രാജ്യത്ത് കോവിഡ് വർദ്ധിച്ചുവരികയാണ്. നിലവിലെ സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും കർശനനിർദേശവുമായി ഐ.സി.എം.ആർ. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആർ പുറത്തുവിട്ടിട്ടുണ്ട്.പ്രത്യേക ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും ഐ.സി.എം.ആർ മുന്നോട്ടുവെച്ചു. മറ്റെന്തെങ്കിലും വൈറൽബാധയുള്ള രോഗികളിൽ കോവിഡ് ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. അഞ്ചുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, ചുമ, ശ്വാസംമുട്ട് എന്നിവ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള മറ്റുമാർഗനിർദേശങ്ങൾ കർശനമായി പാലിക്കുക.
പോപ്പുലർ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ
പോപ്പുലർ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ അധ്യക്ഷനായ ട്രൈബ്യൂണലാണ് പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ചത്. നിരോധനം സംബന്ധിച്ച് സർക്കാർ ഉത്തരവ് പരിശോധിക്കാനാണ് ട്രൈബ്യൂണലിനെ കേന്ദ്രം നിയമിച്ചത്.2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) 8 അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്ന് ഇമ്രാൻ ഖാൻ
കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്നും കൊല്ലപ്പെടുമെന്ന് ഉറപ്പാണെന്നും പാക്കിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ നേതാവുമായ ഇമ്രാൻ ഖാൻ. ഇക്കാര്യം ചീഫ് ജസ്റ്റിസ് ഉമർ ആറ്റ ബന്ദിയാലിനോട് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു.തോഷിയാന കേസിൽ ശനിയാഴ്ച്ച ഇസ്ലാമാബാദ് കോടതിയിൽ ഹാജരായപ്പോൾ 20 അജ്ഞാതർ ചുറ്റിലുമുണ്ടായി. ഇക്കാര്യം ഇന്റലിജന്റ്സാണ് അറിയിച്ചത്. പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഇമ്രാൻ പറഞ്ഞു. കോടതി വളപ്പിലേക്ക് കടക്കുമ്പോഴുണ്ടായ കാര്യങ്ങളാണിത്. ഇത്തരമുള്ള സംഘർഷത്തിൽ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അള്ളാഹുവിന്റെ സംരക്ഷണം […]
അമൃത്പാല്‍ സിങ്ങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങ്ങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പഞ്ചാബ് പൊലീസിന് ഇന്‍റലിജന്‍സ് വീഴ്ചയുണ്ടായതായും കോടതി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചോദിച്ചു. അമൃത്പാൽ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റം ചുമത്തിയെന്നും സർക്കാർ ഇക്കാര്യം ഹൈക്കോടതിയിൽ വ്യക്തമാക്കിയതായും അഭിഭാഷകൻ പറഞ്ഞു.അതേസമയം സംസ്ഥാനത്തെ സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. […]
പാർലമെൻറിനകത്തും പുറത്തും ഭരണപക്ഷം തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി
പാർലമെൻറിനകത്തും പുറത്തും ഭരണപക്ഷം തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി. നിലപാടിൽ വ്യക്തത വരുത്താനായി ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കണം. സാമാന്യ നീതി തനിക്ക് നിഷേധിക്കപ്പെടുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്പീക്കർക്ക് രാഹുൽ എഴുതിയ കത്ത് കോൺഗ്രസ് പുറത്തുവിട്ടു. വിദേശത്ത് നടത്തിയ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി വേണമെന്നാണ് ഭരണപക്ഷത്തിന്റെ പുതിയ ആവശ്യം.
രാജ്യസഭാധ്യക്ഷൻ വിളിച്ചു ചേർത്ത യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു
സഭയിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ രാജ്യസഭാധ്യക്ഷൻ വിളിച്ചു ചേർത്ത യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. രാജ്യസഭാധ്യക്ഷനെ പ്രതിപക്ഷം നിരന്തരം അവഹേളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. രാഹുൽ ഗാന്ധി വിദേശത്ത് നടത്തിയ പ്രസ്ഥാവനയിൽ മാപ്പുപറയണമെന്ന് ഭരണപക്ഷവും, അദാനി വിഷയത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും ഉറച്ചുനിൽക്കുകയാണ്. ഇരുപക്ഷവും യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാവുകയും സഭാ നടപടികൾ മുന്നോട്ടു പോകാനും സാധിക്കാത്ത സാഹചര്യത്തിലാണ് ഉപരാഷ്ട്രപതി യോഗം വിളിച്ചു ചേർത്തത്. എന്നാൽ ഈ യോഗം പ്രതിപക്ഷം ബഹിഷ്കരിക്കുകയാണുണ്ടായത്.
