ലൈഫ് സ്‌റ്റൈല്‍ പിക്അപ്പായ ഹൈലക്സിന്റെ മോഡലുകളുടെ വിലയില്‍ മാറ്റം വരുത്തി ടൊയോട്ട. സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറച്ച് 30.40 ലക്ഷം രൂപയാക്കിയപ്പോള്‍ ഹൈ എംടി ഹൈ എടി മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഹൈ എംടിക്ക് 1.35 ലക്ഷവും ഹൈ എടിക്ക് 1.10 ലക്ഷം രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച വില പ്രകാരം ഏറ്റവും ഉയര്‍ന്ന ഹൈലക്സ് മോഡലായ ഹൈ എടിക്ക് 37.90 ലക്ഷം രൂപയാണ് വില. നേരത്തെ അത് 36.80 ലക്ഷമായിരുന്നു. ഹൈ എംടിയുടെ വില […]
ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങള്‍
കാവുകളെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ സമഗ്രപഠനം. ഈ പുസ്തകം തികച്ചുമൊരു അക്കാദമിക പഠനമല്ലായിരിക്കാം. പക്ഷേ, നിങ്ങള്‍ക്കു വേണ്ടതിലധികം ഇതിലുണ്ട്. സ്ഥലദേവതകളെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ തുടങ്ങി കാവുകള്‍ക്കുള്ളിലെ അപൂര്‍വ്വസസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങള്‍ വരെ ഉണ്ണികൃഷ്ണന് സുപരിചിതമാണ്. ചരിത്രവും ഐതിഹ്യവും പരിസ്ഥിതിശാസ്ത്രവും ജനിതകശാസ്ത്രവും എല്ലാം കൂടിക്കലര്‍ന്നു കിടക്കുന്ന ഒരു കൗതുകകരമായ ദൃശ്യമാണിത്. വേണ്ടവര്‍ക്ക് ഇവയില്‍നിന്ന് വേണ്ടത് തിരഞ്ഞെടുക്കാം. കേരള സാഹിത്യ അക്കാദമി പ്രഥമ ജി.എന്‍. പിള്ള എന്‍ഡോവ്മെന്റ് അവാര്‍ഡ്, എന്‍.വി. കൃഷ്ണവാരിയര്‍ സാഹിത്യ പുരസ്‌കാരം എന്നിവ നേടിയ കൃതി. ‘ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങള്‍’. […]
ശ്വാസകോശ കാന്‍സറിന്റെ ആദ്യ ലക്ഷണം വിട്ടുമാറാത്ത ചുമ
ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം തുടങ്ങി പല ഘടകങ്ങള്‍ ശ്വാസകോശ അര്‍ബുദ നിരക്കിലെ വര്‍ധനയ്ക്ക് പിന്നിലുണ്ട്. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല. പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. വായു മലിനീകരണവും ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിതരില്‍ 67 ശതമാനം പുരുഷന്മാരാണ്. എന്നാല്‍ സ്ത്രീകളിലെ […]
മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്നത് അവസാനിപ്പിക്കാൻ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ്
മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്നത് ജുഡീഷ്യൽ നടപടികളുടെ മൗലിക തത്വങ്ങൾക്ക് എതിരാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്നത് അവസാനിപ്പിക്കാൻ നടപടി എടുക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രതിരോധ സൈനിക വിഭാഗങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ വിശദീകരണം അറ്റോർണി ജനറൽ മുദ്ര വച്ച കവറിൽ സമർപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് നിലപാട് […]
വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻകംടാക്സ് റെയ്ഡ്
വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻകംടാക്സ് റെയ്ഡ്. നിലം ഭൂമിയടക്കം വാങ്ങി നികത്തി വൻകിട ഗ്രൂപ്പുകൾക്ക് കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വെച്ച് നടത്തിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തി.കൊച്ചിയിലും കൊയിലാണ്ടിയിലും ഡൽഹിയിലും ചെന്നെയിലും മുംബൈയിലും പരിശോധന തുടരുകയാണ്. ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ ചെന്നൈ യുണിറ്റാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. ലാന്റ് ബാങ്കിന്റെ പേരിലുളള സാമ്പത്തിക ഇടപാടുകളാണ് […]
