Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ

മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാർത്ഥികളുടെ പാഠേത്യരപ്രവർത്തനങ്ങളും പ്രധാനമാണെന്ന് കാട്ടിയാണ് സിബിഎസ്ഇ സ്കൂൾക്ക് നിർദ്ദേശം നൽകിയത്. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് സിബിഎസ്ഇ സ്കൂളുകളിൽ അധ്യയനവർഷം തുടങ്ങുന്നത്. എന്നാൽ ഉത്തരേന്ത്യയിലടക്കം കേരളത്തിലുമടക്കം പല സ്കൂളുകളിലും ഏപ്രിൽ ഒന്നിന് മുൻപ് തന്നെ ക്ലാസുകൾ തുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കർശന നിർദ്ദേശം നൽകിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ

മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കേരളം ദത്ത് എടുക്കുന്നത് അംബാനിയെയോ അദാനിയേയൊ അല്ല ദരിദ്ര കുടുംബങ്ങളെ ആണ്. കെ റെയിലിനെ സംഘം ചേർന്നു തകർക്കാൻ ശ്രമിച്ചു. ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല. ജനങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല, അല്ലെങ്കിൽ അവർ വരുമോ എന്നും ​എം വി ​ഗോവിന്ദൻ ചോദിച്ചു.

Posted inലേറ്റസ്റ്റ്

ഹരിത ട്രൈബുണലിന്റെ ഉത്തരവ് കോർപ്പറേഷന് ലഭിച്ചുവെന്ന് എംബി രാജേഷ്

ഹരിത ട്രൈബുണലിന്റെ ഉത്തരവ് കോർപ്പറേഷന് ലഭിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു. ‘28,000 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് ട്രൈബ്യൂണൽ നേരത്തെ പിഴ ചുമത്തിയിരുന്നു. അപ്പോൾ കേരളത്തെ ഒഴിവാക്കുകയാണ് ചെയ്തത്. മാലിന്യ സംസ്‌കരണത്തിൽ കേരളം സ്വീകരിച്ച നടപടികൾ അംഗീകരിച്ചാണ് ട്രൈബ്യൂണൽ അങ്ങനെയൊരു തീരുമാനമെടുത്തത്. ഇപ്പോൾ വന്ന ഉത്തരവ് ഗൗരവത്തോടെ കാണുന്നു. ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടു’- മന്ത്രി എംബി രാജേഷ് പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന നിർദ്ദേശത്തിൽ ഉത്തരവ് വിശദമായി പഠിച്ച […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വർഗീയ താൽപര്യങ്ങളുണ്ടെങ്കിലും ലീഗിന് തീവ്രവാദ നിലപാടില്ലെന്ന് ആർ.എസ്.എസ്

വർഗീയ താൽപര്യങ്ങളുണ്ടെങ്കിലും ലീഗിന് തീവ്രവാദ നിലപാടില്ലെന്ന് ആർ.എസ്.എസ്. ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നത്. ബഹുജന സമ്പർക്കത്തിനിടെ ഒരു സിറ്റിംഗ് ലീഗ് എംഎൽഎയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി പ്രത്യേകം ചർച്ച നടത്തിയിട്ടില്ലെന്നും ചർച്ചയ്‌ക്കെത്തിയ സംഘത്തിൽ അവരുടെ പ്രതിനിധിയും ഉണ്ടായതായും ആർഎസ്എസ് വ്യക്തമാക്കി. കേരളത്തിൽ ക്രിസ്ത്യൻ സഭകളുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്നും ആർഎസ്എസ് നേതൃത്വം കൂട്ടിച്ചേർത്തു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  തിങ്കളാഴ്ച ഡല്‍ഹി രാംലീല മൈതാനിയില്‍ കിസാന്‍ മഹാപഞ്ചായത്ത്. കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണു പരിപാടി. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു സമരം നിര്‍ത്തിയതാണ്. പക്ഷേ മൂന്നു വര്‍ഷമായിട്ടും വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരകാഹളവുമായി കര്‍ഷകര്‍ സംഗമിക്കുന്നത്. താങ്ങുവില, എംഎസ്പി പാനല്‍ രൂപീകരിക്കല്‍, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണു സമരം. മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കോര്‍പറേറ്റുകള്‍ക്കു പണയപ്പെടുത്തുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. […]

