2016 മെയ് 19 നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ളവര്‍ കുറുമാറിയതിനെ തുടര്‍ന്ന് പ്രതികളെ വിട്ടയച്ചിരുന്നു. തന്നെ ആക്രമിച്ച കേസിലെ സിപിഎം നേതാക്കളുടെ കൂറുമാറ്റത്തില്‍ സിപിഐ നേതൃയോഗത്തിൽ ഇ ചന്ദ്രശേഖരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിധി വന്ന ശേഷം സംസ്ഥാന സെക്രട്ടറി അടക്കം ആരും വിളിച്ചില്ലെന്നും,നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്കാന് അനുവദിക്കണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നല്കാന് സംസ്ഥാന എക്സിക്യൂട്ടീവ് അനുമതി നല്‍കിയെന്നും, തുടർന്ന് തന്നെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികൾ കൂറുമാറി. സാക്ഷികൾ മൊഴി മാറ്റിയത് തന്നെയാണ് കേസ് വിട്ടുപോകാൻ കാരണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കേസിൽ ആരും കൂറുമാറിയിട്ടില്ലെന്ന് കുഞ്ഞമ്മദ് കുട്ടി പറഞ്ഞിരുന്നു എന്നാൽ ബിജെപിക്കാർ പ്രതിയായ കേസിലാണ് സിപിഎം സാക്ഷികൾ കൂറുമാറിയതെന്നും എംഎല്‍എയെ സഭയില്‍ തിരുത്തി ചന്ദ്രശേഖരന്.ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ സാക്ഷികൾ ആയ സിപിഎം പ്രവർത്തകർ കൂറുമാറിയ സംഭവം വൻ വിവാദമായിരുന്നു. കേസിൽ ആരും കൂറു മാറിയിട്ടില്ല എന്നായിരുന്നു സിപിഎം എംഎൽഎ കുഞ്ഞമ്മദ് കുട്ടി നേരത്തെ സഭയിൽ പറഞ്ഞത്. ഈ സാഹചര്യത്തിൽ ആയിരുന്നു വിശദീകരണം.
സിപിഎം എംഎല്‍എയെ സഭയില്‍ തിരുത്തി ചന്ദ്രശേഖരന്