സിപിഎം എംഎല്‍എയെ സഭയില്‍ തിരുത്തി ചന്ദ്രശേഖരന്‍
2016 മെയ് 19 നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ളവര്‍ കുറുമാറിയതിനെ തുടര്‍ന്ന് പ്രതികളെ വിട്ടയച്ചിരുന്നു. തന്നെ ആക്രമിച്ച കേസിലെ സിപിഎം നേതാക്കളുടെ കൂറുമാറ്റത്തില്‍ സിപിഐ നേതൃയോഗത്തിൽ ഇ ചന്ദ്രശേഖരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിധി വന്ന ശേഷം സംസ്ഥാന സെക്രട്ടറി അടക്കം ആരും വിളിച്ചില്ലെന്നും,നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്‍കാന്‍ അനുവദിക്കണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നല്‍കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അനുമതി നല്‍കിയെന്നും, തുടർന്ന് തന്നെ ആക്രമിച്ച കേസിൽ […]
തൂക്കിലേറ്റുന്നതിന് പകരം വധശിക്ഷയ്ക്കുള്ള ബദൽ മാർഗത്തെ കുറിച്ച് പഠിക്കാൻ സമിതിയെന്ന നിർദ്ദേശവുമായി ചീഫ് ജസ്റ്റിസ്
തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി പുതിയ ചര്‍ച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. തൂക്കിലേറ്റുന്നതിന് പകരം വധശിക്ഷയ്ക്കുള്ള ബദൽ മാർഗത്തെ കുറിച്ച് പഠിക്കാൻ സമിതിയെന്ന നിർദ്ദേശവും ഇന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് മുന്നോട്ട് വച്ചു. വരുന്ന മെയ് രണ്ടിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. അന്ന് വിഷയത്തിലുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 21
◾നിയമസഭയില്‍ അഞ്ചു പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹം ആരംഭിച്ചതോടെ നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. അടുത്ത ദിവസങ്ങളിലേക്കു നിശ്ചയിച്ചിരുന്ന ധനാഭ്യര്‍ത്ഥനകള്‍ ഉച്ചയ്ക്കു മുമ്പുതന്നെ പാസാക്കി സഭ പിരിഞ്ഞു. പ്രതിപക്ഷ സമരത്തെ അവഗണിച്ചു നിഷ്പ്രഭമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സഭയില്‍ ഇന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയെങ്കിലും ഭരണപക്ഷം അനുവദിച്ചില്ല. ◾നിയമസഭക്കുള്ളിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് ഉമാ തോമസ്, അന്‍വര്‍ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്റഫ് […]
ദേവികുളം വിധിക്ക് ഇടക്കാല സ്റ്റേ ലഭിച്ചു
ദേവികുളം വിധിക്ക് ഇടക്കാല സ്റ്റേ ലഭിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കിയത് സ്‌റേറ ചെയ്ത് ഹൈക്കോടതി. സുപ്രിം കോടതിയെ സമീപിക്കാൻ പത്ത് ദിവസം സാവകാശം ലഭിക്കും.അപ്പീൽ നൽകുന്നതിനായാണ് പത്ത് ദിവസത്തെ കാലാവധി. അപ്പീലുമായി മുന്നോട്ടു പോകാൻ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകിയിരുന്നു. ഒരു എം എൽ എ എന്ന നിലയിൽ തന്നെ ഇപ്പോൾ മുന്നോട്ടു പോകാൻ രാജയ്ക്കു കഴിയുമെന്നാണ് റിപ്പോർട്ട്.ദേവികുളം എം എൽ എ യായിരുന്ന എ രാജ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
