‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ചിത്രത്തിന്റെ സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘മദനോത്സവം’. രതീഷിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബു ആന്റണിയാണ് പോസ്റ്ററില്‍ കാണുന്ന പ്രധാന കഥാപാത്രം. ബാബു ആന്റണിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, രാജേഷ് മാധവന്, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്, ഭാമ അരുണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ സന്തോഷ് കുമാറിന്റേതാണ് ചിത്രത്തിന്റെ കഥ. കാഞ്ഞങ്ങാട് ആണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. അജിത് വിനായക ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വളരെ രസകരമായ സോങ് ടീസറിലൂടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ നടത്തിയത്.
‘മദനോത്സവ’ത്തില്‍ പ്രധാന വേഷത്തില്‍ ബാബു ആന്റണി