Posted inബിസിനസ്സ്

ഡിജിറ്റല്‍ വായ്പകള്‍ക്ക് ആവശ്യക്കാരേറുന്നു

രാജ്യത്ത് ഡിജിറ്റല്‍ വായ്പകള്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഫിന്‍ടെക് അസോസിയേഷന്‍ ഓഫ് കണ്‍സ്യൂമര്‍ എംപവര്‍മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ ഡിജിറ്റല്‍ വായ്പകളുടെ എണ്ണത്തില്‍ 147 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഡിജിറ്റല്‍ വായ്പകളുടെ എണ്ണം 1.83 കോടി രൂപയായി. കൂടാതെ, ഡിജിറ്റല്‍ വായ്പകളുടെ മൂല്യം 118 ശതമാനം വര്‍ദ്ധനവോടെ 18,540 കോടി രൂപയിലെത്തി. ഡിജിറ്റല്‍ വായ്പകള്‍ക്കെതിരെ നിരവധി തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നതിനാല്‍, റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ വായ്പകള്‍ക്ക് കടുത്ത […]

Posted inവിനോദം

‘കള്ളനും ഭഗവതിയും’ ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍ എത്തി. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍, മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് […]

Posted inവിനോദം

‘മദനോത്സവ’ത്തില്‍ പ്രധാന വേഷത്തില്‍ ബാബു ആന്റണി

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘മദനോത്സവം’. രതീഷിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബു ആന്റണിയാണ് പോസ്റ്ററില്‍ കാണുന്ന പ്രധാന കഥാപാത്രം. ബാബു ആന്റണിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, രാജേഷ് മാധവന്‍, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ […]

Posted inഓട്ടോമോട്ടീവ്

ബജാജ് സിടി110എക്‌സ് ബൈക്കിന് വന്‍ ഡിമാന്‍ഡ്

ബജാജ് സിടി110എക്‌സ് ബൈക്കിന് വിപണിയില്‍ വന്‍ ഡിമാന്‍ഡ്. ബജാജ് സിറ്റി 110എക്‌സ് ബൈക്ക് ശക്തമായ മൈലേജിനൊപ്പം മികച്ച ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഈ ബൈക്ക് ലിറ്ററിന് 70 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. മുന്നിലെയും പിന്നിലെയും ടയറുകളില്‍ ഇതിന് ഡ്രം ബ്രേക്കുകള്‍ ലഭിക്കുന്നു. ഇത് റൈഡറെ റോഡില്‍ സുരക്ഷിതമായി തുടരാനും ബൈക്ക് നിയന്ത്രിക്കാനും സഹായിക്കുന്നു. 59,104 രൂപ മുതല്‍ 67,322 എക്സ്ഷോറൂം വരെ എക്‌സ്‌ഷോറൂം വിലയിലാണ് ബൈക്ക് വിപണിയിലുള്ളത്. 11 ലിറ്ററിന്റെ ഇന്ധനടാങ്ക് ബൈക്കിലുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും […]

Posted inപുസ്തകങ്ങൾ

മഞ്ഞിലെ പക്ഷി

ഇമേജറികളുടെ സൗമ്യമായ നടുക്കങ്ങളിലൂടെയാണ് മാനസിയുടെ കഥകള്‍ പുരോഗമിക്കുന്നത്. ഇടുങ്ങിയ സ്‌ത്രൈണാനുഭവങ്ങളില്‍നിന്നുള്ള സത്യസന്ധമായ വാതില്‍ തുറക്കലുകളാണ ഈ കഥകള്‍. ഇടനാഴികളിലെ ചതുരക്കളങ്ങള്‍ കവച്ചുവെയ്ക്കുന്നതിന്റെ സാഹസികത തിരിച്ചുപിടിക്കുമ്പോഴാണ് അസംഗമായ അനുരാഗം കഥകളില്‍ കടന്നുവരുന്നത്. സത്വരമായ വിരുദ്ധതകള്‍ വളരെ ആശാസ്യമായിതന്നെ രചനകളില്‍ ഉള്ളടക്കം ചെയ്യുന്ന ക്രാഫ്റ്റിനെ മാനസിയുടെ കഥകള്‍ വിദഗ്ധമായി കയ്യടക്കുന്നു. പുരുഷനോ സമൂഹമോ നിര്‍മ്മിക്കുന്ന കളത്തിന്റെ അതിരുകളില്‍ തളംകെട്ടി നില്ക്കാനാവാതെ ചെളി തെറിപ്പിക്കുന്ന അനിയന്ത്രിതങ്ങളുടെ ഭൂമികയിലേക്ക് കാലെടുത്ത് വെയ്ക്കുകയാണവള്‍. അനിശ്ചിതത്വവും അരക്ഷിതത്വവും നിറഞ്ഞ സ്വയംനിര്‍മ്മിതികളെ സ്‌നേഹിക്കാനാണ് മാനസിയുടെ സ്ത്രീകഥാപാത്രങ്ങള്‍ ഒരുമ്പെടുന്നത്. […]