മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാർത്ഥികളുടെ പാഠേത്യരപ്രവർത്തനങ്ങളും പ്രധാനമാണെന്ന് കാട്ടിയാണ് സിബിഎസ്ഇ സ്കൂൾക്ക് നിർദ്ദേശം നൽകിയത്. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് സിബിഎസ്ഇ സ്കൂളുകളിൽ അധ്യയനവർഷം തുടങ്ങുന്നത്. എന്നാൽ ഉത്തരേന്ത്യയിലടക്കം കേരളത്തിലുമടക്കം പല സ്കൂളുകളിലും ഏപ്രിൽ ഒന്നിന് മുൻപ് തന്നെ ക്ലാസുകൾ തുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കർശന നിർദ്ദേശം നൽകിയത്.
മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ
