മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇഡി കസ്റ്റഡി അഞ്ചു ദിവസം കൂടി നീട്ടി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കുറച്ചു ദിവസം കൂടി അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് 22 വരെ ജഡ്ജി സമയം അനുവദിച്ചത്. സിസോദിയയുടെ ഇമെയിൽ, മൊബൈൽ ഫോൺ എന്നിവ പരിശോധിച്ചപ്പോൾ ഒട്ടേറെ വിവരങ്ങൾ ലഭിച്ചുവെന്നും ഇതെല്ലാം ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്നും ഇഡി പറഞ്ഞു. പ്രധാനപ്പെട്ട പല വിവരങ്ങളും കസ്റ്റഡി സമയത്തു ലഭിച്ചെന്നും കേസിലെ മറ്റു വ്യക്തികൾക്കൊപ്പം അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി അറിയിച്ചു.
സിസോദിയയുടെ ഇഡി കസ്റ്റഡി അഞ്ചു ദിവസം കൂടി നീട്ടി