മധ്യാഹ്ന വാര്‍ത്തകള്‍
ദേവികുളം മണ്ഡലത്തിലെ സിപിഎം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ തെറ്റായ വിവരങ്ങളും വ്യാജരേഖകളും ഹാജരാക്കിയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നു ഹൈക്കോടതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 7,847 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു രാജ ജയിച്ചത്. പ്രതിപക്ഷത്തോട് അനുനയ ശ്രമവുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം സഭാ രേഖകളില്‍നിന്നു നീക്കും. അനുചിതമായ പരാമര്‍ശമായിരുന്നെന്നും ഷംസീര്‍ പറഞ്ഞു. സഭാ […]
നിയമസഭാ സംഘർഷങ്ങളിൽ സ്പീക്കറുടെ റൂളിങ്ങ്
നിയമസഭാ സംഘർഷങ്ങളിൽ സ്പീക്കറുടെ റൂളിങ്ങ്. നടന്നത് ഒഴിവാക്കപ്പെടേണ്ട സംഭവങ്ങളാണെന്നും,പ്രതിപക്ഷ അവകാശങ്ങൾ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, സമാന്തരസഭ ചേർന്നത് അത്ഭുതപ്പെടുത്തിയെന്നും, ഭാവിയിൽ ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും, എന്നാൽ ഷാഫി തോൽക്കുമെന്ന പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്നും, സഭ ടി വിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമെന്നും മാർഗനിർദേശങ്ങൾ പുന:പരിശോധിച്ച് പുറപ്പെടുവിക്കുമെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ സ്പീക്കറുടെ റൂളിങ്ങിൽ അവ്യക്തതയുണ്ടെന്നും, പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും വിഡി സതീശൻ പറഞ്ഞു.
ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി
പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎൽഎ എരാജയ്ക്ക് അർഹതയില്ലെന്ന് ഹൈക്കോടതി. തുടർന്ന് ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ദേവികുളത്തെ സിപിഎം എംഎൽഎ എ.രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.എ.രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ.രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി.കുമാർ […]
പാർലമെൻറിലും ബഹളം
പാർലമെൻറിലും ബഹളം. ലോക്‌സഭയിൽ സഭ തുടങ്ങിയ ഉടനെ അദാനി വിഷയത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും,രാഹുൽ മാപ്പുപറയണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടു.ചോദ്യോത്തരവേള മുന്നോട്ടു പോകട്ടെയെന്നും, അടിയന്തരപ്രമേയ നോട്ടീസ് പരിശോധിക്കാമെന്നും ഓം ബിർള പറയുകയുണ്ടായി.രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ മാപ്പു പറയാതെ രാഹുലിനെക്കൊണ്ട് സംസാരിക്കാൻ അനുവദിക്കില്ല എന്നുള്ള നിലപാടിലാണ് ഭരണപക്ഷം.
കര്‍ഷകരുടെ പ്രശ്നങ്ങൾ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
കര്‍ഷകരുടെ പ്രശ്നങ്ങൾ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും, കര്‍ഷക യോഗത്തിനിടയിൽ താൻ പറഞ്ഞ കാര്യങ്ങൾ സഭയുടെ പ്രതിനിധിയായല്ലെന്നും കര്‍ഷകരിലൊരാളായാണെന്നും താനും ഒരു കര്‍ഷകനാണെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ഷക പ്രശ്നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയതിൽ സന്തോഷമെന്നും, നേരത്തേ കര്‍ഷകരുടെ വിഷമങ്ങൾ ചര്‍ച്ചയാകുന്നില്ലായിരുന്നു. ഇപ്പോൾ രാഷ്ട്രീയ പാര്‍ട്ടികൾ എല്ലാം പ്രശ്നങ്ങൾ അന്വേഷിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു. അതോടൊപ്പം മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേർത്ത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് ബിജെപി […]
