വഞ്ചിയൂരിൽ നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമുണ്ടായതായി വിവരമറിയിച്ചിട്ടും നടപടിയെടുക്കാതെ ജോലിയിൽ വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയരാജ്, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആക്രമിക്കപ്പെട്ട വിവരം സ്ത്രീ അറിയിച്ച ശേഷം സ്ഥലത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും എത്തിയിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ കാണോനോ മൊഴി രേഖപ്പെടുത്തി കേസെടുക്കാനോ പൊലീസുകാർ തയ്യാറായില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്.
തടവുകാരെ പ്രണയിച്ച വനിതാ ജയിലര്‍മാര്‍
ബ്രിട്ടണിലെ ഏറ്റവും വലിയ ജയിലായ എച്ച്എംപി ബെര്‍വിനില്‍ 18 വനിതാ ജീവനക്കാരെ പിരിച്ചുവിട്ടു. നോര്‍ത്ത് വെയില്‍സിലെ റെക്‌സാമിലാണ് ഈ ജയില്‍. പിരിച്ചുവിട്ടത് എന്തിനാണെന്നു കേട്ടാല്‍ അമ്പരന്നുപോകും. തടവുപുള്ളികളുമായി പ്രണയത്തിലാകുകയും ലൈംഗിക പങ്കാളികളാക്കുകയും ചെയ്തതിനാണ് 18 പേരെ പിരിച്ചുവിട്ടത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്. ജയില്‍പുള്ളികളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഈയിടെ മൂന്നു വനിതാ ജയില്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോഴാണ് ആറു വര്‍ഷത്തിനിടെ ഇത്രയും വനിതാ ജീവനക്കാര്‍ തടവുകാരുമായി പ്രണയിച്ചെന്നും ലൈംഗിക പങ്കാളികളാക്കുകയും ചെയ്തെന്ന […]
രാത്രി വാര്‍ത്തകള്‍
ലിവ് ഇന്‍ ടുഗെതര്‍ റിലേഷനുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ലിവ് ഇന്‍ ബന്ധങ്ങള്‍ തടയുകയാണോ ഹര്‍ജിക്കാരന്റെ ലക്ഷ്യമെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ ചിഹ്നമാണെന്ന് മുസ്ലിംലീഗ് സുപ്രീം കോടതിയില്‍. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ലീഗിന്റെ വാദം. ബിജെപി, ശിവസേന, ശിരോമണി അകാലിദള്‍ ഉള്‍പ്പെടെ 27 […]
ഒരാളുടെ മാത്രം അഭിപ്രായമാണ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞതെന്ന് എം വി ഗോവിന്ദൻ
ഒരാളുടെ മാത്രം അഭിപ്രായമാണ് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്രൈസ്തവ മേഖലയുടെ മൊത്തം പ്രതികരണമായി അതിനെ കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.ഒരാളുടെ പ്രസ്താവനയുടെ പുറത്ത് ഇടിഞ്ഞ് വീണ് പോകുന്നതല്ല കേരളത്തിൻ്റെ മതനിരപേക്ഷ അടിത്തറ എന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നല്ല മുന്നേറ്റം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകത്തിൽ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് വേതനമെന്ന വൻ വാഗ്‍ദാനവുമായി കോൺഗ്രസ്
കർണാടകത്തിൽ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് വേതനമെന്ന വൻ വാഗ്‍ദാനവുമായി കോൺഗ്രസ് രംഗത്ത്. ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കോൺഗ്രസിന്‍റെ പുതിയ പ്രഖ്യാപനം. തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകും. അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് വേതനമുണ്ടാകും. തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങൾക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങൾ നേരത്തേ കോൺഗ്രസ് […]
വഞ്ചിയൂരിൽ ലൈംഗികാതിക്രമത്തിന് സ്ത്രീ ഇരയാക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
വഞ്ചിയൂരിൽ ലൈംഗികാതിക്രമത്തിന് സ്ത്രീ ഇരയാക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതിക്രമത്തിനിരയായ സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി എത്താൻ വൈകിയത് കൊണ്ടാണ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നൽകിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി തള്ളി
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടാക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നത്.
കലാപ ശ്രമത്തിന് കെ സുധാകരനെതിരെ സെന്‍ട്രൽ പൊലീസ് കേസെടുത്തു
കൊച്ചി കോർപ്പറേഷന് മുന്നിലെ പ്രസംഗത്തിൽ കലാപ ശ്രമത്തിന് കെപിസിസി അധ്യക്ഷൻ കെസുധാകരനെതിരെ കൊച്ചി സെന്‍ട്രൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെ സുധാകരന്റെ പ്രസംഗം. സുധാകരന്റെ പ്രസംഗത്തിന് ശേഷമുള്ള പ്രതിഷേധത്തിൽ മർദ്ദനമേറ്റു എന്ന കാട്ടി കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദിർ പൊലീസില്‍ പരാതി നൽകിയിരുന്നു. സെക്രട്ടറിയെ മർദ്ദിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒളിവിലായിരുന്ന ഇരുവരെയും മൂന്നാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
പ്രതിയെ അറസ്റ്റ് ചെയ്തു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.മെഡിക്കൽ കോളേജിലെ ഗ്രേഡ് 1 അറ്റൻഡർ ആയ വടകര സ്വദേശി ശശീന്ദ്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായും കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ആഗോള ഓഹരി വിപണികളിൽ തകർച്ച
ആഗോള ഓഹരി വിപണികളിൽ തകർച്ച. യൂറോപ്യൻ മാർക്കറ്റുകളിൽ വൻ ഇടിവ്‌രേഖപ്പെടുത്തി. ബാങ്കിങ്ങ് രംഗത്തെ തകർച്ചയാണ് ഇപ്പോൾ വിപണിക്ക് ഭീഷണിയായിരിക്കുന്നത്. ഇന്ത്യൻ ഓഹരി വിപണിയിലും ഇടിവ് പ്രകടമായി. അമേരിക്കൻ സ്വീറ്റ്സർലൻറ് ബാങ്കുകളുടെ തകർച്ചയാണ് ഓഹരി വിപണിയിൽ വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമായിരിക്കുന്നത്. ഏഷ്യൻ യൂറോപ്യൻ മാർക്കറ്റുകളിൽ ഇന്ന് ഒരു പോലെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ മാർക്കററിൽ ഇന്ന് വലിയ ഇടിവുണ്ടായെങ്കിലും ക്ലോസിങ്ങ് സമയമായപ്പോഴേക്കും നില അല്പം മെച്ചപ്പെട്ടു എന്നാണ് റിപ്പോർട്ട് .
