍ കുടിച്ചാല്‍ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. ദിവസവും വെറും വയറ്റില്‍ നാരങ്ങാവെള്ളം തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കും. എന്നിരുന്നാലും ഉദരത്തിന്റെ പാളിയെ ഇത് ദിവസം മുഴുവന്‍ അസ്വസ്ഥപ്പെടുത്തുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യും. നെഞ്ചെരിച്ചില്‍, വയറുവേദന, ഓക്കാനം വായുക്ഷോഭം ഇവയ്ക്കും കാരണമാകും. അമ്ലത വളരെ കൂടുതലായതിനാല്‍ കുടല്‍വ്രണം ഉണ്ടാകാനും കാരണമാകാം. നാരങ്ങാവെള്ളം ഡൈയൂററ്റിക് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നു ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു നാലുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേര്‍ അച്ചടിശാല നടത്തിപ്പുകാരാണ്. സംഭവവുമായി ബന്ധപ്പെട്ട് 44 കേസുള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. നൂറിലേറെ പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മോദിക്കെതിരെയുള്ള രണ്ടായിരം പോസ്റ്ററുകള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ചു. ചട്ടങ്ങള്‍ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേല്‍നോട്ടം വഹിക്കും. ബ്രഹ്‌മപുരം തീപിടിത്തം സംസ്ഥാനത്ത് പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സെക്രട്ടറിയേറ്റില്‍ അടുത്ത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വപ്ന സുരേഷിന്റെ നിയമനങ്ങളിൽ ഇ ഡി അന്വേഷണം

സ്വപ്ന സുരേഷിന്റെ നിയമനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അന്വേഷണം. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ തേടി.വിഷയത്തിൽ സ്പേസ് പാർക്ക്‌ സ്പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ്‌ കുറുപ്പിന്റെ മൊഴിയെടുത്തു.മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നൽകിയ ഐടി വകുപ്പിനെ കീഴിലുള്ള കെഎസ്ഐടിഐഎല്ലിൻ്റെ സ്പേസ് പാർക്ക് പദ്ധതിയിൽ ഓപ്പറേഷൻസ് മാനേജരായിട്ടായിരുന്നു സ്വപ്ന സുരേഷിന്റെ നിയമനം.സ്വർണ്ണക്കടത്ത് കേസ് പുറത്ത് വന്നതോടെ സ്വപ്ന കണ്‍സൾട്ടിംഗ് കമ്പനിയായ പ്രൈസ് വാ‍ട്ടർഹൗസ് കൂപ്പേഴ്സിന്റെ ജീവനക്കാരി മാത്രമെന്നായിരുന്നു സർക്കാരിന്റേയും സിപിഎമ്മിന്റേയും വാദം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് അന്താരാഷ്ട്ര ജലദിനം

ഇന്ന് അന്താരാഷ്ട്ര ജലദിനം.1993 ലാണ് ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ ബോധവൽക്കരിക്കാൻ ഐക്യരാഷ്ട്ര സംഘടന മാർച്ച് 22 ജലദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തെ അനേകായിരം ജനങ്ങൾക്ക് ഇപ്പോഴും ശുദ്ധമായ വെള്ളം ലഭിക്കുന്നില്ല എന്ന അറിവിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ പതിപ്പിക്കുകയാണ് ജലദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ജലശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിന് മാറ്റത്തെ ത്വരിതപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം.