Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് മേൽനോട്ട സമിതി

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് മേൽനോട്ട സമിതി. കേന്ദ്രജലക്കമ്മീഷൻ സുപ്രിം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ കേരളത്തിനും തമിഴ്നാടിനും ഉന്നതാധികാര സമിതി  ചെയർമാൻ നിർദേശം നൽകിയെന്നും കമ്മീഷൻ പറഞ്ഞു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജി നാളെ സുപ്രിം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രജലക്കമ്മീഷനും സുപ്രിം കോടതി ചുമതലപ്പെടുത്തിയ മേൽനോട്ട സമിതിയും ഇക്കാര്യം വ്യക്തമാക്കിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആറ് വകുപ്പുകളിൽ വിജിലൻസ് യൂണീറ്റുകൾക്ക് ഡയറക്ട്ടറുടെ ശുപാർശ

അഴിമതി ഏറ്റം കൂടുതൽ നടക്കുന്നതായി പരാതിയുള്ള ആരോഗ്യം, റവന്യു, രജിസ്ട്രേഷൻ,മോട്ടർ വാഹനം, തദേശം, പൊതുമരാമത്ത് എന്നീ ആറ് വകുപ്പുകളിൽ വിജിലൻസിൽ നിന്നും എസ്പി, ഡി വൈ എസ് പി ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനിൽ നിയമിച്ച് വിജിലൻസ് യൂണീറ്റുകൾ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് വിജിലൻസ് ഡയറക്റ്റർ ശുപാർശ നൽകി. നിലവിൽ എല്ലാ വകുപ്പുകളിലും തന്നെ ആഭ്യന്തര വിജിലൻസുണ്ടെങ്കിലും അതതു വകുപ്പിലെ ഉദ്യോഗസ്ഥർക്ക് തസ്തിക നൽകി നിയമിക്കുന്നതല്ലാതെ നടപടിയുണ്ടാകാറില്ല എന്നതാണ് വാസ്തവം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

താമര ഹിന്ദു, ബുദ്ധമതങ്ങളുടെ മത ചിഹ്നം ആണെന്ന് മുസ്ലിം ലീഗ്

കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിക്കെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത് മുസ്ലീം ലീഗ്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.ബിജെപി യുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം ആണെന്നും മുസ്ലിം ലീഗ്. ചിഹ്നവും, പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് എതിരായ ഹർജിയിലാണ് ലീഗിൻ്റെ ആവശ്യം. കേസില്‍ ബിജെപിയെ കക്ഷി ചേർക്കണമെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകാൻ സിപിഎം

ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം സുപ്രീംകോടതിയെ സമീപിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അതോടൊപ്പം പട്ടികജാതി സംവരണം അട്ടിമറിച്ച ദേവികുളം സിപിഎം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഹൈക്കോടതി വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. നീതിക്കായി നിയമപോരാട്ടം നടത്തി വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഡി.കുമാറിനെ കെപിസിസി പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 20

◾ദേവികുളം മണ്ഡലത്തിലെ സിപിഎം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ തെറ്റായ വിവരങ്ങളും വ്യാജരേഖകളും ഹാജരാക്കിയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നു ഹൈക്കോടതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 7,847 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു രാജ ജയിച്ചത്. വിധിക്കെതിരേ സുപ്രീംകോടതിയില്‍ നാളെ അപ്പീല്‍ നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ◾പ്രതിപക്ഷത്തോട് അനുനയ റൂളിംഗുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി

അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി. വിക്രം എന്ന കുങ്കി ആനയാണ് ആദ്യം എത്തിയിരിക്കുന്നത്. ചിന്നക്കനാല്‍ സിമൻറ് പാലത്തിന് സമീപം റേഷന്‍ കടയക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി ആനയെ അവിടേക്ക് ആകര്‍ഷിച്ച് കൊണ്ടു വന്ന് പിടികൂടാനാണ് വനം വകുപ്പിന്റെ പദ്ധതി.യാത്രയുടെ ക്ഷീണം മാറി അവിടുത്തെ കാലാവസ്ഥയുമായി ഇണങ്ങാൻ കുങ്കിയാനയ്ക്ക് കുറച്ച് സമയമെടുക്കും. 14 മണിക്കൂർ യാത്ര ചെയ്‌തെങ്കിലും വിക്രമിന് കാര്യമായ ക്ഷീണം ഒന്നും ഇല്ലെന്ന് അരിക്കൊമ്പനെ പിടിക്കാനുള്ള കുങ്കിയാനകളിൽ ഒന്നായ വിക്രമിനോടൊപ്പം എത്തിയ വനം […]

Posted inബിസിനസ്സ്

സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്ത് യുബിഎസ്

കുഴപ്പത്തിലായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ സ്വിറ്റ്സര്‍ലന്‍ഡിലെ തന്നെ വലിയ ബാങ്കായ യുബിഎസ് ഏറ്റെടുത്തു. സ്വിസ് ഗവണ്മെന്റ് ഇടപെട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 323 കോടി ഡോളറിനാണ് ഇടപാട്. ആദ്യം 100 കോടി ഡോളറിനു വാങ്ങാനാണ് യുബിഎസ് ശ്രമിച്ചത്. ഏറ്റെടുക്കലില്‍ വരാവുന്ന 540 കോടി ഡോളര്‍ നഷ്ടം ക്രെഡിറ്റ് സ്വീസിന്റെ വിപണി മൂല്യമായ 863 കോടി ഡോളറില്‍ നിന്നു കുറച്ച ശേഷമുള്ള വിലയാണ് ഓഹരിയായി നല്‍കുന്നത്. ക്രെഡിറ്റ് സ്വീസിന്റെ 22.48 ഓഹരികള്‍ക്ക് യുബിഎസിന്റെ ഒരോഹരി കിട്ടും. 900 കോടി സ്വിസ് […]

Posted inടെക്നോളജി

വിലയില്‍ ഞെട്ടിക്കാന്‍ ഗ്യാലക്സി എഫ് 14

സാംസംഗിന്റെ പുത്തന്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ ഗ്യാലക്സി എഫ് 14 മാര്‍ച്ച് 24ന് ഇന്ത്യന്‍ വിപണിയിലെത്തും. ശ്രേണിയിലെ ഏക 5 എന്‍.എം ചിപ്പ്സെറ്റുമായി വരുന്ന ഫോണിന് 10,000-15,000 രൂപനിരക്കിലാണ് വില പ്രതീക്ഷിക്കുന്നത്. 6000 എം.എ.എച്ച് ബാറ്ററി ശ്രേണിയിലെ ആദ്യ 6000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണ് സാംസംഗ് ഗ്യാലക്സി എഫ് 14 ഫോണിനുള്ളത്. 12 ജിബി റാം ഉണ്ടാകും. ഇതില്‍ 6 ജിബി വിര്‍ച്വലാണെന്ന പ്രത്യേകതയുമുണ്ട്. ആന്‍ഡ്രോയിഡ് 13/വണ്‍ യു.ഐ 5.0 ഓപ്പറേറ്റിംഗ് സംവിധാനമാണുണ്ടാവുക. 4 വര്‍ഷത്തിനകം രണ്ട് ഒ.എസ് […]

Posted inവിനോദം

‘വെള്ളരിപട്ടണം’ ട്രെയിലര്‍

മഞ്ജു വാരിയറും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളിലെത്തുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ‘വെള്ളരിപട്ടണം’ ട്രെയിലര്‍ എത്തി. കുടുംബ പശ്ചാത്തലത്തില്‍ ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സിനിമ ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. മാര്‍ച്ച് 24ന് തിയറ്ററുകളിലെത്തും.  

Posted inവിനോദം

‘എന്താടാ സജി’യിലെ ഗാനമെത്തി, ‘ആത്മാവിന്’

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’യിലെ ഗാനമെത്തി. ‘ആത്മാവിന്’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. നിത്യാ മാമനാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം […]