കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാറിൽ നിന്ന് സിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വത്തിന് അന്തിമ അനുമതി നൽകാതെ കോണ്ഗ്രസ് ഹൈക്കമാൻഡ്. ജനുവരിയിൽത്തന്നെ ഹൈക്കമാൻഡിനെ മറികടന്ന് കോലാറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സിദ്ധരാമയ്യ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. കോലാറിലെ നിലവിലെ ജെഡിഎസ് എംഎൽഎ ശ്രീനിവാസ ഗൗഡ കോൺഗ്രസിലേക്ക് പോകാൻ തയ്യാറായി നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ ഗൗഡ കോൺഗ്രസിൽ ചേരുമെന്നും ഉറപ്പാണ്. ഇതെല്ലാം കണക്ക് കൂട്ടിയാണ് സിദ്ധരാമയ്യ കോലാറിൽ നിന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാറിൽ നിന്ന് സിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വത്തിന് അന്തിമ അനുമതി നൽകാതെ കോണ്ഗ്രസ് ഹൈക്കമാൻഡ്
