ഉദ്ഘാടനം കഴിഞ്ഞ് ആദ്യ മഴയിൽത്തന്നെ ബെംഗളുരു മൈസുരു എക്സ്പ്രസ് വേ വെള്ളത്തിലായി.ഇന്നലെ ബെംഗളുരുവിലും സമീപപ്രദേശങ്ങളിലും ഒരു മണിക്കൂർ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ബൈപ്പാസിൽ രാമനഗരയിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.പലയിടത്തും സർവീസ് റോഡുകളും അണ്ടർപാസുകളും വെള്ളത്തിലായി.വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികളോ, നല്ല അണ്ടർപാസുകളോ, സർവീസ് റോഡുകളുടെ ടാറിംഗോ പൂർത്തിയാകാതെ ഹൈവേയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സ്ഥലത്തെ കർഷകരിൽ നിന്നും പ്രദേശവാസികളിൽ നിന്നും ഉയരുകയും ചെയ്തിരുന്നു.
ബെംഗളുരു മൈസുരു എക്സ്പ്രസ് വേയിൽ മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായി
