ഹൃദ്രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നത് ജീവിതരീതികളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ശരീരം തരുന്ന പല മുന്നറിയിപ്പുകളും വകവയ്ക്കാതെ മുന്നോട്ടുനീങ്ങുന്നവര്‍ ഈ അപകടം മുന്നില്‍കാണണം. 60 വയസ്സിന് മുകളിലുള്ളവരില്‍ ഹൃദയാഘാത സൂചന നല്‍കുന്ന പല മുന്നറിയിപ്പുകളുമുണ്ട്. അതുകൊണ്ട് ശരീരത്തെ അല്‍പം ശ്രദ്ധിക്കുന്നത് ജീവന്‍ തിരിച്ചുപിടിക്കാന്‍ പോലും സഹായിക്കും. ഹൃദയപേശികള്‍ക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോഴാണ് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നറിയപ്പെടുന്ന ഹൃദയാഘാതം സംഭവിക്കുന്നത്. കൊറോണറി ആര്‍ട്ടറി ഡിസീസ് ആണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണം. ഹൃദയധമനികള്‍ക്ക് ആവശ്യമായ രക്തവും ഓക്‌സിജനും […]
മധ്യാഹ്ന വാര്‍ത്തകള്‍
ബ്രഹ്‌മപുരം തീപിടുത്തത്തിനു കൊച്ചി കോര്‍പറേഷന്‍ നൂറു കോടി രൂപ പിഴ അടയ്ക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവ്. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികള്‍ക്കും ഈ തുക ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചോദിച്ചു. മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്നു ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫലപ്രദമായ […]
മധുവിന്റെ കേസില്‍ അന്തിമ വിധി ഈ മാസം 30 ന്
അരി മോഷ്ടിച്ചെന്ന കാരണത്താല്‍ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം വിചാരണ നടത്തി മര്‍ദിച്ചു കൊന്ന മധുവിന്റെ കേസില്‍ അന്തിമ വിധി ഈ മാസം 30 ന്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസിൽ വിധി പറയുന്നത്. കൊലപാതകത്തിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയായതും വിധി വരുന്നതും. മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള പതിനാറുപേരാണ് കേസിലെ പ്രതികള്‍. 129 പേരില്‍ 100 സാക്ഷികളെ കോടതി വിസ്തരിച്ചു.മധുവിന്റെ കുടുംബത്തിനും സാാക്ഷികള്‍ക്കും പൊലീസ് സുരക്ഷ നല്‍കിയാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കിയത്. […]
മമതാ ബാനർജിയുംഅഖിലേഷ് യാദവും അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ സഖ്യമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സമാജ് വാദി പർട്ടി നേതാവ് അഖിലേഷ് യാദവും അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ സഖ്യമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. കോൺഗ്രസിനെ ഒഴിവാക്കിയുള്ള നീക്കത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിനെയും കൂടെ നിർത്താനും സാദ്ധ്യത. കൊൽക്കത്തയിൽ മമതയുമായി അഖിലേഷ് യാദവ് ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്നും,തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനർജി പറഞ്ഞിരുന്നു.
റഷ്യൻ പ്രസിഡന്റിനെതിരെ വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി
റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുദ്ധകുറ്റത്തിനൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം. കോടതിയുടേത് അതിരുകടന്ന നടപടിയെന്നാണ് റഷ്യയുടെ പ്രതികരണം. അംഗരാജ്യങ്ങൾക്കെതിരെ മാത്രമേ കോടതിക്ക് നടപടിയെടുക്കാനാകുവെന്നും റഷ്യ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമല്ലെന്നും റഷ്യ വ്യക്തമാക്കി. നടപടിയെ യുക്രൈൻ പ്രസിഡന്റ് സെലൻസ്കി സ്വാഗതം ചെയ്തു. റഷ്യ എതിർക്കുമ്പോഴും അറസ്റ്റ് വാറണ്ട് പരസ്യമാക്കിയത് പുടിന്റെ അന്താരാഷ്ട്ര യാത്രകൾക്ക് തടസ്സമായേക്കും.
പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
പരാമർശങ്ങൾക്ക് മറുപടി പറയാനില്ലെന്നും ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നൽകി ജനങ്ങൾ മറുപടി പറഞ്ഞതാണെന്നും മന്ത്രി റിയാസ്. പ്രതിപക്ഷ നേതാവിന് ഹുങ്കാണ്, സ്പീക്കർക്കുമേൽ കുതിര കയറുകയാണ് പ്രതിപക്ഷം സമവായത്തിന് പ്രതിപക്ഷം വഴങ്ങുന്നില്ല. നിയമസഭയിലെ ബഹളത്തിൽ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണെന്നും റിയാസ് പറഞ്ഞു. വ്യക്തിപരമായ ആക്ഷേപമാണ് അവർ നടത്തുന്നത്. വ്യക്തിപരമായ ആരോപണം ഉന്നയിച്ചാൽ പേടിച്ച് പിൻമാറുന്നവരല്ല ഞങ്ങൾ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും റിയാസ് പറഞ്ഞു. മാനേജ്മെൻറ് കോട്ട എന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും റിയാസ് മറുപടി നൽകി. കെപിസിസി പ്രസിഡൻ്റിൻ്റെയും ബിജെപി സംസ്ഥാന […]
തിരുവനന്തപുരം ലോ കോളേജ് സംഘർഷത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും
തിരുവനന്തപുരം ലോ കോളേജ് സംഘർഷത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും. അദ്ധ്യാപകരെ ബന്ദിയാക്കിയ സംഭവത്തിൽ അറുപതോളം എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. വീണ്ടും ക്ലാസുകൾ തുടങ്ങുന്ന തീരുമാനത്തിനായി ഇന്ന് പിറ്റിഎ യോഗം ചേരും.ദേഹോപദ്രവം ഏൽപ്പിക്കൽ, അന്യായമായി തടങ്കൽ വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പുറത്ത് നിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അസിസ്റ്റന്റ് പ്രൊഫസർ വി.കെ. സഞ്ജുവിന്റെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
സച്ചിൻ ദേവിനെതിരെ കെ കെ രമ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി
സച്ചിൻ ദേവ് എം എൽ എക്കെതിരെ കെകെ രമ എം എൽ എ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി. നിയമസഭാ സംഘർഷത്തിൽ തനിക്കെതിരെ വ്യാജ നിർമ്മിതി പ്രചാരണം നടത്തുന്നുവെന്നാണ് പരാതി.സമൂഹ മാധ്യമങ്ങളിൽ വന്ന ചിത്രങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. സംഘർഷത്തിൽ കൈയ്ക്ക് പരുക്കേറ്റ രമയെ ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം പരിശോധിച്ച ശേഷമാണ് കൈയ്ക്ക് പ്ലാസ്റ്റർ ഇടാൻ അവിടുത്തെ ഡോക്ട്ടർ തീരുമാനിച്ചത്. പക്ഷെ അതിന്റെ പേരിൽ തനിക്കെതിരെ പല സ്ഥലങ്ങളിൽ നിന്നെടുത്ത ചിത്രങ്ങൾ […]
മുസ്ലിം ലീഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ സംസ്ഥാന കൗൺസിൽ ഇന്ന് യോഗം ചേരും
മുസ്ലിം ലീഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ സംസ്ഥാന കൗൺസിൽ ഇന്ന് പതിനൊന്ന് മണിക്ക് കോഴിക്കോട് യോഗം ചേരും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ. മുനീറിനാണ് സാധ്യത.ജില്ലാ ഭാരവാഹികളിൽ കൂടുതൽ പേരുടേയും പിന്തുണ മുനീറിനാണ്. പിഎംഎ സലാമിനെ വീണ്ടും ജനറൽ സെക്രട്ടറിയാക്കാൻ കുഞ്ഞാലിക്കുട്ടി പക്ഷം ശ്രമിക്കുന്നതിനിടെയാണ് മുനീറിനെ പിന്തുണച്ച് മറുപക്ഷം എത്തിയത്. സാദിഖലി തങ്ങളുടെ പിന്തുണയും മുനീറിനാണെന്നാണ് കരുതുന്നത്.
എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്ന് സമാപനം
എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് സമാപനം. സമാപന സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഒരു മാസം നീണ്ടു നിന്ന ഈ യാത്രയിലൂടെ സംഘടനാ സംവിധാനം ചലിപ്പിച്ചു നിർത്താനായെന്ന് പാർട്ടി വിലയിരുത്തി.കാസര്‍കോടു നിന്ന് തിരുവനന്തപുരം വരെ ഒരുമാസം നീണ്ടു നിന്ന ജാഥയിൽ കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണം, ഒപ്പം പാര്‍ട്ടിയേയും സര്‍ക്കാരിനേയും ബാധിച്ച വിവാദങ്ങളിൽ രാഷ്ട്രീയ വിശദീകരണം, തില്ലങ്കേരി ബന്ധത്തിൽ തുടങ്ങി മുഖ്യമന്ത്രിയുടെ സുരക്ഷക്കും ബജറ്റിലെ അധിക നികുതി നിർദേശങ്ങൾക്കും […]
