ദില്ലി ബജറ്റ് തടയരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെജ്രിവാൾ കത്തെഴുതി. രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ബജറ്റ് തടയുന്ന നീക്കമെന്നും ദില്ലി ജനതയോട് നിങ്ങൾക്കെന്താണ് ഇത്ര ദേഷ്യമെന്നും കെജ്രിവാൾ കത്തിലൂടെ ചോദിച്ചു. ഇന്ന് അവതരിപ്പിക്കേണ്ട ദില്ലി ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കെജ്രിവാളിന്റെ നീക്കം. ബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ന് മുതൽ സർക്കാർ ഡോക്ടർമാർക്കും അധ്യാപകർക്കും ശമ്പളം മുടങ്ങുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. ലെഫ്നന്റ് ഗവർണർ വികെ സക്സേന ചൂണ്ടിക്കാട്ടിയ വിഷയത്തിനുശേഷം ബജറ്റ് കേന്ദ്രത്തിന് വീണ്ടും അയക്കാൻ […]
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞു
പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (കിട്ടാക്കടം/ജി.എന്‍.പി.എ) നടപ്പുവര്‍ഷം (2022-23) ഏപ്രില്‍-ഡിസംബറില്‍ 2017-18 മാര്‍ച്ചിലെ 14.6 ശതമാനത്തില്‍ നിന്ന് 5.53 ശതമാനമായി താഴ്ന്നു. 2021-22ല്‍ പൊതുമേഖലാ ബാങ്കുകള്‍ സംയുക്തമായി കുറിച്ചത് 66,543 കോടി രൂപയുടെ ലാഭമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ തന്നെ ലാഭം 70,167 കോടി രൂപയായി. ബാങ്കുകളുടെ മൂലധന പര്യാപ്തതാ അനുപാതം (സി.എ.ആര്‍) 2015 മാര്‍ച്ചിലെ 11.5 ശതമാനത്തില്‍ നിന്ന് 2022 ഡിസംബറില്‍ 14.5 ശതമാനമായും മെച്ചപ്പെട്ടു. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം വിപണിമൂല്യം ഡിസംബര്‍ പ്രകാരം 10.63 […]
മോട്ടോറോളയുടെ 4ജി സ്മാര്‍ട്ട്ഫോണ്‍ മോട്ടോ ജി32
മോട്ടോറോള ഇന്ത്യന്‍ വിപണിയിലെത്തിച്ച പുത്തന്‍ 4ജി സ്മാര്‍ട്ട്ഫോണാണ് മോട്ടോ ജി32. രണ്ട് വകഭേദങ്ങളാണുള്ളത്. 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 10,499 രൂപ. 8 ജിബി റാം, 128 ജിബി പതിപ്പിന് 11,999 രൂപ. സാറ്റിന്‍ സില്‍വര്‍, മിനറല്‍ ഗ്രേ നിറങ്ങളില്‍ ലഭിക്കും.എല്‍.സി.ഡി സ്‌ക്രീന്‍6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് (2400ഃ1080 പിക്സല്‍) റെസൊല്യൂഷന്‍ ഡിസ്പ്ലേ സ്‌ക്രീനാണുള്ളത്. അഡ്രിനോ 610 ജി.പി.യുവിനോട് കൂടിയ ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസറും ഇടംപിടിച്ചിരിക്കുന്നു. […]
സഞ്ജീവ് ശിവന്‍ ചിത്രം ‘ഒഴുകി ഒഴുകി ഒഴുകി’
സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ‘ഒഴുകി ഒഴുകി ഒഴുകി’ എന്നാണ് ചിത്രത്തിന്റെ പേര്. ജലത്തില്‍ ഒഴുകി നടക്കുന്ന ആയിരക്കണക്കിന് അജ്ഞാത മൃതദേഹങ്ങള്‍ക്ക് മുന്നിലാണ് ഈ ചിത്രം സമര്‍പ്പിക്കുന്നത്. പന്ത്രണ്ടു വയസ്സുള്ള ഒരാണ്‍കുട്ടിയുടെ അന്വേഷണത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം. ഈ അന്വേഷണത്തിനിടയില്‍ അവന്‍ ഒരു കൊലപാതകത്തില്‍ കുരുങ്ങുന്നതോടെ ഈ ചിത്രം സംഘര്‍ഷഭരിതമാകുന്നു. ശിവന്‍ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറക്കാരനായ സിദ്ധാന്‍ഷു സഞ്ജീവ് ശിവനാണ് ഈ ചിത്രത്തിലെ കേന്ദ കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനെ അവതരിപ്പിക്കുന്നത്. […]
പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം
പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്തുക ഏപ്രില്‍ 28 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. അഗ നഗ എന്ന് തമിഴില്‍ ആരംഭിക്കുന്ന ഗാനത്തിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ ഒരുമിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവൈക്കും കാര്‍ത്തി അവതരിപ്പിക്കുന്ന വല്ലവരായന്‍ വന്ദിയത്തേവനും ഇടയിലുള്ള പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലിറിക് വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ‘അകമലര്‍ അകമലര്‍ ഉണരുകയായോ/ മുഖമൊരു കമലമായ് വിരിയുകയായോ/ പുതുമഴ പുതുമഴ ഉതിരുകയായോ/ തരുനിര മലരുകളണിവു ആരത്…. ആരത് എന്‍ […]
മൂന്ന് ഒപ്റ്റിമ മോഡലുകള്‍ പുറത്തിറക്കി ഹീറോ ഇലക്ട്രിക്
ഇന്ത്യയിലെ നിര്‍മാണ യൂണിറ്റുകളില്‍ നിന്ന് പ്രതിവര്‍ഷം 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്. ഇതിന് മുന്നോടിയായി മൂന്നു ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഏറ്റവും പുതിയ മോഡലുകള്‍ പുറത്തിറക്കി. ഈ മോഡലുകള്‍ക്ക് 85,000 രൂപ മുതല്‍ 1,03,000 രൂപ വരെയാണ് വില. ഒപ്റ്റിമ സിഎക്‌സ് 5.0 (ഡ്യൂവല്‍ ബാറ്ററി ), ഒപ്റ്റിമ സിഎക്‌സ് 2.0 (സിംഗിള്‍ ബാറ്ററി), എന്‍വൈഎക്‌സ് (ഡ്യൂവല്‍ ബാറ്ററി) എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിന് രാജസ്ഥാനില്‍ 1200 കോടി രൂപ […]
ഏഴാച്ചേരി – കലഹകലയുടെ ഗന്ധമാദനം
സാഹിത്യ ലോകത്തിലെ ശ്രേഷ്ഠരായ എഴുത്തുകാരുടെ അവതാരികകള്‍ കൊണ്ടും പഠനങ്ങള്‍കൊണ്ടും മുഖാമുഖങ്ങളിലൂടെ വായനക്കരുമായി പങ്കുവെച്ച തുറന്ന ചര്‍ച്ചകളും തുടങ്ങി കവിയുടെ എഴുത്തും ജീവിതവും പൂര്‍ണമായി പഠനത്തിന് വിധേയമാക്കുന്ന ഗ്രന്ഥം. ‘ഏഴാച്ചേരി – കലഹകലയുടെ ഗന്ധമാദനം’. സമ്പാദനം, പഠനം – ഡോ. സി ഉണ്ണികൃഷ്ണന്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 361 രൂപ.
ഐ സ്‌ട്രോക്ക് വന്നാല്‍ നാലു മണിക്കൂറിനകം ചികിത്സ തേടണം
ഒപ്റ്റിക് നാഡികള്‍ക്ക് മുന്നിലുള്ള കോശസംയുക്തങ്ങളിലേക്ക് ആവശ്യത്തിന് രക്തം എത്താത്തതിനെ തുടര്‍ന്ന് സംഭവിക്കുന്ന പ്രശ്‌നമാണ് ഐ സ്‌ട്രോക്ക് അഥവാ കണ്ണുകളിലെ പക്ഷാഘാതം. കാഴ്ചതന്നെ നഷ്ടപ്പെടുത്താവുന്ന അപകടകരമായ ഈ രോഗ സാഹചര്യം പക്ഷേ, നേരത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും. കണ്ണുകളിലേക്ക് രക്തം കൊണ്ടു വരുന്ന രക്തധമനികള്‍ക്ക് വരുന്ന തടസ്സമാണ് ഐ സ്‌ട്രോക്കിലേക്ക് നയിക്കുന്നത്. കാഴ്ച മങ്ങല്‍, കണ്ണിനു മുന്നില്‍ നിഴലുകളും ഇരുണ്ട ഭാഗങ്ങളും പ്രത്യക്ഷപ്പെടല്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. പലപ്പോഴും ഐ സ്‌ട്രോക്ക് വരുമ്പോള്‍ അത് ഇരു കണ്ണുകളില്‍ […]
കേരള പുരസ്ക്കാരങ്ങൾ ഇന്ന് വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിതരണം ചെയ്യും
പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്ക്കാരമായ കേരള പുരസ്ക്കാരങ്ങൾ ഇന്ന് വൈകീട്ട് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനാകും. പ്രമുഖ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്ക്കാരം നൽകും.
ഇന്ന് അന്താരാഷ്ട്ര വനദിനം
ഇന്ന് അന്താരാഷ്ട്ര വനദിനം. ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. സ്പെഷൽ റിക്രൂട്ട്മെൻറ് വഴി വനസംരക്ഷണ ജീവനക്കാരായി നിയമിക്കപ്പെടുന്ന 500 വനാശ്രിത പട്ടിക വർഗ വിഭാഗക്കാർക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ […]
