രാജ്യത്ത് കോവിഡ് വർദ്ധിച്ചുവരികയാണ്. നിലവിലെ സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും കർശനനിർദേശവുമായി ഐ.സി.എം.ആർ. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആർ പുറത്തുവിട്ടിട്ടുണ്ട്.പ്രത്യേക ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും ഐ.സി.എം.ആർ മുന്നോട്ടുവെച്ചു. മറ്റെന്തെങ്കിലും വൈറൽബാധയുള്ള രോഗികളിൽ കോവിഡ് ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. അഞ്ചുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, ചുമ, ശ്വാസംമുട്ട് എന്നിവ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള മറ്റുമാർഗനിർദേശങ്ങൾ കർശനമായി പാലിക്കുക.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും, പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും ഐ.സി.എം.ആർ
