ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘നീലവെളിച്ച’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കഥകളുടെ സുല്‍ത്താനായ ബഷീറിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘നീലവെളിച്ചം’ 1964-ല്‍ […]
‘തുരുത്ത് ‘ മാര്‍ച്ച് 31 ന് തീയേറ്ററുകളിലേക്ക്
സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് ‘തുരുത്ത് ‘. ചിത്രം മാര്‍ച്ച് 31 ന് തീയേറ്ററുകളിലെത്തും. തന്റെ ഉറ്റചങ്ങാതിയുടെ ആത്മഹത്യയെ തുടര്‍ന്ന് റസാഖ്, സുഹൃത്തിന്റെ ഭാര്യ ഉഷയുടെയും മകന്‍ അപ്പുവിന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നു. ഭിന്നമതസ്ഥര്‍ ഒരുമിച്ചതിലൂടെ സ്വസമുദായങ്ങളുടെ എതിര്‍പ്പ് ഇരുവര്‍ക്കും നേരിടേണ്ടി വരുന്നു. സുരക്ഷിതമായൊരു ഇടം കണ്ടെത്താന്‍ വേണ്ടി സ്വന്തം ഗ്രാമത്തില്‍ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ആ കുടുംബത്തിന്റെ തുടര്‍യാത്രയിലെ സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളുമാണ് […]
ഡയമണ്ട് കട്ട് അലോയ് വീലുമായി വെര്‍ണ പുതിയ പതിപ്പെത്തി
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ, വെര്‍ണയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 10.89 ലക്ഷം രൂപ മുതല്‍ 17.37 ലക്ഷം രൂപ വരെയാണ് പുത്തന്‍ വെര്‍ണയുടെ എക്സ്ഷോറൂം വില. ഇഎക്സ്, എസ്, എസ് എക്സ്, എസ്എക്സ് (ഒ) എന്നിങ്ങനെ നാലു വേരിയന്റുകളിലാണ് കാര്‍ ലഭ്യമാവുക. ഒരു മാസം മുന്‍പ് തന്നെ ഇതിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പുത്തന്‍ വെര്‍ണ ഇപ്പോള്‍ ഏഴ് സിംഗിള്‍ ടോണ്‍ എക്സ്റ്റീരിയര്‍ നിറങ്ങളിലും രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. […]
നല്ല മാഷല്ല ഞാന്‍
ജീവിതം കവിത നാടകം- ഈ മൂന്നു വ്യവഹാരങ്ങളിലും ഒരുപോലെ ഇടപെട്ടും ഇടം തേടിയും കഴിഞ്ഞകാലത്തെ ഓര്‍മ്മിച്ചെടുക്കുന്ന ലളിതവും സരസവുമായ നിരീക്ഷണക്കുറിപ്പുകളുടെ സമാഹാരം. പി.പി. രാമചന്ദ്രന്റെ ലേഖനങ്ങള്‍. ‘നല്ല മാഷല്ല ഞാന്‍’. മാതൃഭൂമി ബുക്‌സ്. വില 240 രൂപ.
ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പാലിനേക്കാള്‍ നല്ലത് തൈര്!
തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാള്‍ എളുപ്പത്തില്‍ ദഹിക്കുന്നത് തൈരാണ്. മനുഷ്യ ശരീരത്തിന് വേണ്ട ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളും അകറ്റുന്നു. തൈരില്‍ പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മം വൃത്തിയുള്ളതും മൃദുവാക്കാനും തൈര് സഹായിക്കുന്നു. മാത്രമല്ല, […]
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി വനിതാസുരക്ഷാ എക്സ്പോ തിരുവനന്തപുരം ഗവണ്‍മെന്‍റ് വിമന്‍സ് കോളജില്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും അവ നേരിടുന്നതിനുള്ള അവബോധം നല്‍കുന്നതിനുമായി രണ്ടു ദിവസത്തെ വനിതാസുരക്ഷാ എക്സ്പോ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം ഗവണ്‍മെന്‍റ് വിമന്‍സ് കോളജില്‍ നടക്കും. വിങ്സ് 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും.വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വിഷയങ്ങളിലെ നിയമപരമായ വ്യവസ്ഥയേയും സ്ഥാപന സംവിധാനങ്ങളേയും കുറിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി, കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി […]
കാപികോ റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിക്കണമെന്ന് കർശന മുന്നറിയിപ്പുമായി സുപ്രിംകോടതി
ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിക്കണമെന്ന് കർശന മുന്നറിയിപ്പുമായി സുപ്രിംകോടതി. പൂർണ്ണമായും പൊളിച്ചു നീക്കിയില്ലെങ്കിൽ കോടതിലക്ഷ്യ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്.വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രിംകോടതി നിർദ്ദേശിച്ചു.തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് കർശന മുന്നറിയിപ്പ് നൽകിയ സുപ്രിംകോടതി കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു. ഇരുപത്തിയെട്ടാം തീയ്യതിക്കുള്ളിൽ പൂർണമായും പൊളിച്ചു നീക്കണമെന്ന് നേരത്തെ നൽകിയ നിർദേശം സുപ്രിംകോടതി ഇന്നും ആവർത്തിച്ചു. പൊളിക്കൽ സംബന്ധിച്ച റിപ്പോർട്ട് വെള്ളിയാഴ്ചക്കകം സമർപ്പിക്കാൻ സുപ്രീം കോടതി […]
തിരമാലയില്‍ പൊങ്ങി മാനംമുട്ടെ ഒരു കപ്പല്‍
കൂറ്റന്‍ കടല്‍ത്തിരയില്‍ ആടിയുലഞ്ഞ് ആകാശംമുട്ടെ ഉയരത്തിലേക്കു കുതിച്ച് ഒരു കപ്പല്‍. ശക്തമായ തിരമാലയില്‍ കപ്പല്‍ മറിയുകയും മുങ്ങുകയും ചെയ്യുമെന്നു ഭയം തോന്നും. അത്രയും ഭീതിജനകമായാണ് തിരയിളക്കവും കാറ്റും. ഭീമന്‍ എണ്ണക്കപ്പലാണത്. കപ്പലിന്റെ ഏറ്റവും മുകളിലെ ഡക്കില്‍നിന്നുള്ള കാഴ്ച നെഞ്ചിടിപ്പോടെ മാത്രമേ കാണാനാവൂ. ഓഡ്‌ലി ടെറിഫൈയിംഗ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ 14 സെക്കന്‍ഡ് മാത്രമേയുള്ളൂ. ഓഡിയോ ഇല്ലാത്ത വീഡിയോയാണ്. തിരമാലയില്‍ കപ്പലിന്റെ ഒരഗ്രം 45 ഡിഗ്രി ലംബമായി പറന്നുയരുന്നതു കപ്പലിന്റെ മറ്റേയറ്റത്തുനിന്ന് എങ്ങനെ ചിത്രീകരിച്ചിട്ടുണ്ടാകുമെന്നു ഭയം […]
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിക്കും
ഇടുക്കിയില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിക്കും. ശാന്തന്‍പാറ പഞ്ചായത്തിലും ചിന്നക്കനാലിലുമാണ് നിരോധനാജ്ഞ.മിഷന്‍ അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗയമായി ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ ബോധവത്ക്കരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോടനാട്ടേക്ക് പോകുന്ന വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കോളനിയില്‍ നിന്ന് ആളുകളെ മാറ്റുന്നതില്‍ തീരുമാനം നാളെയുണ്ടാകും.71 പേരടങ്ങുന്ന 11 ദൗത്യ സംഘമാണ് മിഷന്‍ അരിക്കൊമ്പന്റെ ഭാഗമാകുന്നത്. വെള്ളിയാഴ്ച മോക്ഡ്രില്‍ നടത്തും. പുലര്‍ച്ചെ നാല് മണിക്ക് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി […]
സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് കണ്ണൂർ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും
സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് കണ്ണൂർ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. സൈബർ വിദഗ്ധരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് അവർക്കെതിരെ ചുമത്തിയത്. സ്വപ്നക്ക് എതിരെ വിജേഷ് പിള്ള നൽകിയ പരാതിയും പ്രത്യേക സംഘത്തിന് കൈമാറും.
