സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു.ഒരു പവൻ സ്വർണത്തിന് 1200 രൂപ വർധിച്ചതോടെ വിപണി വില 44000 കടന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 44240 രൂപയാണ്. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1800 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 150 രൂപ ഉയർന്നു. വിപണിയിലെ വില 5530 രൂപയാണ്.സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. വെള്ളിയുടെ വില ഒരു രൂപ വർധിച്ച് 74 രൂപയായി.
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
