ഇലക്ട്രിക് വാഹന വ്യവസായത്തിലെ അറിയപ്പെടുന്ന പേരായ ബിഗൌസ് കമ്പനി അതിന്റെ ബിജി സി12 ഇവി സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നു. റിവേഴ്‌സ് മോഡ് ഓപ്ഷനുമായാണ് ഈ സ്‌കൂട്ടര്‍ എത്തുന്നത്. വിപരീത ദിശയില്‍, സ്‌കൂട്ടര്‍ മണിക്കൂറില്‍ മൂന്ന് കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്നു. കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത് അനുസരിച്ച്, ഒരിക്കല്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍, ഈ സ്‌കൂട്ടര്‍ ഏകദേശം 143 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. ഈ സ്‌കൂട്ടറിന് 2500 ണ മോട്ടോര്‍ ഉണ്ട്. ഇത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത നല്‍കുന്നു. ഈ […]
കൂവം
കഥ രസത്തോടെ കഥയായി പറയുന്ന ലാളിത്യത്തെ തന്റെ എഴുത്തിന്റെ മുദ്രയാക്കിയ കഥാകാരനാണ് വി.കെ.കെ. രമേഷ്. പ്രമേയമാണ് രമേഷിന്റെ കഥയുടെ കരുത്ത്. സ്വപ്നങ്ങളെ ജീവിതമാക്കിയും ജീവിതത്തെ സ്വപ്നമാക്കിയും അതിരില്ലാതെ ഒഴുകുന്ന ഇതിലെ കഥകള്‍ വായനക്കാരെ ഭാവനയുടെ അനന്തമായ ആകാശത്തെ കാണിച്ച് വിസ്മയിപ്പിക്കും. ‘കൂവം’. വി കെ കെ രമേശ്. ഡിസി ബുക്‌സ്. വില 171 രൂപ.
ഹീമോഗ്ലോബിന്റെ കുറവ് അനീമിയയ്ക്ക് കാരണം
ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയ്ക്കിടയാക്കുന്നത്. ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തളര്‍ച്ച, തലക്കറക്കം തുടങ്ങിയവയൊക്ക വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ ഏത് പ്രായക്കാര്‍ക്കും വരാം. അനീമിയ തന്നെ പല തരത്തിലുണ്ട്. അതില്‍ ഭക്ഷണത്തിലെ അയണിന്റെ കുറവ് മൂലമുണ്ടാകുന്നതാണ് അയണ്‍ ഡെഫിഷ്യന്‍സി അനീമിയ. ഇതാണ് മിക്കയാളുകളിലും കാണപ്പെടുന്നത്. കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതും തിരിച്ച് കാര്‍ബണ്‍ഡയോക്സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന ധര്‍മം ശരീരത്തില്‍ നിര്‍വഹിക്കുന്നത് രക്തത്തിലെ […]
രാത്രി വാര്‍ത്തകള്‍
നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഹകരിക്കില്ലെന്നത് ഉറച്ചനിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാല്‍ പൂച്ചക്കുട്ടികളെ പോലെ നിയമസഭയിലിരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. നാളെ രാവിലെ സഭാ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിയാലോചനയിലും ഇതുതന്നെയാണു നിലപാടെന്നു സതീശന്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിലുള്ള ആശങ്കകളാണ് ലണ്ടനില്‍ നടന്ന സംവാദത്തില്‍ പങ്കുവെച്ചതെന്ന് രാഹുല്‍ ഗാന്ധി. മറ്റൊരു […]
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യസംഘം വയനാട്ടില്‍ നിന്നും പുറപ്പെട്ടു
ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ആദ്യ ദൗത്യസംഘം വയനാട്ടില്‍ നിന്നും പുറപ്പെട്ടു. വിക്രം എന്ന കുങ്കി ആനയുമായുള്ള സംഘമാണ് പുറപ്പെട്ടത്. വരും ദിവസങ്ങളിലായി കോന്നി സുരേന്ദ്രന്‍, കുഞ്ചു, സൂര്യന്‍ എന്നീ കുങ്കിയാനകളെയും മുത്തങ്ങയില്‍ നിന്നും കൊണ്ടുപോകും.26 അംഗ ദൗത്യസംഘവും ഉടന്‍ ഇടുക്കിയിലെത്തും. 21 ന് നടക്കുന്ന ഉന്നതതല യോഗത്തിലായിരിക്കും ആനയെ മയക്കുവെടി വെക്കുന്ന തീയതി തീരുമാനിക്കുക.ദേവികുളത്ത് നിന്നെത്തിച്ച 130 ഓളം യൂക്കാലിപ്റ്റസ് തടികള്‍ കൊണ്ടാണ് അരിക്കൊമ്പനെ തളയ്ക്കാനുള്ള കൂടിന്റെ […]
മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പരാമർശത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ
തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പരാമർശത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത്. മാർ ജോസഫ് പാംപ്ലാനിയെ പോലെ ബഹുമാന്യനായ പിതാവ് ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. കേന്ദ്ര സർക്കാർ ഒരു കർഷകനെയും സഹായിക്കുന്നില്ലെന്നതാണ് സത്യം. ബിജെപി ഗവൺമെൻ്റ് എന്ത് സഹായമാണ് ചെയ്തതെന്ന് കേരളത്തിലെ ബിജെപി നേതാക്കൾ വ്യക്തമാക്കണം. ക്രിസ്തീയ മതപുരോഹിതന്മാർ ഇത്തരത്തിൽ ചിന്തിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസനിധി കേസിൽ വിധി വൈകുന്നതിൽ ദുരൂഹതയെന്ന് കെ.സുധാകരൻ
ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായുള്ള പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ലോകായുക്തയ്ക്ക് ലഭിച്ച ആനുകൂല്യങ്ങളും രാഷ്ട്രീയചായ്‌വും ഇതിന്റെ പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. ലോകായുക്ത നിശബ്ദമായതിന്റെ പിന്നിലുള്ള കാരണങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നു സുധാകരന്‍ പറഞ്ഞു. ലോകായുക്ത നീതിബോധത്തോടെ വിധി പ്രസ്താവിച്ചാല്‍ പിണറായി വിജയന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന് ഉറപ്പാണ്. ലോകായുക്തയുടെ വിധി ഉണ്ടായ ഉടനേ കെടി ജലീലിനു […]
100 കോടി രൂപ പിഴ ഒഴിവാക്കാനുള്ള നിയമസാധ്യതകൾ തേടി കൊച്ചി കോർപ്പേറഷൻ
ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴ ഒഴിവാക്കാനുള്ള നിയമസാധ്യതകൾ തേടി കൊച്ചി കോർപ്പേറഷൻ. എൻജിടി വിധിയ്ക്ക് എതിരെ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് നീക്കം. എവിടെ ഹർജി നൽകണമെന്നതിലാണ് നിയമവിദഗ്ധരുടെ അഭിപ്രായം തേടുന്നത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും പിഴ കണക്കാക്കുന്നതിൽ ശാസ്ത്രീയ പഠനം നടത്തിയിട്ടില്ലെന്നുമാണ് കോർപ്പറേഷന്‍റെ വാദം.
രാഹുൽ ഗാന്ധിക്കെതിരായ ഡൽഹി പൊലീസിന്റെ നടപടി രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്
രാഹുൽ ഗാന്ധിക്കെതിരായ ഡൽഹി പൊലീസിന്റെ നടപടി രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്. തന്നെ കണ്ട സ്ത്രീകളുടെ വിവരങ്ങൾ രാഹുൽ വ്യക്തമാക്കണമെന്ന വിചിത്രമായ ആവശ്യമാണ് ഡൽഹി പൊലീസ് മുന്നോട്ട് വെക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെ ലക്ഷക്കണക്കിന് പേരെ രാഹുൽ കണ്ടിരുന്നു. ആ വ്യക്തികളുടെ വിശദാംശങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ നൽകണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്. പൊലീസിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടേണ്ടതാണെന്നും ഇത് രാഷ്ട്രീയ വിരോധം തീർക്കലാണെന്നത് വ്യക്തമാണെന്നും കോൺഗ്രസ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജനുവരി 30 […]
കൊച്ചി കോർപ്പറേഷനിൽ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു
ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചി കോർപ്പറേഷനിൽ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു. തേവര ഡിവിഷനിൽ അജൈവമാലിന്യ നീക്കത്തിന്‍റെ ഉദ്ഘാടനം കൗൺസിലർ പിആർ അനീഷ് ഉദ്ഘാടനം ചെയ്തു. ക്ലീൻ കേരള കമ്പനിയാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം സംഭരിക്കുന്നത്. വഴിയരികിൽ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യനീക്കം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. രണ്ടാംഘട്ടമായി ഇത് നടപ്പാക്കാനാണ് തീരുമാനം.
