Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 19

◾നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘര്‍ഷത്തില്‍ മഹസര്‍ തയ്യാറാക്കാനും എംഎല്‍എമാരുടെ മൊഴിയെടുക്കാനും അനുമതി തേടി പോലീസ് നിയമസഭാ സെക്രട്ടറിക്കു കത്തു നല്‍കി. തര്‍ക്കം പരിഹരിക്കാന്‍ നാളെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ ധാരണയാകുമോയെന്നതനുസരിച്ചാകും സ്പീക്കറുടെ ഓഫീസിന്റെ തുടര്‍ നടപടി. കെകെ രമയുടെ കൈയൊടിച്ചെന്ന പരാതിയില്‍ സൈബര്‍ പൊലീസ് സച്ചിന്‍ദേവിനെതിരേ ഇതുവരെ കേസെടുത്തിട്ടില്ല. ◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയെന്നും സ്വന്തക്കാര്‍ക്കു വീതിച്ചു നല്‍കിയെന്നും ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും വിധി പറയാതെ ലോകായുക്ത. കേസിലെ […]

Posted inബിസിനസ്സ്

തുടര്‍ച്ചയായ മൂന്നാം മാസവും കയറ്റുമതിയില്‍ ഇടിവ്

തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ്. ഫെബ്രുവരിയില്‍ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 37.15 ബില്യണ്‍ ഡോളറിനെതിരെയാണ് ഈ നിലയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഇത് വ്യക്തമാവുന്നത്. ഇറക്കുമതിയും 8.21 ശതമാനം ഇടിഞ്ഞ് 51.31 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 55.9 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണ് ഇക്കുറി കുറവുണ്ടായിരിക്കുന്നത്. ഫെബ്രുവരിയില്‍ രാജ്യത്തിന്റെ വ്യാപാരക്കമ്മി 17.43 ബില്യണ്‍ […]

Posted inടെക്നോളജി

ഐടെല്‍ പി40 വിപണിയിലെത്തി

ഐടെല്‍ പവര്‍ സീരീസിലെ ആദ്യ സ്മാര്‍ട്ട്ഫോണായ ഐടെല്‍ പി40 വിപണിയില്‍ അവതരിപ്പിച്ചു. 6000 എംഎഎച്ച് മെഗാ ബാറ്ററി, 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് വാട്ടര്‍ഡ്രോപ്പ് ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളുമായി ഈ വിഭാഗത്തില്‍ വിപണിയിലിറങ്ങുന്ന ആദ്യ സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകതയും ഐടെല്‍ പി40യ്ക്കുണ്ട്. എസ്സി9863എ ചിപ്സെറ്റ് അധിഷ്ഠിതമായ ആന്‍ഡ്രോയിഡ് 12 ഗോ എഡിഷനിനാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പി40 സ്മാര്‍ട്ട്ഫോണില്‍ സുരക്ഷക്കായി ഫിംഗര്‍പ്രിന്റ്, ഫേസ് ഐഡി സെന്‍സര്‍ എന്നീ ഫീച്ചറുകളുമുണ്ട്. 18വാട്ട് ഫാസ്റ്റ് ചാര്‍ജിംഗാണ് ഇതിനുള്ളത്. 64ജിബി/2ജിബി, 64ജിബി/4ജിബി […]

Posted inവിനോദം

ചിമ്പു നായകനായ’പത്ത് തല’യുടെ ട്രെയിലര്‍

ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത് തല’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിമ്പുവിന്റെ മാസ് പ്രകടനമാകും ചിത്രത്തിലേതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളില്‍ എത്തും. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം […]

Posted inവിനോദം

‘തൂ ഝൂടി മേയ്ന്‍ മക്കാര്‍’ 100 കോടി ക്ലബില്‍

രണ്‍ബിര്‍ കപൂര്‍ നായകനായെത്തിയ ചിത്രം ‘തൂ ഝൂടി മേയ്ന്‍ മക്കാര്‍’ 100 കോടി ക്ലബില്‍. ‘പ്യാര്‍ ക പഞ്ച്‌നമ’യും, ‘ആകാശ്‌വാണി’യുമൊക്കെ സംവിധാനം ചെയ്ത ലവ് രഞ്ജന്‍ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായ ‘തൂ ഝൂടി മേയ്ന്‍ മക്കാര്‍’ 101.98 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്ന്‍ […]

Posted inഓട്ടോമോട്ടീവ്

ഫ്രണ്ട് സസ്പെന്‍ഷന്‍ യൂണിറ്റ് മാറ്റി നല്‍കാന്‍ ഒല

ഒല ഇലക്ട്രിക് തങ്ങളുടെ നിരത്തിലുള്ള ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഫ്രണ്ട് സസ്പെന്‍ഷന്‍ യൂണിറ്റ് മാര്‍ച്ച് 22 മുതല്‍ സൗജന്യമായി മാറ്റി നല്‍കുന്നതായി റിപ്പോര്‍ട്ട്. എസ്1, എസ്1 പ്രോ മോഡലുകളുടെ സസ്‌പെന്‍ഷനില്‍ മാത്രമേ മാറ്റമുണ്ടാകൂ. ഇതിനായി ഡീലര്‍മാര്‍ പ്രചാരണം നടത്തും. ആളുകള്‍ അവരുടെ അടുത്തുള്ള ഒല എക്‌സ്പീരിയന്‍സ് സെന്ററിലോ സേവന കേന്ദ്രത്തിലോ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. പിന്നീട് വിവരം ലഭിക്കുന്നത് അനുസരിച്ച് വാഹനം ഇവിടെ എത്തിക്കാം. ഇതിനായി മാര്‍ച്ച് 22 മുതല്‍ അപ്പോയിന്റ്‌മെന്റ് വിന്‍ഡോകള്‍ തുറക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി […]

Posted inപുസ്തകങ്ങൾ

ചിത്രപുസ്തകത്തിലെ യാത്രികര്‍

എഴുത്തുവഴികളില്‍ ഒറ്റയാനാവുമ്പോഴും വിചിത്രമായ ജീവിതാനുഭവങ്ങളെ കൈയൊതുക്കത്തോടെ ആവിഷ്‌കരിക്കുകയാണ് ശ്രീജിത്ത്. യാദൃച്ഛികതയിലൂടെയുള്ള യാത്രയും പ്രണയത്തിന്റെ സുസ്വരങ്ങളും ആധുനികമായ കാഴ്ചപ്പാടുകളും നര്‍മ്മത്തിന്റെ പൊലിമയുംകൊണ്ട് വിചിത്രയാത്രയിലെ യാത്രക്കാര്‍ ഒരു പെയിന്റിംഗില്‍ എന്നപോലെ പ്രത്യക്ഷപ്പെടുമ്പോള്‍, ഒരു ക്യാമറാക്കണ്ണിലൂടെ ജീവിതത്തിനുനേരെ നോക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നു. ‘ചിത്രപുസ്തകത്തിലെ യാത്രികര്‍’. ശ്രീജിത്ത് വള്ളിക്കുന്ന്. ഗ്രീന്‍ ബുക്‌സ്. വില 104 രൂപ.  

Posted inആരോഗ്യം

ദിവസേന 15 മിനിറ്റെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കണം!

നിരന്തരം സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടിരിക്കുന്നത് ശാരീരികമായി മാത്രമല്ല മാനസികമായും നമ്മെ ബാധിക്കുമെന്നാണ് സമീപകാലത്ത് ഒരു റിപ്പോര്‍ട്ട് വന്നിട്ടുളളത്. അമിതമായ സോഷ്യല്‍ മീഡിയ അഭിനിവേശം മറവി , വിഷാദം ഉള്‍പ്പെടെയുളള അവസ്ഥകളിലേക്ക് നമ്മെ നയിക്കാം. തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് ആളുകളുടെ മാനസികാരോഗ്യത്തെ കൂടുതലായി ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകള്‍ ചുറ്റുമുളളവരില്‍ നിന്ന് അകലം പാലിക്കുന്നു. ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന ലോകം യഥാര്‍ത്ഥ്യമാണെന്നും ഇതാണ് സന്തോഷമെന്നും കരുതുന്നു. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം മാനസികമായി മാത്രമല്ല ശാരീരികമായും […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘര്‍ഷത്തില്‍ മഹസര്‍ തയ്യാറാക്കാനും എംഎല്‍എമാരുടെ മൊഴിയെടുക്കാനും അനുമതി തേടി പോലീസ് നിയമസഭാ സെക്രട്ടറിക്കു കത്തു നല്‍കി. തര്‍ക്കം പരിഹരിക്കാന്‍ നാളെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ ധാരണയാകുമോയെന്നതനുസരിച്ചാകും സ്പീക്കറുടെ ഓഫീസിന്റെ തുടര്‍നനടപടി. കെകെ രമയുടെ കൈയൊടിച്ചെന്ന പരാതിയില്‍ സൈബര്‍ പൊലീസ് സച്ചിന്‍ദേവിനെതിരേ ഇതുവരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയതിലും സ്വന്തക്കാര്‍ക്കു വീതിച്ചു നല്‍കിയതിനും മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും വിധി പറയാതെ ലോകായുക്ത. കേസിലെ വിധി […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 19

◾ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നു വ്യാഖ്യാനിച്ചപ്പോള്‍ ജനം തിരുത്തിയതുപോലെ മോദിയെന്നാല്‍ ഇന്ത്യയെന്നു വാദിക്കുന്നവരെ ജനം തിരുത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങളെ മോദി തകര്‍ക്കുകയാണ്. വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നത് അപകടകരമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കോര്‍പറേറ്റുകള്‍ക്കു പണയപ്പെടുത്തിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ◾പുതിയ അധ്യയന വര്‍ഷം ഈ മാസംതന്നെ തുടങ്ങുന്നത് സിബിഎസ്ഇ […]