ഇന്ന് അന്താരാഷ്ട്ര ജലദിനം.1993 ലാണ് ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ ബോധവൽക്കരിക്കാൻ ഐക്യരാഷ്ട്ര സംഘടന മാർച്ച് 22 ജലദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തെ അനേകായിരം ജനങ്ങൾക്ക് ഇപ്പോഴും ശുദ്ധമായ വെള്ളം ലഭിക്കുന്നില്ല എന്ന അറിവിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ പതിപ്പിക്കുകയാണ് ജലദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ജലശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിന് മാറ്റത്തെ ത്വരിതപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം.
ഇന്ന് അന്താരാഷ്ട്ര ജലദിനം
