Posted inആരോഗ്യം

കോവിഡ് ഇനി വെറുമൊരു പകര്‍ച്ചപ്പനി മാത്രം!

കോവിഡ് 19ന്റെ പാന്‍ഡെമിക്ക് ഘട്ടം അവസാനിക്കുന്നെന്ന് ലോകാരോഗ്യ സംഘടന. ഈ വര്‍ഷത്തോടെ കോവിഡിനെ വെറുമൊരു പകര്‍ച്ചപ്പനിയുടെ ഗണത്തിലേക്ക് ഒതുക്കാന്‍ കഴിയും. സീസണല്‍ ഇന്‍ഫ്ളുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം വരുമെന്ന് ഡബ്ല്യൂഎച്ച്ഒ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. ‘കോവിഡ് 19നെ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ പോലെ കാണുന്ന ഒരു സ്ഥിതിയിലേക്ക് നമ്മള്‍ എത്തുകയാണ്. ആരോഗ്യത്തിന് ഭീഷണി തന്നെയാണ്. ഈ വൈറസ് മരണത്തിന് കാരണമാകുകയും ചെയ്യും. പക്ഷെ നമ്മുടെ സമൂഹത്തെയോ ആശുപത്രി പ്രവര്‍ത്തനങ്ങളെയോ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ കൊച്ചി മേയര്‍ എം അനിൽ കുമാർ

ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ കൊച്ചി മേയര്‍ എം അനിൽ കുമാർ. കോര്‍പ്പറേഷന്റെ ഭാഗം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയതെന്നും നഷ്ടം കണക്കാക്കാതെയാണ് 100 കോടി രൂപ പിഴ വിധിച്ചതെന്നും അനിൽ കുമാർ കുറ്റപ്പെടുത്തി. ഇത് അംഗീകരികാനാവില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കുമെന്നും അനിൽ കുമാർ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയിൽ കേസ് നിൽക്കുന്നത് പോലും ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോ കോളേജിൽ കെഎസ്‍യു കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ല

ലോ കോളേജിൽ കെഎസ്‍യു കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ല. സംഘര്‍ഷം അവസാനിപ്പിക്കാൻ തിങ്കളാഴ്ച ഇരു വിദ്യാര്‍ത്ഥി സംഘടനകളുടേയും യോഗം പ്രിൻസിപ്പാൾ വിളിച്ചു. പിടിഎ പ്രതിനിധികളും പങ്കെടുക്കും. ഇന്ന് ചേര്‍ന്ന പിടിഎ യോഗത്തിലാണ് തീരുമാനം. സസ്പെൻഷനിലായ വിദ്യാര്‍ത്ഥികൾക്ക് പൊതുപരീക്ഷ എഴുതാം. എസ്എഫ്ഐ അതിക്രമത്തിന് ഇരയായ അസിസ്റ്റന്‍റ് പ്രോഫസറുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

Posted inലേറ്റസ്റ്റ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാറിൽ നിന്ന് സിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വത്തിന് അന്തിമ അനുമതി നൽകാതെ കോണ്‍ഗ്രസ് ഹൈക്കമാൻഡ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാറിൽ നിന്ന് സിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വത്തിന് അന്തിമ അനുമതി നൽകാതെ കോണ്‍ഗ്രസ് ഹൈക്കമാൻഡ്. ജനുവരിയിൽത്തന്നെ ഹൈക്കമാൻഡിനെ മറികടന്ന് കോലാറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സിദ്ധരാമയ്യ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. കോലാറിലെ നിലവിലെ ജെഡിഎസ് എംഎൽഎ ശ്രീനിവാസ ഗൗഡ കോൺഗ്രസിലേക്ക് പോകാൻ തയ്യാറായി നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ ഗൗഡ കോൺഗ്രസിൽ ചേരുമെന്നും ഉറപ്പാണ്. ഇതെല്ലാം കണക്ക് കൂട്ടിയാണ് സിദ്ധരാമയ്യ കോലാറിൽ നിന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും

മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാൻ ധാരണയായി. ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനിടെ കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.  ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി. കമ്മറ്റി തെരഞ്ഞെടുപ്പിൽ മത്സരമുണ്ടാകില്ലെന്നും അത് മുസ്ലിം ലീഗ് കീഴ്വഴക്കമല്ലെന്നും  സാദിഖലി തങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിഘടന വാദി നേതാവ് അമൃത് പാൽ സിങ്ങ് ജലന്ധറിൽ വെച്ച് അറസ്റ്റിലായി

വിഘടന വാദി നേതാവ് അമൃത് പാൽ സിങ്ങ് ജലന്ധറിൽ വെച്ച് അറസ്റ്റിലായി.  അമൃത് പാൽ സിങ്ങിന്റെ അനുയായികളെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായെന്നും, അവിടെ വൻ പോലീസ് സന്നാഹമുണ്ടെന്നും, ജലന്ധറിലെ ഒരു ഗ്രാമത്തിൽ വെച്ചാണ് അമൃത് പാൽ സിങ്ങിനെ അറസ്റ്റു ചെയ്തെന്നുമാണ് റിപ്പോർട്ട് . പഞ്ചാബിൽ ഇൻറർനെറ്റ് സേവനങ്ങളെല്ലാം നാളെ ഉച്ചവരെ റദ്ദാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എസ്എഫ്‌ഐ സമരത്തെ അംഗീകരിക്കുന്നില്ലെന്നും രമയുടെ പൊട്ടില്ലാത്ത കൈക്കാണ് പ്ലാസ്റ്റർ ഇട്ടതെന്നും എം വി ഗോവിന്ദൻ

കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാൻ പാടില്ലാത്തതാണെന്നും, പൊട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാൻ ആധുനിക സമൂഹത്തിന് എല്ലാ സൗകര്യവും ഉണ്ടല്ലോ. അപ്പോൾ അവിടെ കളവൊന്നും പറയേണ്ട കാര്യമില്ല. സത്യസന്ധമായി തന്നെ പറഞ്ഞാൽ മതി എന്ന് എംവിഗോവിന്ദൻ പറഞ്ഞു.അതേസമയം, തിരുവനന്തപുരം ലോ കോളേജിൽ പ്രിൻസിപ്പാളടക്കം അധ്യാപകരെ എസ്.എഫ്.ഐ. പ്രവർത്തകർ പൂട്ടിയിട്ട സംഭവത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞു. അത്തരത്തിലുള്ള സമരത്തെ തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, ജനാധിപത്യപരമായ സമരങ്ങളാണ് നടക്കേണ്ടതെന്നും തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബെംഗളുരു മൈസുരു എക്സ്പ്രസ് വേയിൽ മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായി

ഉദ്ഘാടനം കഴിഞ്ഞ് ആദ്യ മഴയിൽത്തന്നെ ബെംഗളുരു മൈസുരു എക്സ്പ്രസ് വേ വെള്ളത്തിലായി.ഇന്നലെ ബെംഗളുരുവിലും സമീപപ്രദേശങ്ങളിലും ഒരു മണിക്കൂർ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ബൈപ്പാസിൽ രാമനഗരയിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.പലയിടത്തും സർവീസ് റോഡുകളും അണ്ടർപാസുകളും വെള്ളത്തിലായി.വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികളോ, നല്ല അണ്ടർപാസുകളോ, സർവീസ് റോഡുകളുടെ ടാറിംഗോ പൂർത്തിയാകാതെ ഹൈവേയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സ്ഥലത്തെ കർഷകരിൽ നിന്നും പ്രദേശവാസികളിൽ നിന്നും ഉയരുകയും ചെയ്തിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില  ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില  ഉയർന്നു.ഒരു പവൻ സ്വർണത്തിന് 1200 രൂപ വർധിച്ചതോടെ വിപണി വില 44000 കടന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 44240 രൂപയാണ്. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1800 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 150 രൂപ ഉയർന്നു. വിപണിയിലെ വില 5530 രൂപയാണ്.സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. വെള്ളിയുടെ വില ഒരു രൂപ വർധിച്ച് 74 രൂപയായി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിസോദിയയുടെ ഇഡി കസ്റ്റഡി അഞ്ചു ദിവസം കൂടി നീട്ടി

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇഡി കസ്റ്റഡി അഞ്ചു ദിവസം കൂടി നീട്ടി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കുറച്ചു ദിവസം കൂടി അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് 22  വരെ ജഡ്ജി സമയം അനുവദിച്ചത്. സിസോദിയയുടെ ഇമെയിൽ, മൊബൈൽ ഫോൺ എന്നിവ പരിശോധിച്ചപ്പോൾ ഒട്ടേറെ വിവരങ്ങൾ ലഭിച്ചുവെന്നും ഇതെല്ലാം ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്നും ഇഡി പറഞ്ഞു. പ്രധാനപ്പെട്ട പല വിവരങ്ങളും കസ്റ്റഡി സമയത്തു ലഭിച്ചെന്നും കേസിലെ മറ്റു വ്യക്തികൾക്കൊപ്പം അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും […]