പെരിയ കനാൽ ഫയൽമാൻ ചപ്പിൽ അരിക്കൊമ്പൻ രണ്ടു വീടുകൾ തകർത്തു. ജനവാസ മേഖലയിൽ നിലയുറപ്പിച്ച് കാട്ടാന.നാളെ മുതൽ അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം ആരംഭിക്കും.24ന് മോക്ക് ഡ്രിൽ നടത്തിയ ശേഷം 25ന് ആനയെ മയക്ക് വെടി വെക്കാനാണ് തീരുമാനം. ആദ്യ ശ്രമം വിജയിച്ചില്ലെങ്കിൽ 26ാം തിയതി വീണ്ടും ശ്രമിക്കും.ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരികൊമ്പനെ പിടികൂടാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മൂന്നാറിൽ ഉന്നത തലയോഗം ചേരും. മൂന്നാർ വനം വകുപ്പ് ഓഫീസിൽ മൂന്ന് മണിക്ക് […]
മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും
അബ്ദുൾ നാസർ മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും.ബെംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് മുന്നിൽ അഭിഭാഷകൻ ഹാരീസ് ബീരാൻ ഹര്‍ജിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് മദനി കോടതിയെ സമീപിച്ചിരിക്കുന്നത്. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണം, ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും,ഇത് പരിഹരിക്കാനാണ് ആയുർവേദ […]
മധ്യാഹ്ന വാര്‍ത്തകള്‍
നിയമസഭയില്‍ അഞ്ചു പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതോടെ നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. അടുത്ത ദിവസങ്ങളിലേക്കു നിശ്ചയിച്ചിരുന്ന ധനാഭ്യര്‍ത്ഥനകള്‍ ഉച്ചയ്ക്കു മുമ്പുതന്നെ പാസാക്കി സഭ പിരിഞ്ഞു. പ്രതിപക്ഷ സമരത്തെ അവഗണിച്ചു നിഷ്പ്രഭമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സഭയില്‍ ഇന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയെങ്കിലും ഭരണപക്ഷം അനുവദിച്ചില്ല. നിയമസഭക്കുള്ളിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് അഞ്ച് എംഎല്‍എമാരുടെ നിരാഹാര സമരം. ഉമാ തോമസ്, അന്‍വര്‍ സാദത്ത്, […]
യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇന്നലെ നാല് മണിക്കൂറോളം ഷി ചിൻ പിങ്ങും വ്ലാഡിമിർ പുടിനും അനൗദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി റഷ്യയിയിലെത്തിയ ചൈനീസ് പ്രസിഡന്റുമായുള്ള ഔദ്യോഗിക ചർച്ച ഇന്നു നടക്കും. കഴിഞ്ഞ വർഷം യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഷി യുടെ ആദ്യ റഷ്യാ സന്ദർശനമാണിത്.
പാർലമെൻറിൽ ഇന്നും ബഹളം
പാർലമെൻറിൽ ഇന്നും ബഹളം. ലോക്‌സഭ രണ്ടു മണി വരെ പിരിഞ്ഞു. അദാനി വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് രാജ്യസഭാദ്ധ്യക്ഷൻ വായിച്ചു. ശേഷം ഈ വിഷയത്തിൽ ചർച്ച നടത്താൻ കഴിയില്ലെന്ന് വ്യക്തതമാക്കിയതിനെ തുടർന്ന് മറ്റു വിഷയങ്ങളിലേക്ക് കടന്നു. തുടർന്ന് പ്രതിപക്ഷ ബഹളം ഉണ്ടായി. പിന്നീട് രാജ്യസഭയും രണ്ടു മണി വരെ നിർത്തിവച്ചു.
നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. വരും ദിവസങ്ങളിലെ ധനാഭ്യർത്ഥനകൾ ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഇന്നും അടിയന്തരപ്രമേയം ഒഴിവാക്കി.തുടർന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.ഈ മാസം 30 വരെയാണ് സഭാസമ്മേളനം തീരുമാനിച്ചിരുന്നത്. ജനുവരി 23 ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച കേരള നിയമസഭയുടെ സമ്മേളനം 21 ദിവസത്തെ സിറ്റിങ്ങ് പൂർത്തിയാക്കി ഇന്ന് അവസാനിപ്പിച്ചു.
ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനം ഉറപ്പാക്കാൻ സർക്കാർ നിർദേശം
എറണാകുളം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രിൽ പത്തിനകം ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനം ഉറപ്പാക്കാൻ സർക്കാർ നിർദേശം. അതിദരിദ്രവിഭാഗം ഒഴികെയുള്ള എല്ലാ വീടുകൾക്കും മാലിന്യ ശേഖരണത്തിനുള്ള യൂസർഫീ ബാധകമാക്കും. ഉറവിട മാലിന്യ സംസ്ക്കരണം നടപ്പാക്കാത്ത വീടുകൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പന്ത്രണ്ടാം തീയതിയ്ക്കുള്ളിൽ വാർഡ് അംഗങ്ങൾ തദ്ദേശസ്ഥാപന മേധാവിക്ക് കൈമാറണം. നടപ്പാക്കാത്തവർക്കെതിരെ പതിനഞ്ചാം തീയതിയ്ക്കുക്കുള്ളിൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും തദ്ദേശ വകുപ്പ് ഉത്തരവിട്ടു.
സന്തോഷ് ഈപ്പനെ ഇന്നു കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും
ഇന്നലെ രാത്രി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും.ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ. യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം രൂപയിൽ നിന്ന് നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ എത്തിച്ച് നൽകിയത്. ഈ കള്ളപ്പണ ഇടപാടിലാണ് ഇ ഡിയുടെ അറസ്റ്റ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് അടക്കമുള്ളവർക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും വ്യക്തമായിട്ടുണ്ട്.
നിയമസഭ ഇന്നും പ്രക്ഷുബ്ധം
നിയമസഭ ഇന്നും പ്രക്ഷുബ്ധം. സഭയുടെ നടുത്തളത്തിൽ അനിശ്ചിത കാല സത്യാഗ്രഹവുമായി പ്രതിപക്ഷം. അൻവർ സാദത്ത്, ടി ജെ വിനോദ്, ഉമ തോമസ്,കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് തുടങ്ങിയ അഞ്ച് എം എൽ എ മാരാണ് സത്യാഗ്രഹമിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തതിനാലാണ് സമരമെന്നും വിഡി സതീശൻ പറഞ്ഞു.ഇത് ശരിയായ നടപടിയല്ലെന്നും,പ്രതിപക്ഷം റൂളിങ്ങ് പാലിക്കുന്നില്ല എന്നും, ചരിത്രത്തിൽ ആദ്യമായി സ്പീക്കറുടെ കോലം കത്തിച്ചെന്നും സ്പീക്കർ പറഞ്ഞു. സഭയെ പ്രതിപക്ഷം അവഹേളിക്കുന്നുവെന്നും, പ്രതിപക്ഷ നേതാവിന്റെ കാർമികത്വത്തിലാണ് ഇത് നടക്കുന്നതെന്നും മന്ത്രി എംബി രാജേഷും […]
പെരിയാറിലേക്കു മലിനജലം ഒഴുക്കിയ കമ്പനിയുടെ പ്രവർത്തനാനുമതി റദ്ദാക്കി
പെരിയാറിലേക്കു പൈപ്പ് വഴി മലിനജലം ഒഴുക്കിയ കമ്പനിയുടെ പ്രവർത്തനാനുമതി മലിനീകരണ നിയന്ത്രണ ബോർഡ് റദ്ദാക്കി.എടയാർ വ്യവസായ മേഖലയിൽ പെരിയാറിന്റെ തീരത്തു പ്രവർത്തിക്കുന്ന അലയൻസ് മറൈൻ പ്രൊഡക്ട്സിനെതിരെയാണു നടപടി. ദുർഗന്ധത്തോടെ കറുത്ത മലിനജലം പുഴയിലേക്കു ഒഴുകിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ 15 നു പിസിബി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണു ഞായറാഴ്ച്ച രാത്രി പെരിയാറിലേക്കു വീണ്ടും മലിനജലം ഒഴുക്കിയത്. തുടർന്ന് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പിസിബി ഉദ്യോഗസ്ഥരെയും പോലീസിനെയും വിളിച്ചു വരുത്തുകയാണുണ്ടായത്. തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ നിർദേശിക്കുകയായിരുന്നു.
