സ്വപ്ന സുരേഷിന്റെ നിയമനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ തേടി.വിഷയത്തിൽ സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു.മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നൽകിയ ഐടി വകുപ്പിനെ കീഴിലുള്ള കെഎസ്ഐടിഐഎല്ലിൻ്റെ സ്പേസ് പാർക്ക് പദ്ധതിയിൽ ഓപ്പറേഷൻസ് മാനേജരായിട്ടായിരുന്നു സ്വപ്ന സുരേഷിന്റെ നിയമനം.സ്വർണ്ണക്കടത്ത് കേസ് പുറത്ത് വന്നതോടെ സ്വപ്ന കണ്‍സൾട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ജീവനക്കാരി മാത്രമെന്നായിരുന്നു സർക്കാരിന്റേയും സിപിഎമ്മിന്റേയും വാദം.
സ്വപ്ന സുരേഷിന്റെ നിയമനങ്ങളിൽ ഇ ഡി അന്വേഷണം
