മുസ്ലിം ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നതെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹക് പിഎൻ ഈശ്വരൻ വ്യക്തമാക്കി. മുസ്ലിം ലീഗിന് വർഗീയ താൽപര്യങ്ങളുണ്ടെന്നും എന്നാൽ തീവ്രവാദ പാർട്ടികളുടെ നിലപാട് ലീഗിനില്ലെന്നും ആർഎസ്എസ് നേതാക്കൾ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായല്ല ദില്ലിയിൽ ചർച്ച നടത്തിയത്. ചർച്ചയ്ക്കെത്തിയ സംഘത്തിൽ ജമാ അത്തേ ഇസ്ലാമി പ്രതിനിധിയും ഉണ്ടായിരുന്നു. ജമാ അത്തെ ഇസ്ലാമിയുമായി തുറന്ന ചർച്ച അവരുടെ തീവ്ര നിലപാടുകളിൽ മാറ്റമുണ്ടായാൽ മാത്രമേ നടത്തൂവെന്നും ആർഎസ്എസ് നേതാക്കൾ വ്യക്തമാക്കി.
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 18
◾ബ്രഹ്‌മപുരം തീപിടുത്തത്തിനു കൊച്ചി കോര്‍പറേഷന്‍ നൂറു കോടി രൂപ പിഴ അടയ്ക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവ്. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികള്‍ക്കും ഈ തുക ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചോദിച്ചു. മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്നു ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫലപ്രദമായ മാലിന്യ […]
ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു
ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 92 വയസായിരുന്നു. 1985 നവംബർ അഞ്ച് മുതൽ 2007 മാര്‍ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി പ്രവർത്തിച്ച് അദ്ദേഹം വിരമിക്കുകയായിരുന്നു. അതിരൂപതയിലെ തന്നെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയിലെ പൗവ്വത്തിൽ കുടുംബാംഗമാണ്. 1930 ഓഗസ്റ്റ് 14നായിരുന്നു ജനനം.1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു.1972 ഫെബ്രുവരി 13ന് റോമില്‍ വച്ച് പോള്‍ ആറാമന്‍ മാർപാപ്പയില്‍ നിന്നാണ് മെത്രാഭിഷേകം […]
സ്വര്‍ണവില ഉയരങ്ങളിലേക്ക്, പവന് 44,240 രൂപ!
സ്വര്‍ണം പവന് 44,240 രൂപ, ഗ്രാമിന് 5530 രൂപയും! കേരളത്തില്‍ സ്വര്‍ണവില ഇതുവരെയുള്ള ഏറ്റവും ഉയരങ്ങളിലെത്തി. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വിപണി വില ആദ്യമായി 44000 കടന്നു. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 1800 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 150 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 145 രൂപ കൂടി. വിപണി വില 4600 രൂപയാണ്. എം.സി.എക്‌സ് […]
ചാറ്റ്ജിപിടിയുടെ സേവനം ഇനി ‘കൂ’വിലും!
ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ‘കൂ’. പോസ്റ്റുകള്‍ വളരെ എളുപ്പത്തിലും വേഗത്തിലും നിര്‍മ്മിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഈ സേവനം അവതരിപ്പിച്ചിട്ടുള്ളത്. കൂ ആപ്പില്‍ നിന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ കൂ ആപ്പിന്റെ വെരിഫൈഡ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. സമകാലീന സംഭവങ്ങള്‍, രാഷ്ട്രീയം ഉള്‍പ്പെടെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള വിവരങ്ങളും, വാര്‍ത്തകളും, പോസ്റ്റുകളും ചാറ്റ്ജിപിടിയോട് ചോദിക്കാന്‍ സാധിക്കും. കൂടാതെ, പോസ്റ്റുകള്‍ എഴുതാനും സേവനം […]
‘പൂക്കാലം’ ചിത്രത്തിലെ ആദ്യ ഗാനം ‘മനസ്സിലും പൂക്കാലം’
വിജയരാഘവനും കെപിഎസി ലീലയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സൂപ്പര്‍ ഹിറ്റായ ‘ആനന്ദ’ത്തിന് ശേഷം സംവിധായകന്‍ ഗണേഷ് രാജ് ഒരുക്കുന്ന സിനിമയാണ്. സ്‌നേഹ സമ്പന്നമായൊരു കുടുംബത്തിലെ ആഘോഷത്തിന്റെ വസന്തകാലം സമ്മാനിച്ചുകൊണ്ട് എത്തിയിരിക്കുന്ന ‘മനസ്സിലും പൂക്കാലം’ ഗാനം കൈതപ്രത്തിന്റെ രചനയില്‍ സച്ചിന്‍ വാര്യര്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നതാണ്. ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ […]
‘പാച്ചുവും അത്ഭുത വിളക്കും’ ടീസര്‍
ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുത വിളക്കും’ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു. ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കും പാച്ചുവും അത്ഭുതവിളക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അഖില്‍ സത്യന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇന്നസെന്റ്, ഇന്ദ്രന്‍സ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത്. തമിഴ് സംഗീത സംവിധായകന്‍ […]
സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊക്കെയും നടപ്പാക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി
വിധവകള്‍ക്കുള്ള പെന്‍ഷന്‍ തുക 1000 രൂപയില്‍ നിന്നും 3000 രൂപയാക്കിയും, സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചും, സർക്കാർ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ കമ്പ്യൂട്ടർ നൽകാനുള്ള തീരുമാനങ്ങളുൾപ്പെടെ നിരവധി ജനക്ഷേമ പരിപാടികളാണ് പുതുച്ചേരി മുഖ്യമന്ത്രിഎൻ രംഗസാമിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. 2023 മാർച്ച് 1 ന് നിയമസഭയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയുള്ള ഉത്തരവ് മന്ത്രിസഭ പുറപ്പെടുവിച്ചു.കഴിഞ്ഞ മാര്‍ച്ച് 13ന് നടന്ന ബജറ്റ് സമ്മേളനത്തിലെ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ നിലവില്‍ വന്നത്. 11,600 കോടി രൂപയുടെ സമ്പൂര്‍ണ്ണ ബജറ്റാണ് […]
ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി സൗബിന്‍ ഷാഹിറും
ബിഎംഡബ്ല്യു മോട്ടറാഡിന്റെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി നടന്‍ സൗബിന്‍ ഷാഹിര്‍. ഏകദേശം 23.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്എ ട്രോഫി എഡിഷനാണ് സൗബിന്റെ ഏറ്റവും പുതിയ ബൈക്ക്. കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടറാഡ് വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് സൗബിന്‍ ബൈക്ക് വാങ്ങിയത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പ്രശസ്ത അഡ്വഞ്ചര്‍ ബൈക്കുകളിലൊന്നായ ആര്‍ 1250 ജിഎസിന്റെ പ്രത്യേക പതിപ്പാണ് ട്രോഫി എഡിഷന്‍. 1254 സിസി ട്വിന്‍ സിലിണ്ടര്‍ ബോക്‌സര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് […]
കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട്
ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ മുപ്പത്തിരണ്ടോളം അധ്യായങ്ങളിലായി എസ്.കെ.യുടെ ബാല്യകാലം മുതലുള്ള സംഭവവികാസങ്ങള്‍ ആവിഷ്‌കരിച്ച കൃതി. എസ്.കെ.യുടെ ജീവിതത്തെക്കുറിച്ചും സാഹിത്യരചനകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. എസ്.കെ. എന്ന സഞ്ചാരസാഹിത്യകാരനെ സൂക്ഷ്മമാപിനിയിലൂടെന്നവണ്ണം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യഗവേഷകര്‍ക്കും പ്രയോജനപ്രദമായ ജീവചരിത്രം. ‘കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട്’. അശോകന്‍ എങ്ങണ്ടിയൂര്‍. ഗ്രീന്‍ ബുക്‌സ്. വില 190 രൂപ.
